
വിവരണം

Archived Link |
“വയനാട് ചുരം ഇടിഞ്ഞു യാത്രക്കാർ ശ്രദ്ധിക്കുക..” എന്ന അടിക്കുറിപ്പോടെ ഇന്നലെ രാത്രി അതായത് ഓഗസ്റ്റ് 8, 2019 മുതല്‍ ചില ചിത്രങ്ങള്‍ ഫെസ്ബൂക്കിലൂടെ പ്രചരിപ്പിക്കുകയാണ്. മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ പോലെയുള്ള പല പോസ്റ്റുകൾ താഴെ നല്‍കിയ സ്ക്രീൻഷോട്ടില്‍ നമുക്ക് കാണാം.

പല ഫെസ്ബൂക്ക് പ്രോഫൈലുകള്‍, പേജുകള്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ വയനാട്ടിലെ തന്നെയാണോ എന്ന സംശയം പലരും വ്യക്തമാക്കുന്നുണ്ട്. വയനാട് ഉള്‍പടെ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയെ തുടർന്ന് അനുഭവപെടുന്ന വെള്ളപ്പൊക്കത്തിന്‍റെ ദൃശ്യങ്ങള്‍ നാം സാമുഹ മാധ്യമങ്ങളിലും, വാർത്താ മാധ്യമങ്ങളിലും കാണുന്നുണ്ട്. കഴിഞ്ഞ കൊല്ലത്തെ ജലപ്രളയത്തിന്‍റെ ദൃശ്യങ്ങള്‍ ഓര്‍മ്മകള്‍ പുതുക്കുന്നു. എന്നാല്‍ ഇതിന്‍റെ ഇടയില്‍ ചില പഴയ ചിത്രങ്ങളും കേരളത്തിലെ നിലവിലുള്ള സാഹചര്യങ്ങളോട് യാതൊരു ബന്ധമില്ലാത്ത ചിത്രങ്ങളും സാമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിപ്പിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ചിത്രങ്ങള്‍ അന്വേഷിച്ച് യഥാര്‍ത്ഥ്യം എന്താണ് മനസിലാക്കി ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് നമുക്ക് തെറ്റിധാരണകള്‍ ഒഴിവാക്കാം. പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങള്‍ യഥാർത്ഥമാണോ അതോ വ്യാജമാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രങ്ങള്‍ പല വ്യത്യസ്തമായ വിവരണങ്ങള്‍ ചേര്‍ത് പലയടതും പ്രചരിക്കുകയാണ്. ഈ ചിത്രങ്ങള്‍ കര്‍ണാടകയിലെ ബെല്‍ഗാവിയിലെതാണ് എന്ന് അവകാശവാദം ഉന്നയിച്ച ഒരു പോസ്റ്റിന്‍റെ വസ്തുത അന്വേഷണം ഞങ്ങള്‍ മറാഠിയില്‍ നടത്തിട്ടുണ്ടായിരുന്നു. ഈ വസ്തുത അന്വേഷണത്തിന്‍റെ ലിങ്ക് താഴെ നല്‍കിയിട്ടുണ്ട്.

हा फोटो बेळगाव जिल्ह्यातील निपाणी येथील रस्त्याचा नाही. तो कसारा घाटातील आहे.
പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ ANI ആണ് ആദ്യമായി കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ നിപ്പാണി പ്രദേശത്തിലെതാണ് എന്ന് അവകാശപ്പെട്ട് ഒരു ട്വീറ്റ് പ്രസിദ്ധികരിച്ചത്. ട്വീട്ടിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ANI | Archived Link |
ഇത് പോലെ Mirror Now എന്ന ദേശിയ മാധ്യമ ചാനലും ഈ ചിത്രങ്ങള്‍ കര്‍ണാടകയിലെ ബെല്‍ഗാവിലേതാണ് എന്ന് അവരുടെ വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ANIയുടെ ട്വീറ്റിന്‍റെ താഴെ പലരും ഈ ചിത്രങ്ങള്‍ മുംബൈ-നാഷിക് ഹൈവേയുടെതാണ് എന്ന് അവകാശപ്പെട്ട് റിപ്ലൈ ചെയ്തിരുന്നു. ഞങ്ങള്‍ ചിത്രങ്ങള്‍ സുക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഹോട്ടലിന്റെ പരസ്യം കണ്ടുകിട്ടി.

ഈ ഹോട്ടല്‍ കസാറ ഘാട്ടിന്‍റെ അടുത്ത് തലേഗാവ് എന്ന സ്ഥലത്താനുള്ളത്. ഞങ്ങളുടെ പ്രതിനിധി ഈ ഹോട്ടലുമായി ബന്ധപെട്ടപ്പോള്‍ ഹോട്ടല്‍ ജിവനക്കാരനായ ഫത്തേയലി ചൌധരി ചിത്രങ്ങള്‍ പഴേ കസാറ ഘട്ടിലെതാണ് എന്നിട്ട് ചുരം ഇടിഞ്ഞതിനാല്‍ ഈ റോഡ് അടച്ചിരിക്കുകയാണ് എന്ന് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.
ഇതിനെ ശേഷം ഞങ്ങളുടെ പ്രതിനിധി നാഷികിലെ ഇഗത്പുരിയും ഹൈവേ പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടപ്പോള്‍ ഈ ഫോട്ടോകൾ കസാറ ഘാട്ടിലെതന്നെയാണ് എന്ന് അവര്‍ സ്ഥിരികരിച്ചു. ചിത്രത്തില്‍ റോഡ് പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇഗത്പുരി എസ്.ഐ മധുകര്‍ മൌഴെ ആണ്.

ഞങ്ങളുടെ പ്രതിനിധി നേരിട്ട് സബ് ഇന്‍സ്പെക്ടര്‍ മൌഴെയിനോട് സംസാരിച്ചപ്പോള്‍ ചിത്രം മുബൈ-നാസിക് ഹൈവേയിലെ പഴയ കസാറ ഘാട്ടിലെ ചിത്രമാണ്. മുംബൈയില്‍ നിന്ന് നാസികിലെക്ക് വരുമ്പോള്‍ വരുന്ന ഒരു ഭാഗമാണ് ചിത്രത്തില്‍ കാണുന്നത്. ഓഗസ്റ്റ് 4ന് ഈ ഭാഗത്തില്‍ ഉണ്ടായ ചുരം ഇരിഞ്ഞത് പരിശോധിക്കുന്നതിന്‍റെ ഇടയില്‍ എടുത്ത പോലീസ് സംഘത്തിന്‍റെ ഫോട്ടോ തന്നെയാണ് പ്രസ്തുത പോസ്റ്റില്‍ നല്‍കിയിട്ടുള്ളത് എന്ന് അദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര ടൈംസ്, zeenews ഹിന്ദി, ABP മാജ പോലെയുള്ള പ്രാദേശിക മാധ്യമങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ABP മാജ നല്‍കിയ വാര്‍ത്തയുടെ വീഡിയോ താഴെ കാണാം.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂർണമായി തെറ്റാണ്. പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങള്‍ വായനാട്ടിലെതല്ല പകരം മഹാരാഷ്ട്രയിലെ മുംബൈ-നാസിക് ഹൈവേയിലുള്ള പഴയ കസാറ ഘാട്ടിന്‍റെതാണ്.
