വീഡിയോയില്‍ കാണുന്നത് ഗുജറാത്തില്‍ സ്വച്ച് ഭാരത് ഉത്ഘാടനം ചെയ്യാന്‍ എത്തിയ കളക്ടറും സംഘവുമാണോ…?

രാഷ്ട്രീയം | Politics

വിവരണം

FacebookArchived Link

“ഗുജറാത്തിൽ സ്വച്ഛ്ഭാരത് ഉത്ഘാടനം ചെയ്യാൻ വന്ന കളക്ടറും സംഘവും ഓടയിലേക്ക് നേരെ പോയി..” എന്ന അടിക്കുറിപ്പോടെ ജൂലൈ 24, 2019 മുതല്‍ ഒരു വീഡിയോ Rajeev Rajeev എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു ഉന്നത നിലയിലുള്ള വനിതാ ഉദ്യോഗസ്ഥയെയും സംഘത്തെയും കാണുന്നുണ്ട്. വനിതാ ഉദ്യോഗസ്ഥര്‍ മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയില്‍ ഇവര്‍ നില്‍കുന്ന കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വനിതയും സംഘവും താഴെ ഓടയിലെക്ക് വീഴുന്നതായി കാണാന്‍ സാധിക്കുന്നു. ഈ അപകടത്തിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥയെ ആള്‍ക്കാര്‍ രക്ഷിച്ച് ആംബുലസില്‍ കയറ്റുന്നതായി കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വിവരണ പ്രകാരം ഈ വനിത ഗുജറാത്തിലെ ഒരു കളക്ടര്‍ ആണ് അവര്‍ പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതികളില്‍ ഒന്നായ സ്വച്ച് ഭാരത്‌ പദ്ധതി ഉത്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് ഈ അപകടം ഉണ്ടായിത്. എന്നാല്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നതില്‍ എത്രത്തോളം യാതാര്‍ത്ഥ്യമുണ്ടന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോ In-vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ഫ്രേമുകളില്‍ ഒന്ന് ഉപയോഗിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിനാമങ്ങല്‍ താഴെ നല്‍കിയ സ്ക്രീന്ഷോട്ടില്‍ കാണാം.

അതെ വീഡിയോയില്‍ കാണുന്നത് ഗുജറാത്തിലെ കളക്ടര്‍ അല്ല പകരം ഗുജറാത്തിലെ ജാമാനഗര്‍ എം.പി. പൂനംബെന്‍ ആണ്. 2014 മുതല്‍ ജാമ്നഗരിലെ എംപിയാണ് പൂനം ബെന്‍, ഇതിനു മുംപേ ബിജെപിയുടെ ഖാംബാളിയ നിയമസഭയില്‍ നിന്ന് എംഎല്‍എ കുടിയായിരുന്നു പൂനംബെന്‍.

ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഗൂഗിളില്‍ സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഇതിനെ കുറിച്ച് വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. 

സംഭവം നടന്നത് , 2016 മെയ്‌ 16ല്‍ ഗുജറാത്തിലെ ജാംനഗറിലെ ജാലാരാം ചേരിയില്‍ അനധികൃത വീടുകള്‍ പൊളിക്കാന്‍ എത്തിയ ജാംനഗര്‍ കോര്‍പ്പറേഷന്‍ (JMC) ഉദ്യോഗസ്ഥരോട് ചേരിയില്‍ താമസിക്കുന്ന നിവാസികള്‍ക്ക് വീടുകള്‍ ഒഴിഞ്ഞു പോകാന്‍ കുറച്ച് കുടി സമയം അനുവദിക്കണം എന്ന് അപേക്ഷിക്കാന്‍ അവിടെ വന്നതാണ്. വീഡിയോയില്‍ പൂനംബേന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു. ഇതിനിടയില്‍ പൂന്നംബേന്‍ ഒരു കോണ്‍ക്രീറ്റ് സ്ലാബിന്‍റെ മുകളിലാണ് നിന്നിരുന്നത്. അധികം ഭാരം താങ്ങാന്‍ പറ്റാത്തതിനാല്‍ സ്ലാബ് പൊട്ടി വീണു. പൂനംബേനും സ്ലാബിന്‍റെ മേലെ നിന്നിരുന്ന മറ്റുള്ളവരും 10അടി ആഴമുള്ള ഓടയിലെക്ക് വീണു. ഈ അപകടത്തില്‍ പൂനംബേനിന്ന് ഗുരുതരമായി പരിക്കേറ്റു. തലയില്‍ 5 സ്റ്റിച്ചുകള്‍ വേണ്ടി വന്നു. കുടാതെ ഇടത്തെ തോളിലും പരിക്കേറ്റു. 

തുടര്‍ന്ന് ആംബുലന്‍സില്‍ അദ്ദേഹത്തെ ജാമാനഗരിലെ ഗോകുല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന്‍റെ ദ്രിശ്യങ്ങളാണ് നമ്മള്‍ പ്രസ്തുത വീഡിയോയില്‍ കാണുന്നത്. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന പോലെ ഈ വീഡിയോ സ്വച്ച് ഭാരത്‌ പദ്ധതിയുമായി ബന്ധപ്പെട്ടതല്ല അതു പോലെ വീഡിയോയില്‍ കാണുന്നത് ഒരു ബിജെപി എം.പിയാണ്.

India TodayArchived Link
The HinduArchived Link
Indian ExpressArchived Link
Zee NewsArchived Link

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. വീഡിയോ ദൃശ്യങ്ങള്‍ ഗുജറാത്തില്‍ സ്വച്ച് ഭാരത്‌ ഉത്ഘാടനം ചെയ്യാന്‍ എത്തിയ കളക്ടരും സംഘവും ഓടയിലെക്ക് വിഴുന്നതിന്‍റെതല്ല പകരം അനധികൃത വസതികള്‍ പൊളിക്കാന്‍ എത്തിയ ജാംനഗര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരോട് ചേരി നിവാസികള്‍ക്ക് കുറച്ച് കുടി സമയം അനുവദിക്കണം എന്ന് പറയാന്‍ എത്തിയ ബിജെപി ജാംനഗര്‍ എംപി പൂനംബെന്നിന് സംഭവിച്ച ഒരു അപകടത്തിന്‍റെതാണ്. 

ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍

Avatar

Title:വീഡിയോയില്‍ കാണുന്നത് ഗുജറാത്തില്‍ സ്വച്ച് ഭാരത് ഉത്ഘാടനം ചെയ്യാന്‍ എത്തിയ കളക്ടറും സംഘവുമാണോ…?

Fact Check By: Mukundan K 

Result: False