
വിവരണം

Archived Link |
“ഭർത്താവ് കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ചിട്ടും തന്റെ ഒരേ ഒരു മകനെ സൈന്യത്തിൽ അയച്ച ധീരയായ അമ്മയ്ക്കും മകനും കൊടുക്കാം ഒരു ബിഗ് സല്യൂട്ട്! ??ജയ് ഹിന്ദ്??” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 26, മുതല്‍ ഒരു ചിത്രം Arcus Mediaz എന്നൊരു ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു സൈന്യ ഉദ്യോഗസ്ഥന്‍ അഭിമാനത്തോടെ തന്‍റെ വികാരധീനയായ അമ്മയെ ആശ്വസിപ്പിക്കുന്നതായി കാണുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ഈ ചിത്രം കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ഒരു സൈനിക ഉദ്യോഗസ്തന്റെ ഭാര്യയും ഉദ്യോഗസ്ഥനായ മകന്റെതുമാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ തന്‍റെ ഭര്‍ത്താവിനെ നഷ്ടപെട്ട ഈ ധീര സ്ത്രി തന്‍റെ ഒരേയൊരു മകനെയും സൈന്യത്തില്‍ ഉദ്യോഗസ്ഥനാക്കി എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഹൃദയത്തിനെ സ്പര്‍ശിക്കുന്ന ഈ ചിത്രത്തിന്‍റെ പറ്റി നല്‍കിയ വിവരണം സത്യമാണോ? ഈ സ്ത്രിയുടെ ഭര്‍ത്താവ് ഒരു സൈനിക ഉദ്യോഗസ്തനായിരുന്നോ? അദേഹം കാര്‍ഗില്‍ യുദ്ധത്തിലാണോ വീരമൃത്യുവരിച്ചത്? തന്‍റെ ഭര്‍ത്താവിനെ നഷ്ടപെട്ടിട്ടും ഈ ധീര സ്ത്രി തന്‍റെ ഒരേയൊരു മകനെ സൈന്യത്തില്‍ ഉദ്യോഗസ്ഥനാക്കിയോ? എന്നി ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നമുക്ക് അന്വേഷണത്തോടെ കണ്ടെത്താന്‍ ശ്രമിക്കാം.
വസ്തുത വിശകലനം
ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ പരിനാമങ്ങൾ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആര്‍മിയിലെ വിരമിച്ച മുന്‍ സൈന്യ ഉദ്യോഗസ്ഥര്‍ മേജര്‍ സുരേന്ദ്ര പൂണിയ അദ്ദേഹത്തിന്‍റെ ട്വിട്ടര്‍ അക്കൗണ്ടിലൂടെ ഇതേ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 ജൂണ്‍ 2018നാണ് മേജര്‍ സുരേന്ദ്ര പൂണിയ ഈ ട്വീറ്റ് ചെയ്തതത്.

ട്വീറ്റിന്‍റെ മലയാളം പരിഭാഷ: “എല്ലാ വിട്ടില്‍ നിന്ന് ഒരു വീരന്‍ വെറും-2. ശ്രിമതി ബബിത ശര്‍മ അദേഹത്തിന്റെ മകനായ Lt. ക്ഷിതിജിന്‍റെ പാസിംഗ് പരേഡ് കണ്ടു വികാരധീനയായി. ക്ഷിതിജിന് വെറും 9 മാസം പ്രായമുണ്ടായിരുന്നപ്പോള്‍ അദേഹത്തിന്‍റെ അച്ചന്‍ ഡെപ്യുട്ടി കമാണ്ടന്‍റ് സുഭാഷ് ശര്‍മ കാശ്മീരില്‍ വീരമൃത്യു വരിച്ചു. തന്‍റെ ഒരേയൊരു മകനെ ഇന്ത്യന്‍ സൈന്യത്തില്‍ അയച്ച ശ്രിമതി ബബിതക്ക് സല്യൂട്ട്. ജയ് ഹിന്ദ്.”
ട്വീറ്റിളുടെ ചിത്രത്തിലുള്ള സൈന്യ ഉദ്യോഗസ്ഥരും അദേഹത്തിന്‍റെ അമ്മയുടെയും പേരുകള്‍ അറിയാന്‍ സാധിച്ചു. ഈ വിവരങ്ങള്‍ വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു.

