ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശന വേദിയിൽ നിന്നുള്ള ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്

പ്രചരണം

പത്തനംതിട്ട എംഎൽഎ കെ യു ജനീഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, രാജ്യസഭാ എംപി എ എ റഹീം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് തുടങ്ങിയവർ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം എന്ന് എഴുതിയ പോസ്റ്റർ വേദിയിൽ ചടങ്ങിനെത്തിയവര്‍ക്ക് നേരെ കാണിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.

സമ്മേളനത്തിന്‍റെ ലോഗോ ആയി ലൈംഗികത ആസ്പദമാക്കി വരച്ചെടുത്ത ചിത്രമാണ് കാണാൻ സാധിക്കുന്നത്. “നല്ല സംസ്കാര സമ്പന്നമായ പോസ്റ്റർ” എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്.

FB postarchived link

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ ചിത്രം എഡിറ്റ് ചെയ്തതാണെന്നും ലോഗോ യഥാർത്ഥ അല്ലെന്നും കണ്ടെത്തി

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2022 മാർച്ച് 17ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പേജിൽ നിന്നും ഇതേ ചിത്രം ലഭിച്ചു. പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം.. എന്ന അടിക്കുറിപ്പിലാണ് ചിത്രം നൽകിയിട്ടുള്ളത്.

എന്നാൽ ചിത്രത്തിലെ സംസ്ഥാന സമ്മേളനത്തിന്‍റെ പോസ്റ്ററിൽ ഉള്ള ലോഗോ പ്രചരിക്കുന്ന ലോഗോയിൽ നിന്നും വ്യത്യസ്തമാണ്.

കൂടാതെ ഇതേ ചിത്രം ഡിവൈഎഫ്ഐ കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നൽകിയിട്ടുണ്ട്.

“ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേനത്തിന്‍റെ ലോഗോ പ്രകാശനം പൊതുമരാമത്ത് ടൂറിസം മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹിമിന് നല്‍കി നിര്‍വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗം കെ യു ജനീഷ്കുമാര്‍ എംഎല്‍എ, പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ജി സംഗേഷ് എന്നിവര്‍ പങ്കെടുത്തു.“എന്ന വിവരണവും ചിത്രത്തോടൊപ്പമുണ്ട്. കൂടാതെ നിരവധി ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ഇതേ ചിത്രം 2022 മാർച്ച് 17 മുതൽ പങ്കു വച്ചിട്ടുണ്ട്. എല്ലാ ചിത്രത്തിലെയും ലോഗോ ഒന്ന് തന്നെയാണ്. എന്നാൽ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിലെ ലോഗോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ്, യഥാർത്ഥ ലോഗോയും പ്രചരിക്കുന്ന ചിത്രത്തിലെ ലോഗോയും തമ്മിലുള്ള താരതമ്യം താഴെ കാണാം.

നിഗമനം

പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ്. 2022 മാർച്ചിൽ പത്തനംതിട്ടയിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശന വേളയിലെ ചിത്രം എഡിറ്റ് ചെയ്ത് ലൈംഗികത ആസ്പദമാക്കിയുള്ള ചിത്രം ചേർത്ത് പ്രചരിപ്പിക്കുകയാണ്. യഥാർത്ഥ ചിത്രത്തിലെ ലോഗോ മറ്റൊന്നാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലൈംഗികത ആധാരമാക്കി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ... പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം...

Written By: Vasuki S

Result: ALTERED