വിവരണം

ഫെസ്ബൂക്കില്‍ പോരാളി വാസു ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ ഒരു പോസ്റ്റ്‌ ഡിസംബര്‍ 20, 2019 മുതല്‍ ഏറെ പ്രചരിക്കുകയാണ്. തട്ടമിട്ട് ചിത്രത്തില്‍ കാണുന്ന ബംഗാളി നടി പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു എന്നാണ് പോസ്റ്റില്‍ നിന്ന് മനസിലാവുന്നത്. പോസ്റ്റില്‍ തട്ടമിട്ട സ്ത്രിയുടെ ചിത്രത്തിന്‍റെ താഴെ എഴുതിയ വാചകം ഇപ്രകാരമാണ്: “പ്രതിഷേധം കടുക്കുന്നു... വര്‍ഗിയ ബില്ലിനെതിരെ തട്ടമിട്ട് പ്രതിഷേധിച്ച് ഹിന്ദുമത വിശ്വാസിയായ ബംഗാളി നടി ഹേമ റബ്ബാനി”. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാന്നുന്ന പോലെ പലരും കമന്‍റ് ബോക്സില്‍ ഈ ചിത്രം പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാരിന്‍റെതാണ് എന്ന് ചൂണ്ടികാണിച്ചിട്ടുണ്ട്. പക്ഷെ പലരും ഇത് സത്യമാണെന്ന്‌ വിശ്വസിച്ച് പോസ്റ്റ്‌ ഏറെ ഷെയര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റിന് മൊത്തത്തില്‍ ലഭിച്ചിരിക്കുന്നത് 2400 കാലും അധിക ഷെയറുകളാണ്. യഥാര്‍ത്ഥത്തില്‍ ബംഗാളില്‍ ഹേമ റബ്ബാനി എന്ന പേരുള്ള നടിയുണ്ടോ? ഈ ചിത്രം ബംഗാളി നടി തട്ടമിട്ട് പൌരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിന്‍റെതാണോ?

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ ചിത്രം ഏതോ ബംഗാളി നടിയുടെതല്ല. ചിത്രം കമന്‍റ് ബോക്സില്‍ ചിലര്‍ ചുണ്ടികാണിച്ച പോലെ പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാര്‍ തന്നെയാണ്. മുകളില്‍ നല്‍കിയ ചിത്രം ഉപയോഗിച്ച് ഹിന റബ്ബാനി ഖാരുമായി ബന്ധപ്പെട്ട വാര്‍ത്ത‍യുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Economic TimesArchived Link

ഹിന റബ്ബാനി ഖാരിന്‍റെ ഈ ചിത്രം 2016 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. കുടാതെ ഹേമ റബ്ബാനി എന്ന ബംഗാളി നടിയില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ഹിന റബ്ബാനിയുടെ പേരിനെ പരിഷ്കരിച്ച് ഒരു വ്യാജ പേര് സൃഷ്ടിക്കുകയാണ് പോസ്റ്റില്‍ ചെയ്തിരിക്കുന്നത്. ബംഗാളില്‍ ഹിന്ദു മത വിശ്വാസിയായ നടി തട്ടമിട്ട് പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചുവോ എന്ന് അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിനെ കുറിച്ച് യാതൊരു വിവരം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല.

കൊല്‍ക്കത്തയില്‍ നടി അപര്‍ണ സെനിന്‍റെ നേതൃത്വത്തില്‍ നടന്ന റാലിയുടെ വിവരങ്ങള്‍ നല്‍കുന്ന വാര്‍ത്ത‍കള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. പക്ഷെ ഇതിലും തട്ടമിട്ട് പ്രതിഷേധം നടത്തിയെന്നതില്ല.

Pune MirrorArchived Link

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ചിത്രത്തില്‍ കാണുന്നത് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാറാണ്.

Avatar

Title:FACT CHECK: ഇത് പൌരത്വ നിയമത്തിനെതിരെ തട്ടമിട്ട് പ്രതിഷേധിച്ച ബംഗാളി നടിയല്ല; പാകിസ്ഥാനിന്‍റെ മുന്‍ വിദേശകാര്യ മന്ത്രിയാണ്.

Fact Check By: Mukundan K

Result: False