
വിവരണം
എന്ന ഫേസ്ബുക്ക്‌പേജിൽ നിന്നും 2019 ഡിസംബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ‘സിപിഎമ്മിന്‍റെ ലോക്‌സഭയിലെ ഒരുതരി കനലും കെടുന്നു; എഎം ആരിഫ് എംപി മുസ്ലിം ലീഗിലേക്ക്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ച ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.

archived link | janmabhumidaily |
“സിപിഎമ്മിന് കേരളത്തില്‍ നിന്ന് ലോക് സഭയിലേക്കുള്ള ഒരുതരി കനല്‍ എ.എം. ആരിഫ് മുസ്ലിം ലീഗിലേക്ക് പോയേക്കുമെന്ന് ഉറപ്പായി. ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് കൂടിയായപ്പോള്‍ ഇനി അത് വേഗത്തിലാകും. കെഎസ്‌യു നേതാവായിരുന്ന ആരിഫ് എസ്എഫ്‌ഐയിലൂടെ സിപിഎം നേതാവായി പാര്‍ട്ടിയുടെ അരൂര്‍ എംഎല്‍എയും ഇപ്പോള്‍ ആലപ്പുഴ എംപിയുമാണ്….” എന്നിങ്ങനെയാണ് വാർത്തയുടെ വിവരണം.

archived link | janmabhumidaily |
ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് സിപിഎമ്മിന്‍റെ ടിക്കറ്റിൽ വിജയിച്ച ഒരേയൊരു സ്ഥാനാർത്ഥിയായിരുന്നു എഎം ആരിഫ്. തെരെഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹം സിപിഎം ടിക്കറ്റിൽ അരൂർ സിറ്റിംഗ് എംഎൽഎ ആയിരുന്നു. അദ്ദേഹം പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ സ്വന്തം പാർട്ടി വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നോ…. നമുക്ക് അന്വേഷിച്ച് അറിയാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഫേസ്‌ബുക്കിൽ തിരഞ്ഞപ്പോൾ ഇതേ വാർത്ത നിരവധി പ്രൊഫൈലുകളിൽ നിന്നും പേജുകളിൽ നിന്നും പ്രചരിപ്പിക്കുന്നുണ്ട് എന്ന് മനസ്സിലായി.

ജന്മഭൂമി അല്ലാതെ മറ്റ് മാധ്യമങ്ങളൊന്നും വാർത്ത നൽകിയിട്ടില്ല. അതിനാൽ വാർത്തയുടെ വസ്തുത അറിയാനായി ഞങ്ങൾ എഎം ആരിഫ് എംപി യോട് നേരിട്ട് സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ മറുപടി ഇങ്ങനെയാണ്: ഇത് വെറും നുണ പ്രചാരണമാണ്. സത്യവുമായി യാതൊരു ബന്ധവുമില്ല. വാർത്ത ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിനെതിരെ ഞാൻ പ്രസ്താവന നൽകാനും ഫേസ്‌ബുക്ക് ഇടാനും തീരുമാനിച്ചിട്ടുണ്ട്.”
തുടർന്ന് ഞങ്ങൾ ആരിഫിന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ അതിൽ വാർത്തയ്‌ക്കെതിരായി അദ്ദേഹം നൽകിയ പ്രസ്താവന കണ്ടു
archived link | AM Ariff Official |
archived link | AM Ariff Official |
ഈ വാർത്ത പൂർണ്ണമായി വ്യാജ പ്രചാരണമാണ് എന്ന് ഉറപ്പിക്കാം. മുസ്‌ലിം ലീഗിലേക്ക് പോകുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റാണെന്ന് എ എം ആരിഫ് എംപി ഞങ്ങളെ അറിയിച്ചിട്ടുണ്ട്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. എ എം ആരിഫ് എംപി സിപിഎം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നു എന്ന മട്ടിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ് എന്ന് എ എം ആരിഫ് അറിയിച്ചിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ വാർത്ത പ്രചരിപ്പിക്കരുത് എന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു
