
വിവരണം
താനൂർ അഞ്ചുടി കൊലപാതകം പള്ളി തർക്കത്തെ ചൊല്ലി..കൊല്ലപ്പെട്ടയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ….കൊലപാതകം വ്യക്തിവൈരാഗ്യം..
ടാ പച്ച പൊട്ടൻ പിറോസ് നിന്റെ അണ്ണാക്കിൽ വല്ല മൂരി ചാണകവും നിറക്കണം… എന്ന തലക്കെട്ട് നല്‍കി ചെഗുവേര ആര്‍മി എന്ന പേജില്‍ ഒക്‌ടോബര്‍ 26 മുതല്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 241ല്‍ അധികം ഷെയറുകളും 719ല്‍ അധികം ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ പള്ളി തര്‍ക്കത്തിന്‍റെ പേരിലാണോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്? രാഷ്ട്രീയ പ്രേരിതമല്ലേ കൊലപാതകം? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്ക് പേജിലെ അവകാശവാദത്തെ പൂര്‍ണമായും തള്ളിക്കളയുന്ന വിവരങ്ങളാണ് താനൂര്‍ കൊലപാതകം അന്വേഷിക്കുന്ന താനൂര്‍ സിഐ ജസ്റ്റിന്‍ ജോണിന്‍റെ പ്രതികരണം. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷംസുദ്ദീനെ മുന്‍പ് ലീഗ് പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ ഷംസുദ്ദീന്‍റെ സുഹൃത്തുക്കളും ബന്ധക്കളും ചേര്‍ന്നാണ് ഇസഹാഖ് എന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും സിഐ ജസ്റ്റിന്‍ ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


Archived Link | Archived Link |
നിഗമനം
രാഷ്ട്രീയ പ്രേരിത കൊലപാതകമാണ് താനൂരില്‍ നടന്നതെന്നും പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പോലീസ് വെളിപ്പെടിത്തുമ്പോള്‍ പള്ളിത്തര്‍ക്കത്തിന്‍റെ പേരിലും കേവലം വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലും നടന്ന കൊലപാതകമാണിതെന്ന് അവകാശവാദം ഉന്നയിക്കുന്നത് വസ്‌തുത വിരുദ്ധമാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് കേവലം പള്ളിത്തര്‍ക്കത്തിന്‍റെ പേരിലോ?
Fact Check By: Dewin CarlosResult: False
