ഇത് ഗുജറാത്ത് വഡോദരയിലെ വിശ്വാമിത്രി നദിയിലെ മുതലകളുടെ വീഡിയോ ആണോ…?

വിനോദം

വിവരണം 

Omlet media

 എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 8  മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്.  

“ഇന്ത്യയിലെ എന്നല്ല, ഒരുപക്ഷെ ലോകത്തെതന്നെ #അപകട നദി !

ഗുജറാത്തിൽ വഡോദരയിലെ #വിശ്വാമിത്രി നദി. ഇത് മുഴുവൻ #മുതലകൾ ആണ് ! ഹെലികോപ്റ്ററിൽനിന്ന് എടുത്ത വീഡിയോ കാണൂ ! ഹോ ! ” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോയാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ   ഹെലികോപ്റ്ററിൽ നിന്നും ചത്രീകരിച്ച ദൃശ്യങ്ങളിൽ അനേകം മുതലകൾ കൊട്ടത്തോടെ വെള്ളത്തിൽ ആഹ്ലാദിച്ചു നീന്തി കളിക്കുന്നത് കാണാം.

archived linkFB post

ഈ വീഡിയോ ഗുജറാതിൽ നിന്നുള്ളതാണോ..? ഇത്രയധികം മുതലകൾ ഇന്ത്യയിൽ എവിടെയാണുള്ളത്..? വിശ്വാമിത്രി നദിയിലേത് തന്നെയാണോ ഈ ദൃശ്യങ്ങൾ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വീഡിയോ invid ടൂൾ ഉപയോഗിച്ച് വിവിധ ഫ്രയിമുകളായി വിഭജിച്ച ശേഷം അതിൽ നിന്നും ചില ഫ്രയിമുകൾ google reverse image ഉപയാഗിച്ചു പരിശോധിച്ചു നോക്കി. ഇതേ വിവിവരണവുമായി ഈ വീഡിയോ ഇന്ത്യയിലെ നിരവധി ഭാഷകളിൽ പ്രചരിക്കുന്നുണ്ട്. 

‘ഗുജറാത്തിലെ വഡോദരയിലെ വിശ്വാമിത്രിയിൽ നിന്നുള്ള അപകടകരമായ ഫൂട്ടേജ്’ എന്ന തെറ്റായ അവകാശവാദങ്ങളുമായി നിറയെ മുതലകളുള്ള  ഒരു ജലാശയത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായിട്ടുണ്ട്..

ഒരു ഹെലികോപ്റ്ററിൽ നിന്ന് റെക്കോർഡുചെയ്‌ത വീഡിയോയിൽ, ഒരു നദിയാണെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്താണ് നിരവധി  മുതലകൾ ഉത്സാഹത്തോടെ നീന്തി കളിക്കുന്നത്.

ഇതേ വീഡിയോ  വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും വൈറലാണ്.

ഞങ്ങൾ ഇതേ വീഡിയോ ഹിന്ദി ഭാഷയിൽ വസ്തുതാ പരിശോധന നടത്തിയിരുന്നു. ലേഖനം താഴെ വായിക്കാം

क्या मनकापुर के टिकरी जंगल की नदी में ५० से अधिक मगरमच्छ देखे गये? जानिये सच |

ഗുജറാത്തിലെ ഞങ്ങളുടെ പ്രതിനിധി വഡോദരയിലെ ഫോറസ്റ്റ് ഓഫീസറുമായി ഇതേപ്പറ്റി സംസാരിച്ചിരുന്നു.എന്നാൽ ഈ വീഡിയോ വഡോദരയിൽ നിന്നുമുള്ളതല്ല എന്ന് അവർ വിശദീകരണം നൽകിയിട്ടുണ്ട്. 

ആഴ്ചകൾക്ക് മുമ്പ് പുറത്തുവന്ന വീഡിയോ ആണിതെങ്കിലും   വഡോദരയിൽ പെയ്ത മഴയിൽ ഇത് വീണ്ടും വൈറലാകുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് നോക്കാം..