ഈ വാര്‍ത്തയില്‍ പറയുന്ന പ്രകാരം പോസ്റ്റില്‍ പറയുന്ന കാര്യം മിക്കവാറും ശരിയാണ് പക്ഷെ Lt. ക്ഷിത്തിജിന്‍റെ പിതാവ് മരിച്ചത് കാര്‍ഗില്‍ യുദ്ധത്തിലല്ല പകരം 1996ല്‍ കാശ്മീരില്‍ തിവ്രവാദികളുമായി ഒരു ഏറ്റുമുട്ടലിലാണ് വീര മൃത്യു വരിച്ചത്.

Lt. ക്ഷിതിജിന് 9 മാസം പ്രായമുണ്ടായിരുന്നപ്പോഴാണ് അദേഹത്തിന്‍റെ പിതാവ് ബിഎസ്എഫില്‍ ഡെപ്യുട്ടി കമ്മാണ്ടന്‍റായ സുഭാഷ് ശര്‍മ കാശ്മീരില്‍ തീവ്രവാദികളുടെ ആക്രമത്തില്‍ വീര മൃത്യു വരിച്ചത്. 1997ല്‍ അദ്ദേഹത്തിന് ഈ ധീരപ്രവർത്തിയ്ക്കായി രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡല്‍ സമ്മാനിച്ചിരുന്നു.
“ഞാന്‍ ഒരു വിധവയല്ല. ഞാന്‍ ഒരു ശഹീദിന്‍റെ ഭാര്യയാണ്. അവര്‍ ഒരിക്കലും മരിക്കാറില്ല. അതിനാല്‍ എന്‍റെ ഭര്‍ത്താവിന്‍റെ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകാനായി ഞാന്‍ എന്‍റെ മകനെയും സൈന്യത്തില്‍ അയക്കാന്‍ തീരുമാനിച്ചു.” തന്‍റെ ഭര്‍ത്താവിനെ ഓര്‍ത്ത് ബബിത ശര്‍മ പറയുന്നതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
22ആം വയസില്‍ ക്ഷിതിജ് തന്‍റെ അമ്മയുടെ സ്വപനം സാക്ഷാത്കരിച്ചു. 2017ല്‍ NDA പാസ് ആയതിനു ശേഷം ക്ഷിതിജ് ഒരു കൊല്ലം ഡെറാഡൂണിലെ IMAയില്‍ നിന്ന് മികച്ച റാങ്ക് വാങ്ങി Lt. ക്ഷിതിജ് പാസായി. വാ൪ത്ത വിശദമായി വായിക്കാന്‍ താഴെ കൊടുത്ത ലിങ്കുകള്‍ ഉപയോഗിക്കാം.
Major Surendra Poonia Twitter | Archived Link |
Hindustan Times | Archived Link |
The Youth | Archived Link |
നിഗമനം
പോസ്റ്റില്‍ നല്‍കിയത് മിക്കവാറും ശരിയാണ് പക്ഷെ ചിത്രത്തില്‍ കാണുന്ന സൈന്യ ഉദ്യോഗസ്ഥന്‍റെ പിതാവ് കാര്‍ഗില്‍ യുദ്ധത്തിലല്ല വീരമൃത്യു വരിച്ചത്. അദ്ദേഹം കാശ്മീരില്‍ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന്നായിരുന്നു. തിവ്രവാദികളുടെ ആക്രമണത്തില്‍ അദ്ദേഹം 1996മല്‍ വീരമൃത്യു വരിച്ചതാണ്.

Title:ഈ ചിത്രത്തില്‍ കാണുന്ന സൈനിക ഉദ്യോഗസ്ഥന്‍റെ പിതാവ് വീര മൃത്യുവരിച്ചത് കാര്‍ഗില്‍ യുദ്ധത്തിലല്ല…
Fact Check By: Mukundan KResult: False
