വിവരണം

FacebookArchived Link

“തമിഴ് യാചകരോടൊപ്പം മംഗലാപുരത്ത് കണ്ട സുന്ദരിയായ പെൺകുട്ടി. തട്ടിക്കൊണ്ട് വന്നതാവാൻ സാധ്യത. മാതാപിതാക്കളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക.” എന്ന അടിക്കുറിപ്പോടെ ജൂലൈ 13, 2019 മുതല്‍ ഭിക്ഷ യാചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം സുന്നി ആദര്‍ശം എന്നൊരു ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിച്ചിരിക്കുന്നത് 29000 കാലും അധികം ഷെയറുകലാണ്. ഈ ഈ പോസ്റ്റില്‍ കാണുന്ന കുട്ടിയെ മംഗലപുരത്താണ് കണ്ടതെന്ന്‍ പോസ്റ്റില്‍ പറയുന്നു കുടാതെ സുന്ദരിയായ ഈ പെണ്‍കുട്ടി മോശമായ പരിസ്ഥിതികളില്‍ ഭിക്ഷ യാചിക്കുന്നു അതിനാല്‍ ഇതൊരു തട്ടിപ്പ് കേസ് ആയിരിക്കാം എന്നൊരു സംശയം കൂടി പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നു. എന്നാല്‍ ചിത്രത്തില്‍ കാണുന്ന ഈ പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ മംഗലാപുരത്ത് കണ്ടെത്തിയതാണോ? പെണ്‍കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുവന്നിട്ടു ഇതുപോലെ ഭിക്ഷ യാചിക്കുവാന്‍ ഇടയാക്കിയതാണോ? ചിത്രത്തില്‍ കാണുന്ന ഈ പെണ്‍കുട്ടിയെ കുറിച്ച് നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ കുട്ടിയെ കുറിച്ച് കൂടതല്‍ അറിയാനായി പോസ്റ്റില്‍ നല്‍കിയ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭ്യമായ പരിണാമങ്ങളില്‍ ഈ കുട്ടിയുടെ ചിത്രം ഉപയോഗിച്ച് സാമുഹിക മാധ്യമങ്ങളില്‍ ഒരുപാട് ആളുകള്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. ചിലര്‍ ഈ പെണ്‍കുട്ടിയെ കണ്ടത് തമിള്‍ യാചകന്മാരോടൊപ്പം മുംബൈയിലേക്ക് പോക്കുന്ന ഒരു ട്രെയിനിലാണ് എന്ന് വാദിക്കുന്നു. അതെ സമയം മറ്റു ചില ബംഗാളി പോസ്റ്റുകള്‍ ഈ പെണ്‍കുട്ടി കാണാതായത് ബംഗ്ലാദേശില്‍ നിന്നാണ് എന്നും അവകാശപ്പെടുന്നു. പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ വെച്ച് സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളില്‍ ചിലതു താഴെ നല്‍കിട്ടുണ്ട്.

History of India TwitterArchived Link
Parizaad Zaman FacebookArchived Link
Shail TwitterArchived Link

സാമുഹിക മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ച ഇതേ പോലെയുള്ള പോസ്റ്റുകള്‍ക്കൊപ്പം ഞങ്ങള്‍ക്ക് രണ്ട് ബംഗ്ലാദേശി വെബ്സൈറ്റുകളും ലഭിച്ചു. ഈ ചിത്രം വെച്ച് ഈ വെബ്സൈറ്റുകള്‍ പെണ്‍കുട്ടിയെ കുറിച്ച് ഒരു വാര്‍ത്ത‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാര്‍ത്ത‍കല്‍ പ്രകാരം ഈ കുട്ടി ബംഗ്ലാദേശിലെ തലസ്ഥാന നഗരിയായ ധാക്കയിലെ ബനാനി എന്നൊരു സ്ഥലത്താണ് കണ്ടെത്തിയത്. എത്ര സുന്ദരിയായ കുട്ടി ഇങ്ങനെ റോഡില്‍ ഭിക്ഷ വാങ്ങുന്നതായി കണ്ടപ്പോള്‍ തട്ടിപ്പ് സംശയിച്ച് ഈ വ്യക്തി കുട്ടിയുടെ ചിത്രം ഫെസ്ബൂക്കില്‍ പ്രസിദ്ധികരിച്ചു എന്നിട്ട് കുട്ടിയുടെ മാതാപിതാകളുടെ അടുത്ത് വിവരം എത്തുന്ന വരെ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടിയുടെ അങ്കിള്‍ ഈ വ്യക്തിയെ ബന്ധപെട്ടു എന്നട്ട് കുട്ടിയെ രണ്ട് കൊല്ലം മുംപേ തട്ടി കൊണ്ട് പോയതാണ് എന്ന വിവരം അറിയിച്ചു. ഇവര്‍ അതെ സ്ഥലത്ത് പോയി അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ ഉണ്ടായിരുന്നില്ല.

Bdbarta24Archived Link
Ajker-ComillaArchived Link

കുട്ടിയുടെ കയ്യിലുള്ള പാത്രത്തില്‍ കടക്കുന്ന നോട്ടുകളും ബംഗ്ലാദേശിലെ കറന്‍സി ടാകെയാണ്.

ഇതോടെ ഈ ചിത്രം ബംഗ്ലാദേശില്‍ തന്നെ എടുത്തതാകാം എന്ന് വ്യക്തമാക്കുന്നു. പോസ്റ്റില്‍ പറയുന്ന പോലെ ഈ പെണ്‍കുട്ടിയെ കണ്ടത് മംഗലാപുരത്തല്ല. ട്വിട്ടരില്‍ ചിലര്‍ വാദിക്കുന്ന പോലെ ഈ പെണ്‍കുട്ടിയുടെ പേര് സോണല്‍ ബിപ്പിന്‍ പട്ടേല്‍ ആവാനുള്ള യാതൊരു സാധ്യത ഇല്ല. തട്ടികൊണ്ട് പോയി ഭിക്ഷ യാചിക്കുവാന്‍ എവിടെ നിന്നോ ഒരു പെണ്‍കുട്ടി ആണ് എന്നാണ് ഇത് വരെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ട് മനസിലാക്കുന്നത്.

നിഗമനം

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്‌. ഈ പെണ്‍കുട്ടി ബംഗ്ലാദേശിലേതാണ്, ഇന്ത്യയിലെതല്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.

Avatar

Title:തമിഴ് യാചകരോടൊപ്പം മംഗലാപുരത്ത് കണ്ട സുന്ദരിയായ പെൺകുട്ടിയാണോ ചിത്രത്തില്‍ കാണുന്നത്...?

Fact Check By: Mukundan K

Result: False