വിവരണം

FacebookArchived Link

“അതിരപ്പിള്ളി റോഡിൽ നിന്നും.....സാധാരണ കാണാൻ കഴിയാത്ത ഒരു അടിപൊളി വീഡിയോ” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 20, 2019 മുതല്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. പല പേജുകളിലും പ്രൊഫൈലുകള്‍ നിന്നും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇങ്ങനത്തെ ചില പേജുകളും പ്രൊഫൈലുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം.

അടിക്കുറിപ്പില്‍ പറയുന്ന പ്രകാരം മനസിലാക്കാന്‍ കഴിയുന്നത് ഈ വീഡിയോ അതിരപ്പിള്ളിയില്‍ ഒരു റോഡില്‍ എടുത്ത വീഡിയോയാണ് എന്നാണ്. വീഡിയോയില്‍ പുള്ളിപുലി മുള്ളന്‍പന്നിയെ പിടിക്കാന്‍ ശ്രമിക്കുന്നതായി നമുക്ക് കാണാം. ഒരുപാട് ശ്രമിച്ചിട്ടും മുള്ളന്‍പന്നിയെ പിടിക്കാന്‍ പുള്ളിപുലിക്ക് സാധിച്ചില്ല. അവസാനം രണ്ടുപേരും അവരവരുടെ വഴിയിക്ക് പോവുകയുണ്ടായി. ഒരു കാറിന്‍റെ ഡാഷ് കാം ഉപയോഗിച്ചിട്ടാണ് ഈ വീഡിയോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ സംഭാഷണങ്ങളില്ല. കാറിന്‍റെ ഡ്രൈവര്‍ മിണ്ടാതെ ജാഗ്രതയോടെയാണ് വീഡിയോ ക്യാമറയില്‍ പതിപ്പിച്ചത്. എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ അതിരപ്പിള്ളിയില്‍ ഒരു റോഡിലെടുത്ത വീഡിയോ തന്നെയാണോ? ഈ വീഡിയോ അതിരപ്പിള്ളിയിലെതല്ലെങ്കില്‍ എവിടെയാണ് എടുത്തത്? വീഡിയോയില്‍ കാണുന്ന സംഭവം യഥാര്‍ത്ഥത്തില്‍ നടന്നത് എവിടെയാണ് എന്ന് നമുക്ക് അന്വേഷണത്തോടെ കണ്ടെത്താന്‍ ശ്രമിക്കാം.

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിണാമങ്ങളില്‍ ഈ വീഡിയോ അതിരപ്പിള്ളിയിലെതല്ല പകരം സൌത്ത് അഫ്രിക്കയിലെതാണ് എന്ന് മനസിലാക്കാന്‍ സാധിച്ചു.

സൌത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിലെ ജിവനക്കാരാനായ ഗെരെറ്റ് മേയര്‍ എന്ന വ്യക്തിയാണ് ജൂലൈ മാസം 19ന് ഈ ദൃശ്യങ്ങള്‍ തന്‍റെ ക്യാമറയില്‍ പതിപ്പിച്ചത്. സൌത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ പുള്ളിപുലിയും മുള്ളന്‍പന്നിയും തമ്മിലുണ്ടായ ഈ ഏറ്റുമുട്ടലിന്റെ വീഡിയോ ഓണ്‍ലൈന്‍ പ്രസാധക ലൈസൻസ് നല്‍കി വീഡിയോ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഒരു കമ്പനിയാണ് Caters News. ഇവര്‍ ഈ വീഡിയോയും വീഡിയോയുടെ പിന്നിലുള്ള കഥയും അവരുടെ യുടുബ്‌ ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. Caters News പ്രസിദ്ധികരിക്കുന്ന എല്ല വീഡിയോകളും ഉപയോഗിക്കാനുള്ള ലൈസന്‍സ് അവര്‍ നേടും എനിട്ട്‌ ഈ വീഡിയോകൾ ഓണ്‍ലൈന്‍ പ്രയാധകർക്ക് ഉപയോഗിക്കാന്‍ നല്‍കും.

സെപ്റ്റംബര്‍ 4, 2019നാണ് ഈ വീഡിയോ ഇവരുടെ യുടുബ്‌ ചാനലില്‍ പ്രസിദ്ധികരിച്ചത്. വീഡിയോയുടെ വിവരണത്തില്‍ വീഡിയോയിനെ കുറിച്ച് വിശദമായി ഇവര്‍ നല്‍കിട്ടുണ്ട്.

കുടാതെ ഓഗസ്റ്റ്‌ 27, 2019ന് Africa Geography എന്ന ഫെസ്ബൂക്ക് പേജും ഈ ദൃശ്യങ്ങള്‍ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു.

ഈ രണ്ട് പേരും വീഡിയോക്ക് Seolo Africaക്ക് കടപ്പാട് അറിയിചിട്ടുണ്ട്. Seolo Africa സൌത്ത് ആഫ്രിക്കയും സിംബാബ്വെയില്‍ ക്യാമ്പുകളും ലോജുകളുടെ ഒരു നെറ്റ്വര്‍ക്കാണ്. ഈ സംഭവത്തിനെ കുറിച്ച് അവരും അവരുടെ വെബ്‌സൈറ്റില്‍ ലേഖനം പ്രസിദ്ധികരിച്ചിട്ടുണ്ട്.

Seolo AfricaArchived Link

ഈ സംഭവത്തിനെ കുറിച്ച് മനോരമ ഓണ്‍ലൈന്‍ അവരുടെ വെബ്‌സൈറ്റില്‍ ലേഖനം പ്രസിദ്ധികരിച്ചിട്ടുണ്ട്. Caters News പ്രസിദ്ധികരിച്ച വീഡിയോയാണ് ഈ ലേഖനത്തിന്‍റെ സ്രോതസ്സ്. ലേഖനത്തിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

ManoramaArchived Link

നിഗമനം

വീഡിയോ ദ്രിശ്യങ്ങളില്‍ കാണുന്ന സംഭവം നടന്നത് അതിരപ്പിള്ളിയിലല്ല പകരം സൌത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാർക്കിലേതാണ്.

Avatar

Title:പുള്ളിപ്പുലിയുടെയും മുള്ളന്‍പന്നിയുടെയും ഈ വീഡിയോ എവിടുത്തേതാണ്...?

Fact Check By: Mukundan K

Result: False