
വിവരണം
| Archived Link |
“കശ്മീരിലെ മുസ്ലീം ജനത പാകിസ്ഥാൻ തീവ്രവാദികളുടെ അടിമത്തത്തിൽ നിന്നും മോചിതരാകുന്ന നയനാനന്ദകരമായ കാഴ്ച.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 5, 2019 മുതല്‍ Shine Sobhanan എന്ന പ്രൊഫൈലിലൂടെ Janam TV Club എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഇന്ത്യയുടെ കൊടി പിടിച്ച് തിവ്രവാദത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് മാര്‍ച്ച് നടത്തുന്ന മുസ്ലിം സമുദായത്തിലെ ജനങ്ങളെ നാം കാണുന്നു. ഇവര്‍ കാശ്മീരിലെ ജനങ്ങളാണ് എന്ന് പോസ്റ്റില്‍ നല്കിയ അടിക്കുറിപ്പില്‍ അവകാശവാദം ഉന്നയിക്കുന്നു. പാകിസ്ഥാന് അടിമത്തത്തില്‍ നിന്നു മോച്ചിതരാകുന്ന കാശ്മീരികളുടെ കാഴ്ച എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ ആര്‍ട്ടിക്കിള്‍ 370ന്റെ മേലെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തിരുമാനതിനെ സ്വാഗതം ചെയ്യുന്നു കശ്മീരി ജനങ്ങളുടെ വീഡിയോ ആണ് ഇത് പോസ്റ്റിലൂടെ നല്കിയ വിവരണത്തിൽ നിന്നും മനസിലാകുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തിവ്രവാദികള്‍ക്ക് എതിരെ മുദ്രാവാക്യം മുഴക്കി മാര്‍ച്ച് നടത്തുന്ന ഈ ജനങ്ങള്‍ കഷ്മിരികളാണോ? വീഡിയോ കാഷ്മിരിലേതാണോ? നമുക്ക് അന്വേഷണത്തോടെ കണ്ടെത്താന്‍ ശ്രമിക്കാം.
വസ്തുത അന്വേഷണംവീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.

ഇതില്‍ അവസാന്നത്തെ ലിങ്ക് പരിശോധിച്ചപ്പോള്‍ viveos.net എന്ന വെബ്സൈറ്റില്‍ ഇതേ വീഡിയോ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

ബംഗ്ലൂരിലെ ബാന്നര്ഘട്ട റോഡിന്റെ അടുത്ത് പുല്‍വാമയില്‍ വീരമൃത്യു വരിച്ച CRPFന്റെ ജവാന്മാരുടെ സ്മ്രിതിയില്‍ നടത്തിയ മാര്‍ച്ചിന്റെ വീഡിയോയാണ് ഇത് എന്ന് വിവരണം നല്കിട്ടുണ്ട്. ഞങ്ങള്‍ ഈ വിവരം വെച്ച് യുടുബിലും ഗൂഗിളിലും അന്വേഷിച്ചപ്പോള്‍ ഇതേ വിവരണത്തോടെ യുടുബിലും ട്വിട്ടരിലും പ്രചരിപ്പിച്ച ഇതേ വീഡിയോ ഞങ്ങള്‍ കണ്ടെത്തി.
Bohra Muslims near Bannerghatta Road area in Bangalore took out procession in memory of martyred CRPF jawans #IndianArmyOurPride #StandWithForces #IndiaWithMartyrs pic.twitter.com/IWSodCJoBk
— Linda Newmai (@lindanewmai) February 18, 2019
യുടുബില്‍ അന്വേഷണം നടത്തുന്നതിനിടയില്‍ ഇതു പോലെയുള്ള മറ്റൊരു വീഡിയോ ഞങ്ങള്‍ക്ക് യുടുബില്‍ ലഭിച്ചു. ഈ വീഡിയോ ഒരു ബില്‍ഡിംഗിന്റെ മുകളില്‍ നിന്ന് എടുത്ത ഇതേ മാര്‍ച്ചിന്റെ വീഡിയോയാണ് എന്ന് തോന്നുന്നു. പക്ഷെ ആംഗിള്‍ വ്യത്യസ്തം ആയതിനാല്‍ ഇതേ മാര്‍ച്ചിന്റെ വീഡിയോ ആണോ ഇത് എന്ന് വ്യക്തമാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഈ വീഡിയോയില്‍ മാര്‍ച്ച് നടന്ന സ്ഥലത്തിന്റെ ലോക്കേഷന്‍ കൃത്യമായി നല്കിട്ടുണ്ട്. ഈ വീഡിയോയുടെ വിവരണത്തില്‍ നല്കിയ ലോക്കേഷന്‍ താഴെ നല്കിയ സ്ക്രീന്ശോട്ടില്‍ കാണാന്‍ സാധിക്കുന്നു.