 തുടർച്ചയായ മഴയെത്തുടർന്ന് ഗുജറാത്തിലെ വഡോദര നിശ്ചലമായി. 5700 ൽ അധികം ആളുകളെ വഡോദരയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചു. വിശ്വാമിത്രി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മുതലകൾ വഡോദരയിലെ  തെരുവുകളിലേക്ക് പ്രവേശിച്ചു മുതലകൾ തെരുവിൽ ഒരു നായയെ ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ്  ഇതേപ്പറ്റി വാർത്ത നൽകിയിരുന്നു.

archived linktwitter

റിവേഴ്‌സ് ഇമേജ് തിരയലിൽ ഞങ്ങൾക്ക്  2018 മാർച്ചിൽ അപ്‌ലോഡുചെയ്‌ത അതേ ക്ലിപ്പ് ലഭ്യമായി 

archived linkyoutube

“എവർഗ്ലേഡ്‌സിലെ   ഭീതിതമായ ഇണചേരൽ കാലം !” എന്ന അടിക്കുറിപ്പുള്ള വീഡിയോയ്ക്ക് ചില കമന്റുകൾ ലഭിച്ചിട്ടുണ്ട്. വീഡിയോയുടെ വിവരണത്തിൽ അതിന്റെ സ്രോതസ്സായി Florida Made Palm Beach എന്ന്  നൽകിയിട്ടുണ്ട്.  ഈ കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ ഫേസ്‌ബുക്കിൽ തിരഞ്ഞപ്പോൾ ഇതേ വീഡിയോ ലഭ്യമായി. 

archived linkFB post

2018 മെയ് 11 നാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ഈ വീഡിയോ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്ന വിവരം പോസ്റ്റിൽ നൽകിയിട്ടില്ല. വീഡിയോയ്ക്ക്  ലഭിച്ച ചില കമന്റുകളിൽ ഇത് ഫ്ലോറിഡയിലെ എവർഗ്ലെഡ്‌സിൽ നിന്നുള്ളതാണെന്ന് പറയുന്നു. ചിലർ ഇത് ഇന്ത്യയിൽ നിന്നുള്ളതാണ് എന്ന് തെറ്റിദ്ധരിച്ചു പ്രചരിപ്പിക്കുന്നു എന്നും പറയുന്നു. 

ഫ്ലോറിഡയിലെ ഉഷ്ണമേഖലാ തണ്ണീർത്തട പ്രദേശമാണ് എവർഗ്ലേഡ്സ്. അമേരിക്കൻ മുതലകൾ, മാനറ്റി, സസ്യഭുക്കായ കടൽ സസ്തനി, ഫ്ലോറിഡ പാന്തർ തുടങ്ങി വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങൾക്ക് പ്രകൃതിദത്ത ആവാസ വ്യവസ്ഥ നൽകുന്നതിൽ ഈ പ്രദേശം പ്രശസ്തമാണ്.

വീഡിയോ ഇതിനോടകം ഒരു  ലക്ഷത്തി അയ്യായിരം തവണ വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്.

വീഡിയോ കൃത്യമായി എവിടെ നിന്നാണ് എടുത്തതെന്ന് ഞങ്ങൾക്ക് കണ്ടെത്താനായില്ലെങ്കിലും ഗുജറാത്തിലെ വിശ്വാമിത്രി നദിയല്ലെന്ന് ഞങ്ങളുടെ വസ്തുതാ പരിശോധന വ്യക്തമാക്കുന്നു.

നിഗമനം 

 ഈപോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ  ദൃശ്യങ്ങൾ ഗുജറാത്തിലെ വിശ്വാമിത്രി നദിയിലേതല്ല. ഫ്ലോറിഡയിലെ എവർഗ്ലേഡ്‌സിൽ നിന്നുള്ളതാണ് എന്ന പേരിൽ 2018 മെയ് മുതൽ ഇന്റർനെറ്റിൽ പ്രചരിച്ചു വരുന്നതാണ്.വഡോദരയിലെ ഫോറസ്റ്റ് ഓഫീസർ ഇത് വിശ്വാമിത്രി നദിയിലേതല്ല  എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെറ്റിധാരണ പരത്തുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:ഇത് ഗുജറാത്ത് വഡോദരയിലെ വിശ്വാമിത്രി നദിയിലെ മുതലകളുടെ വീഡിയോ ആണോ…?

Fact Check By: Vasuki S 

Result: False