
വിവരണം
ഫെസ്ബൂക്കില്‍ നവംബര്‍ 18, 2019 മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു വ്യക്തി ഒരു മാന്‍ കൂട്ടത്തിന് ആദ്യം തിന്നാന്‍ പുല്ലിട്ടു കൊടുക്കുന്നു അതിനു ശേഷം പുല്ല് തിന്നുന്ന മാന്‍ കൂട്ടത്തിന് നേരെ വെടി വെക്കുന്നു. വെടിയേറ്റ് താഴെ വീണ മാനിനെ പിന്നീട് വേട്ടക്കാരനും സഹായികളും കൊല്ലുന്നു. മാനിനെ കൊന്നതിനു ശേഷം ഇവര്‍ മാനിന്‍റെ ശവശരിരത്തിന്‍റെ അടുത്ത് നിന്ന് ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യുന്നു എന്നൊക്കെയുള്ള ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. വീഡിയോയില്‍ ഇടയ്ക്ക് ബംഗാളിയില്‍ സംഭാഷണവും കേള്‍ക്കാന്‍ പറ്റുന്നു. വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “BJP MLA Anil upadhya
ഇവനെ പിടിച്ചു അകത്തിടാൻ ഒരു നിയമവുമില്ലേ
നിഷ്കരുണം ഒരു മാനിനെ വെടിവെച്ചു കൊന്നിട്ട് പറയുക.. ഞാൻ നിയമപരമായി വെടിവെച്ചതെന്ന്”
Archived Link |
വീഡിയോയില്‍ കാന്നുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ബിജെപി എംഎല്‍എ അനില്‍ ഉപധ്യായ് ഒരു സാങ്കല്പികമായ കഥാപാത്രമാണ്. ഇതിനെ മുമ്പേയും ഞങ്ങള്‍ അനില്‍ ഉപധ്യായുടെ പേരില്‍ പ്രചരിപ്പിക്കുന്ന പല വ്യാജ പോസ്റ്റുകളുടെ വസ്തുത അന്വേഷണം നടത്തിയിരുന്നു. അനില്‍ ഉപധ്യായ് എന്ന പേരുള്ള ഒരു ബിജെപി എംഎല്‍എയില്ല. അനില്‍ ഉപധ്യായ് എന്ന പേരുള്ള ഒരു ചെറിയ നേതാവ് മുംബൈയിലുണ്ട് എന്ന് DNAയുടെ ലേഖനത്തില്‍ നിന്ന് മനസിലാക്കുന്നു. പക്ഷെ ഈയാള്‍ എംഎല്‍എയോ എംപിയോ അല്ല. അനില്‍ ഉപധ്യായുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളുടെ വസ്തുത അന്വേഷണം റിപ്പോര്‍ട്ട് താഴെ നല്‍കിട്ടുണ്ട്:
- അനില്‍ ഉപാധയ എന്ന ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ബൂത്ത് പിടുത്തം നടന്നോ?
- വീഡിയോയില്‍ ഒരു വ്യക്തിയെ ക്രൂരമായി മര്‍ദിക്കുന്നത് ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?
അപ്പൊ ഈ വീഡിയോയില്‍ കാണുന്നത് അനില്‍ ഉപധ്യായ് അല്ലെങ്കില്‍ പിന്നെ ആരാണ്?
വീഡിയോയെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ബംഗാളിയില്‍ പ്രത്യേക കീ വേര്‍ഡ്സ് ഉപയോഗിച്ച് യുടുബില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ കാന്നുന്ന ഈ വീഡിയോ ലഭിച്ചു.
ഈ വീഡിയോയുടെ അടിക്കുറിപ്പില്‍ മാനിനെ വെടിവെച്ച് കൊല്ലുന്ന വ്യക്തിയുടെ ഫെസ്ബൂക്ക് അക്കൗണ്ടിന്‍റെ ലിങ്ക് നല്‍കിട്ടുണ്ട്. ഈ ലിങ്ക് ഉപയോഗിച്ച് ഞങ്ങള്‍ ഈ വ്യക്തിയുടെ ഫെസ്ബൂക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇദ്ദേഹം 2015ല്‍ ഇട്ട ഈ പോസ്റ്റ് ഞങ്ങള്‍ക്ക് ലഭിച്ചു:
പോസ്റ്റ് പ്രകാരം ഈയാളുടെ പേര് മോയിനുദ്ദിന്‍ എന്നാണ് ഇദേഹം ബംഗ്ലാദേശില്‍ ജനിച്ച ഒരു ഓസ്ട്രേലിയന്‍ പൌരനാണ്. ഡെയിലി സ്റ്റാര്‍ എന്ന മാധ്യമ വെബ്‌സൈറ്റില്‍ ഈ വീഡിയോയെ കുറിച്ച് ഒരു ലേഖനം പ്രസിധികരിച്ചിരുന്നു. ഈ ലേഖനത്തില്‍ ഈ മാനിനെ ഇങ്ങനെ വെടിവെക്കാന്‍ ഇദ്ദേഹത്തിന് ശരിയായ ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇദേഹം പറയുന്നത് ഇദേഹത്തിന്‍റെ കയ്യില്‍ ആവശ്യമുള്ള എല്ലാ രേഖകളുണ്ടായിരുന്നു എന്നിട്ട് രേഖകള്‍ ഇദേഹം ഉദ്യോഗസ്ഥര്‍ക്ക് കൈമാരി എന്ന് ഇദ്ദേഹം പോസ്റ്റില്‍ പറയുന്നു. കുടാതെ ഇത് പോലെയുള്ള കാര്യങ്ങള്‍ ഓസ്ട്രേലിയയും ന്യൂ സിലാണ്ട് പോലെയുള്ള രാജ്യങ്ങലില്‍ സാധാരണ കാര്യമാണ് അത് കൊണ്ടാണ് ഞാന്‍ ഫെസ്ബൂക്കില്‍ ഈ വീഡിയോ ഇട്ടത് എന്ന് പറഞ്ഞു ക്ഷമാപണം പോസ്റ്റിലൂടെ സമര്‍പ്പിക്കുന്നു.
ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഡെയിലി സ്റ്റാര്‍ പ്രസിദ്ധികരിച്ച ലേഖനവും ലഭിച്ചു. ലേഖനത്തിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Daily Star | Archived Link |
ഈ വീഡിയോ ബംഗാളിലെ ഒരു ഫോറെസ്റ്റ് ഉദ്യോഗസ്ഥന്‍റെതാണ് എന്ന് പറഞ്ഞു ഇതിനു മുമ്പേ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോയുടെ വസ്തുത അന്വേഷണം നടത്തിയ വസ്തുത അന്വേഷണ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ താഴെ നല്‍കിട്ടുണ്ട്.
Boomlive | News Mobile |
Ayupp | TOI |
Quint | Altnews |
നിഗമനം
പോസ്റ്റില്‍ പ്രചരിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. അനില്‍ ഉപധ്യായ് എന്ന പേരുള്ള ഒരു ബിജെപി എംഎല്‍എ അസ്തിത്വത്തിലില്ല. വീഡിയോ ബംഗ്ലാദേശിലെതാണ്.

Title:വീഡിയോയില്‍ മാനിനുനേരെ നിറയൊഴിച്ച് വേട്ടയാടുന്ന വ്യക്തി ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?
Fact Check By: Mukundan KResult: False
