
വിവരണം
ജന്‍ 12, 2019 മുതല്‍ ഒരു ചിത്രം തൃപ്പുണിത്തുറ എന്ന ഫേസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രം ഒരു Whatsapp സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് ആണ്. ഈ സന്ദേശത്തില്‍ പറയുന്നത് ഇപ്രകാരം: “നിങ്ങള്‍ രാത്രിയില്‍ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മുന്നിലെ ഗ്ലാസില്‍ മുട്ട വലിച്ചെറിഞ്ഞു എന്ന് മനസിലായാല്‍ വണ്ടി നിറുത്തി ഇറങ്ങി നോക്കരുത്. വെള്ളം സ്പ്രേ ചെയ്യുകയുമരുത്. കാരണം മുട്ടയും വെള്ളവും മിക്സ് ആയാല്‍ പാല്‍ പോലെ ഗ്ലാസില്‍ പറ്റിപ്പിടിക്കുകയും നിങ്ങളുടെ കാഴ്ച്ചയുടെ പരിധി 92.5% കുറയുകയും വണ്ടി സ്റ്റോപ്പ് ചെയ്യാന്‍ നിര്‍ബന്ധിതന്‍ അവുകയും ചെയുന്നു. ഈ സമയം ക്രിമിനല്‍ നിങ്ങളെ ആക്രമിക്കാന്‍ തയ്യാര്‍ ആയിരിക്കും. കുറ്റവാളികളുടെ ഈ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ നിങ്ങളുടെ സുഹുര്‍ത്തുക്കളെയും ബന്ധുക്കളെയും ദയവായി ഇൻഫോം ചെയ്യുക. നാം നല്ല സന്ദേശങ്ങൾ കൈമാറുന്നതില്‍ സ്വാര്‍ത്ഥത വെടിയുകയും മെസേജ് share ചെയ്തു മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാമല്ലോ… Kerala Police.”
ഈ സന്ദേശത്തില്‍ പറയുന്നത് യാഥാർത്ഥ്യമാണോ? കേരള പോലീസ് ഇങ്ങനെയൊരു സന്ദേശം പകർന്നിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
കേരള പോലീസ് ഇങ്ങനെയൊരു സന്ദേശം വാട്സാപ്പിലൂടെ പകർന്നു നൽകിയോ എന്ന് അറിയാനായി ഞങ്ങള്‍ നേരിട്ട് കേരള പോലിസുമായി തന്നെ ബന്ധപെട്ടു. ഇത് പോലെ ഒരുപാട് പോസ്റ്റുകൾ കേരള പോലീസിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെ ചില പോസ്റ്റുകള്‍ ഞങ്ങള്‍ ഈയിടെയായി പരിശോധിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളുടെ അന്വേഷണത്തില്‍ ഇത്തരത്തില്‍ പല സന്ദേശങ്ങള്‍ വ്യാജമായി കണ്ടെത്തിയിട്ടുണ്ട്. ഈയിടെ ഞങ്ങള്‍ കേരള പോലീസിന്‍റെ പേരില്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ പരിശോധിച്ചു പ്രസിദ്ധികരിച്ച ലേഖനങ്ങൾ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിച്ചു വായിക്കാം.
- പ്രമേഹം പരിശോധിക്കാമെന്ന പേരില്‍ വീട്ടില്‍ എത്തുന്നവര്‍ എച്ച്ഐവി പരത്താന്‍ വരുന്ന സംഘങ്ങളാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ?
- ഇല്ല, ഇങ്ങനെയൊരു മുന്നറിയിപ്പ് കേരള പോലീസ് പുറപ്പെടുവിച്ചിട്ടില്ല
- റംസാന് മാസം ലക്ഷ്യമിട്ട് ഉത്തരേന്ത്യന്‍ ക്രിമനലുകള്‍ യാചക വേഷത്തില്‍ കേരളത്തിലേക്ക് എത്തിയോ?
ഞങ്ങൾ കേരള പോലീസ് മീഡിയ സെൽ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാറുമായി ബന്ധപ്പെട്ടിരുന്നു. കേരള പോലീസിന്‍റെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം ശ്രദ്ധയിൽ പെട്ടിരുന്നു എന്നും എന്നാൽ കേരളാ പോലീസുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മറുപടി നൽകി.”സന്ദേശത്തില്‍ പറയുന്നത് ബോധവൽക്കരണത്തിനുതകുന്ന കാര്യങ്ങളാണെങ്കിലും ഈ പോസ്റ്റുമായി യാതൊരു ബന്ധവും ഞങ്ങൾക്കില്ല.” എന്ന് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന Whatsapp സന്ദേശത്തിന് കേരള പോലീസുമായി യാതൊരു ബന്ധവുമില്ല. എന്നാലും സന്ദേശത്തില്‍ പറയുനത് ഉദ്‌ബോധകമായ കാര്യങ്ങളാണെന്ന് പോലീസ് മീഡിയ സെല്‍ ഡയറക്ടര്‍ അറിയിക്കുന്നു. അതിനാല്‍ ഈ പോസ്റ്റ് ഷെയര്‍ ചെയുമ്പോള്‍ ഇത് കേരള പോലീസ് പ്രചരിപ്പിക്കുന്ന സന്ദേശമല്ല എന്ന കാര്യം പ്രിയ വായനക്കാരുടെ ശ്രദ്ധയില്‍ ഉണ്ടാവണം.
