
വിവരണം
Kondotty-Ayamu കൊണ്ടോട്ടിഅയമു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 1 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദലിതുകളെ അനാദികാലം അടിമകളാക്കി നിലനിർത്താൻ സവർണർ നടപ്പിലാക്കിയ വിചിത്ര ആചാരങ്ങളിൽ ഒന്ന് ….
എങ്കിലും ഇതല്പം കടന്ന കൈയായി പോയി …
” അടിമ ” എന്ന വാക്കിന് ജീവനുണ്ടായിരുന്നെങ്കിൽ .. അത് എഴുന്നേറ്റ് ചെന്ന് വളരെ മുമ്പേ തന്നെ ഈ ദലിത് അടിമക്കൂട്ടങ്ങളെ തല്ലി .. തല്ലി .. തല്ലി കൊന്നേനേ …..
കഷ്ടം” എന്ന വിവരണത്തോടെ നൽകിയിരിക്കുന്ന ചിത്രത്തിൽ മൂന്നു സ്ത്രീകൾ ഷൂസുകളിൽ വെള്ളം നിറച്ച് കുടിക്കുന്ന ചിത്രം നൽകിയിട്ടുണ്ട്. അതോടൊപ്പം “രാജസ്ഥാനിൽ കാലങ്ങളായി നടക്കുന്ന ഒരു ആചാരം സവർണ്ണൻ ധരിക്കുന്ന പാദരക്ഷയിൽ വെള്ളം നിറച്ചു അത് കുടിക്കുന്ന ദളിത് സ്ത്രീകൾ…” എന്ന വാചകവും നൽകിയിട്ടുണ്ട്.

FB post | archived link |
സവർണ്ണർ ധരിക്കുന്ന പാദരക്ഷകളിൽ ദളിത് സ്ത്രീകൾ വെള്ളം കുടിക്കുന്ന ഒരു വടക്കേ ഇന്ത്യൻ ദുരാചാരത്തിന്‍റെ ചിത്രമാണിത് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം. ഇത് സത്യമായ അവകാശവാദമാണോ..? എന്തിന്‍റെ പേരിലാണ് ഈ ദളിത് സ്ത്രീകൾ സവർണ്ണരുടെ ഷൊസുകളിൽ വേളം കുടിക്കുന്നത്..? നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഈ പോസ്റ്റിലെ ചിത്രം ഞങ്ങൾ google reverse image ഉപയോഗിച്ച് പരിശോധിച്ചു നോക്കി. ഇതേ ചിത്രവുമായി വാർത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങളുടെ ലിങ്കുകൾ ലഭ്യമായി.
വുമൺപ്ലാനെറ്റ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാർത്തയുടെ പരിഭാഷ താഴെ കൊടുക്കുന്നു. 2017 ൽ പുറത്തുവന്ന വാർത്തയാണിത്

രാജ്യം ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചും മേക്ക് ഇൻ ഇന്ത്യയെക്കുറിച്ചും ഇസ്‌റോ പ്രപഞ്ചവുമായി സംസാരിക്കുമ്പോഴും, പുരാതന ഇന്ത്യയിൽ ഇപ്പോഴും ജീവിക്കുന്ന ഒരു ഗ്രാമമുണ്ട്. എല്ലാ ആധുനികതകളിൽ നിന്നും അകലെ ഭിൽവാരയിലെ ജനങ്ങൾ അന്ധവിശ്വാസങ്ങളിൽ കുടുങ്ങിഇവിടെ ജീവിക്കുന്നു.
അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന്, ഓരോ ആഴ്ചയും നൂറുകണക്കിന് സ്ത്രീകളെ ഭിൽവാരയിലെ ബങ്കായ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു, അവിടെ സ്ത്രീകളെ അന്ധവിശ്വാസത്തിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നു. തിന്മയെ ഇല്ലാതാക്കുന്നതിന്‍റെ പേരിൽ ഭയപ്പെടുത്തുന്നു. പിന്തിരിപ്പൻ ആചാരങ്ങളുമായി പുരുഷാധിപത്യത്തിന്റെയും അടിസ്ഥാനരഹിതമായ വിശ്വാസങ്ങളുടെയും പിടിയിൽ സ്ത്രീകളെ ശ്വാസം മുട്ടിക്കുന്നത് തുടരുന്നു. ഭോപാസ് (ക്വാസി പുരോഹിതന്മാരും രോഗശാന്തിക്കാരും) സമൂഹത്തിൽ സ്വീകാര്യതയില്ലാത്ത ഒന്നിലധികം ആചാരങ്ങളിലൂടെ സ്ത്രീകളെ പീഡിപ്പിക്കുന്നത് വ്യക്തമായും സ്ത്രീകളോടുള്ള അതിക്രമമാണ്.
ഭോപാസിന്‍റെ നിർദ്ദേശപ്രകാരം സ്ത്രീകൾക്ക് അവരുടെ തലയിൽ ചെരുപ്പ് വായിൽ വയ്ക്കാനും കിലോമീറ്ററുകൾ നടക്കാനും ഒരേ ഷൂസിൽ നിന്ന് വെള്ളം കുടിക്കാനും എക്സോറിസിസത്തിന്‍റെ പേരിൽ ചെയ്യേണ്ടിവരുന്നു. ഭോപ്പന്മാർ പറഞ്ഞതിനെ ആശ്രയിച്ച്, സ്ത്രീകളെ തങ്ങളുടെ ശരീരത്തിൽ ഉണ്ടായിരിക്കാനിടയുള്ള തിന്മയെ അകറ്റുന്നതിനായി ക്ഷേത്രത്തിൽ നിന്ന് 200 പടി താഴേക്ക് വലിച്ചിഴക്കുന്നു.