ജ്യോതി നഗര്‍, ബോഹ്ര ലേഔട്ട്, ഗോട്ടിഗെരെ എന്നാണ് വീഡിയോയുടെ വിവരണത്തില്‍ നല്കിയ ലോക്കേഷന്‍. പ്രസ്തുത പോസ്റ്റില്‍ നല്കിയ വീഡിയോ ഇതേ സ്ഥലത്തിലെതാണോ എന്ന് അന്വേഷിക്കാനായി ഞങ്ങള്‍ വീഡിയോ വിണ്ടും സൂക്ഷ്മമായി പരിശോധിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോയുടെ തുടക്കത്തില്‍ ഒരു ബില്‍ഡിംഗിന്റെ പേര് കണ്ടെത്താന്‍ സാധിച്ചു. വീഡിയോയുടെ സ്ക്രീൻഷോട്ടില്‍ ബില്‍ഡിംഗിന്റെ പേര് അടയാളപെടുത്തി താഴെ നല്കിട്ടുണ്ട്.

ബുര്‍ഹാണി ഫ്ലോര എന്നാണ് ബില്‍ഡിംഗിന്റെ പേര്. ഈ പേരും മുകളില്‍ നല്കിയ യുടുബ് വീഡിയോയുടെ വിവരണത്തില്‍ ലഭിച്ച ലോക്കേഷനുമായി ചേർത്ത് ഞങ്ങള്‍ ഗൂഗിള്‍ മാപ്പിള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബാംഗ്ലൂരില്‍ ഇങ്ങനെയൊരു ബില്‍ഡിംഗ് കണ്ടത്താന്‍ സാധിച്ചു. ഈ ബില്‍ഡിംഗ് ഞങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പിളുടെ കണ്ടെത്താന്‍ സാധിച്ചു. ബുര്‍ഹാണി ഫ്ലോര എന്ന പേരുള്ള ബില്‍ഡിംഗിന്റെ ഗൂഗിള്‍ മാപ്പ് സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.

ബാംഗ്ലൂരിലെ ബുര്‍ഹാണി ഫ്ലോര അപാർട്ട്മെന്റ് എന്ന ബില്‍ഡിംഗ് ബോഹ്ര ലേഔട്ട്, ഗോട്ടഗെരെ ബാംഗ്ലൂരില്‍ ഉണ്ട്. അതിനാല്‍ വീഡിയോ ബാംഗ്ലൂരിലെതാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വീഡിയോ കാഷ്മിരിലേതല്ല എന്ന് നമുക്ക് ഉറപ്പിക്കാം.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോ കാഷ്മിരിലേതല്ല. ഈ വീഡിയോ ബാംഗ്ലൂരില്‍ ബോഹ്ര സമാജം പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനെ തുടർന്ന് നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെതാണ്.
Title:തിവ്രവാടദത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് നടത്തുന്ന മുസ്ലിം ജനതയുടെ ഈ വീഡിയോ കാഷ്മീരിലേതാണോ?
Fact Check By: Mukundan KResult: False


