
വിവരണം
പൌരത്വ ബിലിനെതിരെയും അനുകൂലിച്ചും പല റാലികല്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. രാജ്യത്ത് പല ഇടത്തും പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചപ്പോള്‍ പല ഇടത്തും നിയമത്തിനെ അനുകൂലിച്ചുള്ള റാലികളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നമ്മള്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ വമ്പന്‍ ജന പങ്കാളിത്വമുള്ള റാലികളാണ് കാഴ്ച വെച്ചത്. ഇത്തരത്തിലുള്ള റാലികളുടെ ധാരാളം ചിത്രങ്ങളും വീഡിയോകളും സാമുഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തിലും പല ഇടത്ത് പൌരത്വ നിയമത്തിനെ പിന്തുണച്ച് റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഒരു റാലിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് കാണാം.

Archived Link |

Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കോഴിക്കോടാണ് ഈ വന്‍ജനാവലി, പൌരത്വ നിയമഭേദഗതിയെ അനുകൂലിച്ച് നടന്ന രാഷ്ട്രരക്ഷാ സംഗമം #IndiaSupportsCAA .”
ഈ ചിത്രം യഥാര്‍ത്ഥത്തില്‍ കോഴിക്കോടില്‍ പൌരത്വ നിയമഭേദഗതിയെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ജനസമുഹമാണോ? യഥാര്‍ത്ഥ്യം എന്താന്നെന്ന്‍ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു ട്വീറ്റ് ലഭിച്ചു. പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രവും ഈ ട്വീട്ടില്‍ നല്‍കിട്ടുണ്ട്.
17 നവംബര്‍ 2018നാണ് ഈ ട്വീറ്റ് പ്രസിദ്ധികരിച്ചത്. ട്വീറ്റില്‍ നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയാണ്: “ക്ഷേത്രം രക്ഷിക്കേണ്ട നിര്‍ണായകമായ സമയത്ത്, ചില കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒഴിവാക്കിയാല്‍, കേരളത്തിലെ മുഴുവന്‍ ഹിന്ദു സമാജം സബരിമലയെ സംരക്ഷിക്കാനായി ഒന്നിച്ചിരിക്കുന്നു. സിപിഎം സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുടെ ഗുഡാലോചനക്കെതിരെ പൌരന്മാര്‍ വലിയൊരു പ്രതിഷേധം നടത്തി. ”

മുകളില്‍ നല്‍കിയ ട്വീറ്റില്‍ നമുക്ക് ഈ ചിത്രം കാണാം. കൂടാതെ ട്വീറ്റ് ചെയ്ത തീയതിയും നമുക്ക് വ്യക്തമായി കാണാം. ട്വീറ്റില്‍ നല്‍കിയ ചിത്രം 2018 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഈ പഴയ ചിത്രത്തിന് പൌരത്വ നിയമ ഭേദഗതിയുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങള്‍ ബിജെപിയുടെ രാഷ്ട്രരക്ഷാ സമാഗമത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ബിജെപി കോഴിക്കോട് പൌരത്വ നിയമ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സമാഗമത്തിന്‍റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ദേശിയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്‍റെ ട്വീറ്റില്‍ ലഭിച്ചു. ജനുവരി 7, 2020 അദേഹത്തിന്‍റെ ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.
Amidst the din of Delhi , Mumbai & celebrities endorsing divisive elements the hinterland shows the way … Kozhikode in support of #CAA … #IndiaSupportsCAA pic.twitter.com/U7eGVm3JlR
— B L Santhosh (@blsanthosh) January 7, 2020
നിഗമനം
പ്രസ്തുത പോസ്റ്റുകളില്‍ പങ്ക് വെക്കുന്ന ചിത്രം കോഴിക്കോട് ജനുവരി 7ന് ബിജെപി പൌരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സമാഗമത്തിന്‍റെതല്ല. ചിത്രം 2018 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

Title:Fact Check: പൌരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് കോഴിക്കോട് കൂടിയ ജനസമുഹത്തിന്‍റെ ചിത്രമാണോ ഇത്…?
Fact Check By: Mukundan KResult: False
