ഇസ്രയേല്‍ നിര്‍മിച്ച റോബോട്ട് സൈനികന്‍റെ വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്....
വിവരണം
“ഇസ്രയേലിന്‍റെ പുതിയ സൈനിക റോബർട്ട്.. പരിശീലനത്തിൽ..” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 31, 2019 മുതല്‍ ഒരു വീഡിയോ Ajith Krishnan Kutty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിക്കുകയാണ്. വീഡിയോയില്‍ ഒരു റോബോട്ട് സൈനികന്‍ തിവ്രവാദികളെ കൈകാര്യം ചെയ്യുന്നതായി കാണാം. യഥാര്‍ത്ഥ സൈനികരുടെ പോലെ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടിന്‍റെ വീഡിയോ അത്ഭുതകരമാണ്. ഈ റോബോട്ട് സാങ്കേതികവിദ്യയില്‍ ഉന്നതരായ ഇസ്രേലാണ് വികസിപ്പിച്ചത് എനിട്ട് ഈ വീഡിയോ റോബോട്ടിന്‍റെ പരിശീലനത്തിന്‍റെ വീഡിയോയാണ് എന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ വീഡിയോയില്‍ നാം കാണുന്ന ഈ വിസ്മയ റോബോട്ട് ഇസ്രയേല്‍ നിര്‍മിച്ച റോബോട്ട് സൈനികനാണോ? ഈ വീഡിയോ യാഥാര്ത്യമാണോ? ഇത് പോലെ തിവ്രവാദികളെ നേരിടുന്ന റോബോട്ടുകളാണോ നമ്മുടെ ഭാവി സംരക്ഷകര്‍? അതിര്‍ത്തി കാക്കുന്ന നിരവധി ജവാന്മാര്‍ നമ്മുടെ സുരക്ഷക്കായി ദിവസവും സ്വന്തം ജീവം പണയം വെക്കുന്നു അവരുടെ പകരം ഇത് പോലെയുള്ള റോബോട്ടുകള്‍ നമുക്ക് അതിരുത്തി കാക്കാനായി നിയമിക്കാന്‍ സാധിക്കുമോ? ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ അറിയാന്‍ നമുക്ക് അന്വേഷണം നടത്താം.
Archived Link |
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിണാമങ്ങള്‍ ഇങ്ങനെ-
അന്വേഷണത്തില്‍ നിന്ന് ലഭിച്ച ലിങ്ക് പരിശോധിച്ചപ്പോള്‍ ഈ വീഡിയോയുടെ താഴെ റഷ്യനില്‍ അടികുറിപ്പ് എഴുതിയിട്ടുണ്ടായിരുന്നു. അടിക്കുറിപ്പിന്‍റെ പരിഭാഷ ഇങ്ങനെ- “Bosstown Dynamics റോബോട്ടുകളെ കളിയാക്കല്‍ തുടര്‍ന്നു...” ഞങ്ങള്‍ Bosstown Dynamicsനെ കുറിച്ച് ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോയുടെ പിന്നിലുള്ള യഥാര്‍ത്ഥ കഥ മനസിലായി. വീഡിയോ ആദ്യം പ്രസിദ്ധികരിച്ചത് Corridor എന്ന യുടുബ് ചാനല്‍ ആണ്.
അമേരിക്കയിലെ പ്രസിദ്ധമായ റോബോട്ട് നിര്‍മിക്കുന്ന സ്ഥാപനമാണ് Boston Dynamics. ഈ സ്ഥാപനത്തിന്‍റെ നിര്‍മിതിയായ പല റോബോട്ടുകളെ ഇവര്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് അനുകരിക്കാറുണ്ട്. Boston Dynamicsന്‍റെ മാതൃകയില്‍ ഇവര്‍ Bosstown Dynamics എന്ന ഒരു പരിപാടി ഉണ്ടാക്കിട്ടുണ്ട്. ഈ പരിപാടിയില്‍ ഇവര്‍ വിവിധ റോബോട്ടുകളുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് വിനോദത്തിന്‍റെ ഉദ്ദേശത്തോടെ വിവിധ വ്യാജ വീഡിയോ ഉണ്ടാക്കാറുണ്ട്. ഇങ്ങനെയുണ്ടാക്കിയ വീഡിയോകളില്‍ ഒന്നാണ് പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ ഇവര്‍ എങ്ങനെയാണ് നിര്‍മിച്ചത് എന്നതിനെ കുറിച്ച് ഇവര്‍ മറ്റേയൊരു വീഡിയോ യുടുബില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. താഴെ നല്‍കിയ വീഡിയോ കണ്ടാല്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് എങ്ങനെ ഇവര്‍ ഒരു റോബോട്ട് സൈനികനെ ഉണ്ടാക്കി എന്ന് നമുക്ക് അറിയാം.
നിഗമനം
ഈ വീഡിയോ ഇസ്രയേല്‍ നിര്‍മിച്ച റോബോട്ട് സൈനികന്‍റെതല്ല. ഈ വീഡിയോ Corridor എന്ന യുടുബ് ചാനല്‍ വിനോദത്തിനായി കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ചുണ്ടാക്കിയ വ്യാജ വീഡിയോയാണ്.
Title:ഇസ്രയേല്‍ നിര്‍മിച്ച റോബോട്ട് സൈനികന്‍റെ വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്....
Fact Check By: Mukundan KResult: False