വിവരണം

സംസ്ഥാന പോലീസ് നല്‍കുന്ന അറിയിപ്പുകള്‍ എന്ന പേരില്‍ കാലാകാലങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാലാകാലങ്ങളില്‍ പ്രച്ചരിക്കാറുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്നവയില്‍ ഭൂരിഭാഗവും വെറും വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതായത് പ്രചരണം സദുദ്ദേശപരമാണെങ്കിലും സംസ്ഥാന പോലീസ് ഇങ്ങനെ ഒരു അറിയിപ്പ് നല്കിയിട്ടുണ്ടായിരിക്കില്ല.

ഇപ്പോള്‍ വീണ്ടും അത്തരത്തിലെ ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: ശ്രദ്ധിക്കുക very urgent ഇന്ന് തൃപൂണിത്തുറ പോലീസ് മീറ്റിംഗില്‍ അറിയിച്ചത്. ഒരു സംഘം അന്യര്‍ ഇവിടെ മോഷണം തുടങ്ങിയിരിക്കുന്നു. 12-15 വരെ ആള്‍ക്കാര്‍ ഉണ്ടാകാം. 3 am to 5 am ആണ് സമയം. എല്ലാപേരും ഈ സമയം ശ്രദ്ധാലുക്കളാവുക.

1. എന്തെങ്കിലും ശബ്ദം കേട്ടാല്‍ വീടിന് ചുറ്റും ലൈറ്റ് ഇടുക

2. അയല്‍വക്കക്കാരുടെ നമ്പര്‍ വേഗം വിളിക്കുംവിധം സേവ് ചെയ്ത് വയ്ക്കുക

3. ഉടന്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക

9497987110

9497962013

04842359991

9494980410

തീര്‍ച്ചയായും പോലീസ് എത്തും. ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഈ വിവരങ്ങള്‍ ഇപ്പോള്‍ തന്നെ അയല്‍വാസികളെ അറിയിക്കുക.”

archived linkFB post

ഇങ്ങനെ ഒരു അറിയിപ്പ് പോലീസ് നല്‍കിയിട്ടില്ല എന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം

വസ്തുതാ വിശകലനം

ഈ സന്ദേശം വാട്ട്സ് ആപ്പില്‍ ആണ് ആദ്യം വൈറല്‍ ആയത്. തുടര്‍ന്ന് ഷെയര്‍ ചാറ്റിലും ഫെസ്ബുക്കിലുമെല്ലാം പ്രചരിച്ചു തുടങ്ങി. എന്നാല്‍ ഈ സന്ദേശം വെറും വ്യാജ പ്രചരണം മാത്രമാണ്. ഞങ്ങള്‍ ഫേസ്ബുക്കില്‍ അന്വേഷിച്ചപ്പോള്‍ ഈ സന്ദേശം 2017 ല്‍ പ്രചരിച്ചിരുന്നതായി കണ്ടു. പോസ്റ്റില്‍ ആദ്യം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റേഷന്‍ സി ഐ പ്രവീണിന്‍റെതാണ്. ഞങളുടെ പ്രതിനിധി അദ്ദേഹവുമായി സംസാരിച്ചു. “ഇത് വെറും വ്യാജ പ്രചാരണമാണ്. സന്ദേശം വാട്ട്സ് അപ്പില്‍ വൈറലായതിനെ തുടര്‍ന്ന് ഒരുപാട് പേര് വിളിച്ച് ഇത് സത്യമാണോ എന്ന് അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്. ഞങ്ങള്‍ ഇങ്ങനെ ഒരു അറിയിപ്പ് ഒരിടത്തും നല്‍കിയിട്ടില്ല. ഈ പ്രചരണം ആരും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അറിയിക്കുന്നു. മുമ്പ് പ്രചരിച്ച പോസ്റ്റുകള്‍ക്കും യാതൊരു ആധികാരികതയുമില്ല. പോലീസ് ഒരു അറിയിപ്പ് നല്‍കുന്നു എങ്കില്‍ ഔദ്യോഗികമായ മാര്‍ഗങ്ങളിലൂടെ ആയിരിക്കും. അല്ലാതെ ഇത്തരത്തില്‍ ആയിരിക്കില്ല.” ഇതാണ് അദ്ദേഹം നല്‍കിയ മറുപടി.

ഞങ്ങളുടെ അന്വേഷണത്തില്‍ സന്ദേശം വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്

നിഗമനം

പോസ്റ്റിലെ സന്ദേശം പൂര്‍ണ്ണമായും വ്യാജമാണ്. തൃപൂണിത്തുറ പോലീസ് ഇത്തരത്തില്‍ ഒരു അറിയിപ്പ് പൊതുജനങ്ങള്‍ക്കായി നല്‍കിയിട്ടില്ല. ഇക്കാര്യം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും ഞങ്ങളെ അറിയിച്ചിട്ടുണ്ട്

Avatar

Title:തൃപ്പൂണിത്തുറ പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ മുന്നറിയിപ്പ് സന്ദേശം വ്യാജമാണ്...

Fact Check By: Vasuki S

Result: False