അഡ്വക്കേറ്റ് ആര്യാമ സുന്ദരമാണോ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കാൻ ഹാജരാകുക ...?
വിവരണം
Kavitha KN എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 🕉🚩🇮🇳അഘോരി🇮🇳 എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. "ദേവസ്വം ഭണ്ഡാരത്തിൽ ഇടുന്ന ഓരോ പൈസയും നമ്മുടെ വിശ്വാസങ്ങളും സംസ്കാരവും നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്." എന്ന അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: "ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ ദേവസ്വം ബോർഡിന്‍റെ വക്കീൽ സി ആര്യാമ സുന്ദരം. ഒരു ദിവസം ഹാജരാകുന്നതിന് 25 ലക്ഷം രൂപ ഫീസ് വാങ്ങുന്ന വക്കീലിന് കൊടുക്കാൻ ദേവസ്വം ഭണ്ടാരങ്ങളിൽ രൂപയോ സ്വർണ്ണമോ വെള്ളിയോ എന്ന് വിശ്വാസികൾ സ്വയം ചിന്തിക്കുക. രാജ്യത്തെ ഏറ്റവും പ്രമുഖ 10 വക്കീലന്മാരിലൊരാൾ."
archived link | FB post |
ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ പറ്റി പുനപരോശോധന നടത്തണമെന്ന ഹര്‍ജികളിൻമേൽ സുപ്രീം കോടതി വാദം കേൾക്കാൻ ഇരിക്കുകയാണ്. ആ അവസരത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തങ്ങൾക്ക് വേണ്ടി വാദിക്കുവാൻ സി ആര്യാമ സുന്ദരം എന്ന വക്കീലിനെ ഏർപ്പാടാക്കി എന്നാണ് പോസ്റ്റിലൂടെ പങ്കു വയ്ക്കുന്ന വിവരം. നമുക്ക് ഈ അവകാശവാദത്തിന് വസ്തുത അറിഞ്ഞു നോക്കാം
വസ്തുത വിശകലനം
ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് മാധ്യമങ്ങളുടെ ഓൺലൈൻ എഡിഷനുകളിൽ വാർത്ത തിരഞ്ഞു. 2018 നവംബർ മാസം ചില മാധ്യമങ്ങളിൽ വന്ന വാർത്ത ഇങ്ങനെയാണ് : ദേവസ്വം ബോർഡിന് വേണ്ടി ആര്യാമ സുന്ദരം ഹാജരാകില്ല.
archived link | keralakaumudi |
എല്ലാ മാധ്യമങ്ങളും ഏതാണ്ട് ഒരേപോലെ തന്നെയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാർത്ത വായിക്കാൻ താഴെയുള്ള മാധ്യമ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
archived link | jaihind tv |
archived link | doolnews |
archived link | malayalam.news18 |
archived link | chandrikadaily |
തുടർന്ന് വാർത്തയുടെ വിശദാംശങ്ങൾ അറിയാൻ ഞങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പദ്മകുമാറുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ് :
ഈ വാർത്ത തീർത്തും തെറ്റാണ്. ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് കോടതിയെ അറിയിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറ്റാനല്ല. യുവതീ പ്രവേശനം നടപ്പിലാക്കണം എന്നു പറഞ്ഞു ഞങ്ങള്‍ ഇന്നുവരെ കോടതിയെ സമീപിച്ചിട്ടില്ല. യുവതീ പ്രവേശനം എന്നത് സുപ്രീം കോടതി വിധിയാണ്. വിധി അനുസരിക്കാന്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയ്ക്ക് ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. ഞങ്ങള്‍ ചര്‍ച്ച ചെയ്ത് എത്തിച്ചേര്‍ന്ന നിഗമനം സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കുറച്ചു സാവകാശം വേണമെന്നാണ്. അതിനുള്ള സാവകാശ ഹര്‍ജി കൊടുക്കാനാണ് യഥാര്‍ഥത്തില്‍ ഞങ്ങള്‍ വക്കീലിനെ ചുമതലപ്പെടുത്തിയത്. ആര്യാമാ സുന്ദരത്തെ ഞങ്ങള്‍ ഇതിനായി നിയോഗിച്ചിട്ടില്ല. വാര്‍ത്ത തെറ്റാണ്.”
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ആര്യാമ സുന്ദരത്തെ ദേവസ്വം ബോർഡ് തങ്ങളുടെ കേസ് സുപീം കോടതിയിൽ വാദിക്കാൻ നിയോഗിച്ചിട്ടില്ല
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. സി ആര്യാമ സുന്ദരം എന്ന വക്കീൽ ശബരിമല യുവതീ പ്രവേശന ഹർജിയിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി കേസ് വാദിക്കാൻ നിയോഗിക്കപ്പെട്ടിട്ടില്ല. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു
Title:അഡ്വക്കേറ്റ് ആര്യാമ സുന്ദരമാണോ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കാൻ ഹാജരാകുക ...?
Fact Check By: Vasuki SResult: False