വിവരണം

കണ്ണൂർ സിറ്റിയിൽ കുട്ടിയെ കടലിൽ എറിഞ്ഞു കൊലപ്പെടിത്തിയ സംഭവത്തിൽ അമ്മയുടെ കാമുകൻ തൂങ്ങി മരിച്ചു.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവിന്‍റെ ചിത്രം സഹിതം ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും എല്ലാം പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു പോസ്റ്റ് ശ്രീവേണി എന്ന പേരിലൊരു പ്രൊഫൈലില്‍ നിന്നും ഫെബ്രുവരി 21ന് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 802ല്‍ അധികം ഷെയറുകളും 208ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ഥത്തില്‍ കണ്ണൂരില്‍ അമ്മ കുട്ടിയ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ ആത്മഹത്യ ചെയ്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതലയുള്ള തയ്യില്‍ ബീച്ച് പരിധിയില്‍ വരുന്ന കണ്ണൂര്‍ സിറ്റി പോലീസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. കേസില്‍ പ്രതിയായ കുട്ടിയുടെ അമ്മയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു എന്ന പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോലീസ് നല്‍കിയ മറുപടി ഇങ്ങനെയാണ്. ഇതെ കുറിച്ചറിയാന്‍ നിരവധി കോളുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ കാമുകന്‍ ആത്മഹത്യ ചെയ്തു എന്ന പ്രചരണം വ്യാജമാണ്. ആരോ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതാണിത്. പ്രതിയുടെ കാമുകന് കൊലാപാതകത്തില്‍ പങ്കുണ്ടെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടുമില്ല എന്നും പോലീസ് വ്യക്തമാക്കി.

മറുനാടന്‍ മലയാളിയും വ്യാജ പ്രചരണത്തെ കുറിച്ച് അവരുടെ യൂട്യൂബ് ചാനലില്‍ ഒരു വീ‍ഡിയോ റിപ്പോര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്-

നിഗമനം

കണ്ണൂര്‍ തയ്യില്‍ കൊലപാതകത്തില്‍ പ്രതിയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു എന്ന പ്രചരണം വ്യാജമാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കണ്ണൂര്‍ തയ്യില്‍ ബീച്ചില്‍ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ അമ്മയുടെ കാമുകന്‍ ആത്മഹത്യ ചെയ്തോ?

Fact Check By: Dewin Carlos

Result: False