
ചരിത്രനായകനായ മഹാറാണ പ്രതാപിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പല പോസ്റ്റുകല്‍ നാം കണ്ടിട്ടുണ്ടാകാം. ഇയടെയായി സാമുഹ്യ മാധ്യമങ്ങളില്‍ അദേഹത്തിന്റെ വാളിനെ കുറിച്ചുള്ള ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ വാളിന്റെതാണ് എന്നാണ് പോസ്റ്റിലൂടെ നടത്തുന്ന പ്രചരണം. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം മഹാറാണാ പ്രതാപിന്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ മഹാറാണ പ്രതാപിന്റെ വാളിനെ കുറിച്ച് നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം

പോസ്റ്റിന്റെ അടികുറിപ്പ് ഇപ്രകാരമാണ്: “ചരിത്രത്തിലെ ഏറ്റവും വലിയ യോദ്ധാവ് ആണ് മഹാറാണ പ്രതാപ്. 7 അടി 5 ഇഞ്ച് ഉയരം.
ഇത് അദ്ദേഹത്തിന്റെ ഒരു വാൾ ആണ്. ഏകദേശം 104 കിലോ ഭാരം വരും എന്ന് പറയപ്പെടുന്നു. ഇതുപോലെ ഉള്ള രണ്ട് വാൾ ഉൾപ്പെടെ ഏകദേശം 360 കിലോ ഭാരം വഹിച്ചിരുന്നു. അവിശ്വസനീയം ആയി തോന്നാം. പക്ഷേ ചരിത്രം അങ്ങനെ രേഖപ്പെടുത്തുന്നു….”
ഇതേ പോലെ ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന മറ്റു ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് താഴെ കാണാം.

വസ്തുത അന്വേഷണം
മുകളില്‍ നല്കിയ പോസ്റ്റുകളെ ശ്രദ്ധിച്ച് നോക്കിയാല്‍ വാളിന്റെ മുകളില്‍ നമുക്ക് അറബി ഭാഷയില്‍ എഴുതിയിരിക്കുന്നതായി കാണാം. മഹാറാണ പ്രതാപിന്റെ വാളില്‍ അറബി ഭാഷയില്‍ മുദ്രപെടുത്തിയിരിക്കുന്ന വാക്ക് കണ്ട് സംശയം തോന്നി. ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സ്വോര്ദ് സൈറ്റ് എന്ന വെബ്സൈറ്റിന്റെ ലിങ്ക് ലഭിച്ചു. ഈ വെബ്സൈറ്റില്‍ നിന്ന് ഈ വാളിനെ കുറിച്ച് ശരിയായ വിവരം ലഭിച്ചു,


ഈ വാള് മധ്യകാലത്തില്‍ ഇന്നത്തെ സ്പൈനില് ഭരിച്ചിരുന്ന ഗ്രനാഡയുടെ സുല്‍ത്താന്‍ ബോഅബ്ദിലിന്റെതാണ്. ഈ വാളിന്റെ മുകളിലുള്ള അറബി അള്ളാഹു അല്ലാതെ വേറെ ആര്‍ക്കും വിയമില്ല (വാക്ക് ലാ ഘാളിബ ഇല അല്ലാഹ്) എന്നാണ്. നാസ്രിദ് രാജാവംഷത്തിന്റെ അവസാനത്തെ ശാസകനായിരുന്നു ബോഅബ്ദില്. 1237 മുതല്‍ 1492 വരെയാണ് നാസ്രിദ് രാജവംശം സ്പൈനിന്റെ ഒരു ഭാഗത്തില്‍ ശാഷിച്ചത്. വാളില്‍ കാണുന്നത് നാസ്രിദ് രാജവംശത്തിന്റെ മുദ്രയാണ്.

ഇതിനെ മുമ്പേയും മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച വാളിന്റെ ഫോട്ടോ മഹാറാണ പ്രതാപിന്റെ വാള് എന്ന തരത്തില്‍ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഈ പ്രചാരണത്തിനെ കുറിച്ച് വായിക്കാന്‍ താഴെ നല്കിയ ലിങ്ക് ക്ലിക്ക് ചെയുക.
മഹാറാണാ പ്രതാപിന്റെ വാളുകള്‍ ഉദയ്പൂറിലെ മഹാറാണാ പ്രതാപ്പ് മ്യുസിയം എന്നും അറിയപെടുന്ന സിറ്റി പാലസ് മ്യുസിയത്തിലാണ് ഉള്ളത്.

നിഗമനം
മഹാറാണ പ്രതാപിന്റെ വാള് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് സ്പൈനില് മധ്യകാലങ്ങളില്‍ ഭരിച്ചിരുന്ന ഒരു അറബി ശാഷകന് ബോഅബ്ദിലിന്റെതാണ്.

Title:FACT CHECK: ഈ ചിത്രം മഹാറാണ പ്രതാപിന്റെ വാളിന്റെതാണോ…? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
