ഫെബ്രുവരി 19, 2020 ഇന്ത്യയില്‍ മറാഠാ രാജാവ് ഛത്രപതി ശിവാജി മഹാരാജിന്‍റെ ജയന്തി ആഘോഷിച്ചു. ശിവാജി മഹാരാജിനെ കുറിച്ച് സമുഹ മാധ്യമങ്ങളിലും പലരും അഭിമാനവും അഭിപ്രായവും പ്രകടിപ്പിക്കുന്നുണ്ട്. ശിവാജി മഹാരാജിനെ കുറിച്ച് ചിലര്‍ വസ്തുതകളും പകര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ഒരു വസ്തുത ഞങ്ങള്‍ക്ക് വാട്ട്സാപ്പ് സന്ദേശത്തിന്‍റെ രൂപത്തില്‍ ലഭിച്ചു. ഇതില്‍ വിയറ്റ്നാമിലുള്ള ഒരു യോദ്ധാവിന്‍റെ പ്രതിമയുടെ ചിത്രമുണ്ട്. ഈ ചിത്രം ഛത്രപ്പതി ശിവാജി മഹാരാജിന്‍റെ പ്രതിമയാണ് സന്ദേശം പറയുന്നു. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വസ്തുത വ്യാജമാന്നെന്ന്‍ കണ്ടെത്തി. വിയറ്റ്നാമില്‍ ശിവാജി മഹാരാജിന്‍റെ പ്രതിമയുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം

ചിത്രത്തിനോട് ഒപ്പം നല്‍കിയ സന്ദേശം ഇപ്രകാരമാണ്: “വിയറ്റ്നാമിലെ ശിവാജി മഹാരാജ് പ്രതിമ! ഓരോ വിയറ്റ്നാം ജനതയും ആഗ്രഹിക്കുന്നു അടുത്ത ജന്മത്തിലെങ്കിലും ഛത്രപതി ശിവജിയെപോലെ വീര ശൂര പരാക്രമിയായി തീരണമെന്നു.”

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് വസ്തുത അന്വേഷണം ഇതിനെ മുമ്പേ ഞങ്ങളുടെ മറാഠി ടീം നടത്തിയിരുന്നു. മറാഠിയില്‍ ഫാക്റ്റ് ചെക്ക്‌ വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.

खरंच व्हिएतनाममध्ये शिवाजी महाराजांचा पुतळा आहे का? जाणून घ्या सत्य

പ്രത്യേക കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രതിമ ശിവാജി മഹാരാജിന്‍റെതല്ല പകരം വിയറ്റ്നാമിലെ ഒരു യോദ്ധാവിന്‍റെതാണ് എന്ന് മനസിലായി. ഈ പ്രതിമയുടെ കൂടുതല്‍ വ്യക്തമായ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ചിത്രത്തില്‍ പ്രതിമയുടെ താഴെ യോദ്ധാവിന്‍റെ പേര് നമുക്ക് വ്യക്തമായി കാണാം.

ത്രാന്‍ ഗുയെന്‍ ഹാന്‍ (Tran Nguyen Han) എന്നാണ് ഈ യോദ്ധാവിന്‍റെ പേര്. ഞങ്ങള്‍ ഈ പ്രതിമയെ ഗൂഗിള്‍ മാപ്പ്സില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച ചിത്രവും വാട്ട്സാപ്പ് സന്ദേശത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രവും സാമ്യതയുള്ളത് ആണെന്ന്‍ മനസിലായി. താഴെ പ്രതിമയുടെ ഗൂഗിളില്‍ മാപ്പ്സില്‍ നല്‍കിയ ചിത്രം നമുക്ക് കാണാം. വിഎറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റി നഗരത്തില്‍ ബെന്‍ താന്‍ മാര്‍ക്കറ്റിലാണുള്ളത്.

നിഗമനം

ഈ ചിത്രം വിയറ്റനാമില്‍ ശിവാജി മഹാരാജിന്‍റെ പ്രതിമയുടെതല്ല പകരം വിയറ്റ്നാമിലെ യോദ്ധാവായ ത്രാന്‍ ഗുയെന്‍ ഹാനിന്‍റെതാന്.

Avatar

Title:FACT CHECK: ഈ ചിത്രം വിയറ്റ്നാമിലുള്ള ശിവാജി മഹാരാജിന്‍റെ പ്രതിമയുടെതല്ല; സത്യാവസ്ഥ ഇങ്ങനെ...

Fact Check By: Mukundan K

Result: False