ഭോപ്പാസ് മാനസികരോഗമകറ്റാൻ സ്ത്രീകളെ മർദ്ദിച്ചതിന്‍റെ ചില ചിത്രങ്ങൾ ഫോട്ടോഗ്രാഫർ സുധീർ കസ്ലിവാൾ പകർത്തിയിരുന്നു. 1979 ലെ വാർഷിക പുഷ്കർ മേളയ്ക്ക് ശേഷം, സർക്കാർ ഈ ആചാരം നിരോധിച്ചിരുന്നുവെങ്കിലും ഇപ്പോഴും ഇരുട്ടിൽ കഷ്ടപ്പെടുന്ന ചില ഗ്രാമങ്ങളിൽ ഇത് തുടർന്നുകൊണ്ടേ ഇരിക്കുന്നു.
ഇവിടെ കൊണ്ടുവരുന്ന സ്ത്രീകൾ പൊതുവെ ചില ചെറിയ മാനസിക വിഭ്രാന്തികളാൽ ബുദ്ധിമുട്ടുന്നവരാണ് അല്ലെങ്കിൽ ഈ സ്ത്രീകളെ ഭ്രാന്തന്മാരായി മുദ്രകുത്തണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ ഇരകളാണ്, പലപ്പോഴും അവരെ ശരിയാക്കാനോ അവരുടെ സ്ഥാനത്ത് തിരിച്ചുകൊണ്ടുവരാനോ എന്ന പേരിലാണ് സ്ത്രീകളെ ആചാരങ്ങൾക്ക് ഇരയാക്കുന്നത്. ഈ ആചാരങ്ങൾ മൂലം സ്ത്രീകൾക്ക് സ്ഥിരമായ അല്ലെങ്കിൽ ദീർഘകാല വൈകാരിക പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്. മാത്രമല്ല, ഇത് ഗുരുതരമായ മാനസിക പ്രശ്‌നമായി മാറിയേക്കാം.
നഗര, ഉപ-നഗര ഭാഗങ്ങളിലും ഇന്ത്യയിലെ ജനങ്ങളിലും പോലും ഇന്നും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ആരോഗ്യ മേഖലയുടെ അഭാവം, നിരക്ഷരത, എന്നിവയാണ് പ്രശ്നത്തിന്‍റെ മൂലകാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്ത്രീകൾ വളരെ അപൂർവവും ഇടുങ്ങിയതുമായ ലോകത്താണ് ജീവിക്കുന്നത്. പുരുഷാധിപത്യ സമൂഹം അത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് അവരെ വിധേയമാക്കുന്നു.
അതായത് വാർത്തയിൽ പറയുന്നത് ഈ സ്ത്രീകൾ മാനസികമായ രോഗങ്ങളും പ്രശ്നങ്ങളും ഉള്ളവരാണ്. അതിൽ നിന്നും മാറ്റാൻ അവരെ ഭിൽവാരയിലെ ബങ്കായ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. ശേഷം ഇത്തരം ചില ആചാരങ്ങളിലൂടെ രോഗശമനത്തിന് പുരോഹിതന്റെ നിർദ്ദേശപ്രകാരം വിധേയരാക്കുന്നു.
ഇവർ സ്വന്തം ഭർത്താക്കന്മാരുടെ ഷൂസുപയോഗിച്ചാണ് വെള്ളം കുടിക്കുന്നത്.
വാർത്ത പ്രസിദ്ധീകരിച്ച ഏതാനും ലേഖനങ്ങളുടെ ലിങ്കുകൾ ഇവിടെ നൽകുന്നു. വായനക്കാർക്ക് തുറന്നു വായിക്കാവുന്നതാണ്.
uttarpradesh | archived link |
bhaskar hindi | archived link |
patrika | archived link |
news18 | archived link |
latestly | archived link |
newstracklive | archived link |
women planet | archived link |
എല്ലാ മാധ്യമങ്ങളും ഇതേ രീതിയിൽ തന്നെയാണ് വാർത്ത നൽകിയിട്ടുള്ളത്. പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ ആരും ദളിത് സ്ത്രീകൾ സവർണ്ണരുടെ ഷൂസിൽ നിന്ന് വെള്ളം കുടിക്കുന്ന ആചാരം എന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. രാജസ്ഥാനിലെ ഭിൽവാരയിലെ ബങ്കായ മാതാ ക്ഷേത്രത്തിൽ മാനസികരോഗം മാറാൻ സ്ത്രീകൾക്കായുള്ള ഒരു ആചാരമാണിത്. ഈ സ്ത്രീകളുടെ ഭർത്താക്കന്മാരുടെ ഷൂസുകളിൽ നിന്നാണ് ഇവർ വെള്ളം കുടിക്കുന്നത്. അല്ലാതെ ദളിത് സ്ത്രീകൾ സവർണ്ണരുടെ ഷൂസുകളിൽ നിന്ന് വെള്ളം കുടിക്കുകയല്ല. അതിനാൽ തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:സവർണ്ണൻ ധരിക്കുന്ന പാദരക്ഷയിൽ വെള്ളം നിറച്ചു അത് കുടിക്കുന്ന ദളിത് സ്ത്രീകളാണോ ഇവർ…?
Fact Check By: Vasuki SResult: False
