
വിവരണം
ഇവരാണ് ശബരിമല അയ്യപ്പനെ ഉറക്കാനുള്ള താരാട്ട്പാട്ടായ ഹരിവരാസനം വിശ്വമോഹനം രചിച്ച കോന്നകത്ത് ജാനകിയമ്മ എന്ന തലക്കെട്ട് നല്‍കി ഒരു സ്ത്രീയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സഹികം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ലൈവ് കേരള൦ എന്ന പേജില്‍ 2019 ജൂണ്‍ 14ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 4,100 ഷെയറുകളും 709ല്‍ അധികം ലൈക്കുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്-

Archived Link |
എന്നാല്‍ യഥാര്‍ഥത്തില്‍ ഹരിവരാസനം രചിച്ചത് കോന്നകത്ത് ജാനകിയമ്മയാണോ? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി ഇത് ശരിവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആരാണ് ഹരിവരാസനം രചിച്ചതെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആദ്യം ലഭിക്കുന്ന പേര് കമ്പാങ്കുടി കുളത്തൂര്‍ ശ്രീനിവാസ അയ്യര്‍ എന്ന പേരാണ്.

എന്നാല്‍ 2015ലാണ് ഹരിവരാസനം രചിച്ചത് കോന്നകത്ത് ജാനകിയമ്മയാണെന്ന അവകാശവാദവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലവിലെ പ്രസിഡന്‍റ് എ.പദ്മകുമാറിന്‍റെ മുത്തച്ഛന്‍റെ സഹോദരി കൂടിയാണ് കോന്നകത്ത് ജാനകിയമ്മ. കുളത്തൂര്‍ ശ്രീനിവാസ അയ്യര്‍ രചിച്ചതാണ് ഹരിവരാസനം എന്ന് ദേവസ്വം ബോര്‍ഡ് ഉറച്ച് നിന്നിരുന്നു. എന്നാല്‍ പല ചരിത്ര രേഖകളുമായി ജാനകിയമ്മയുടെ ബന്ധക്കുകള്‍ രംഗത്ത് വന്നതോടെ ഹരിവരാസനം രചിച്ചതാരാണെന്നത് അജ്ഞാതമാണെന്ന് ദേവസ്വം ഓംബുഡ്‌സ്മാന് വ്യക്തമാക്കേണ്ടി വന്നു. ഈ വിഷയത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് 2015 ഡിസംബര്‍ 18ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഹരിവരാസനം രചിച്ചത് സംബന്ധിച്ച് വ്യക്തതിയ്ലാലത്തതിനാല്‍ തന്നെ രചെയ്താവിനെ അജ്ഞാതമാണെന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതും.
ജനം ടിവി വാര്‍ത്ത റിപ്പോര്‍ട്ട് (യൂ ട്യൂബ്)-
നിഗമനം
ഹരിവരാസനം ഉറക്ക് പാട്ട് രചിച്ചത് കുളത്തൂര്‍ ശ്രീനിവാസ അയ്യരാണെന്നാണ് തുടക്കം മുതല്‍ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ചില രേഖകള്‍ സഹിതം കാണിച്ച് കോന്നകത്ത് ജാനകിയമ്മയാണ് രചിച്ചതെന്ന അവകാശവാദം ബന്ധുക്കള്‍ ഉന്നയിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡിനും ആശയക്കുഴപ്പമായി. ഇതോടെ ഓംബുഡ്‌സ്മാന്‍ ഹരിവരാസനത്തിന്‍റെ രചെയ്‌താവ് അജ്ഞാതമാണെന്ന് രേഖപ്പെടുത്തുകയാണ് ഉചിതമെന്ന തീരുമാനിച്ചത്തില്‍ എത്തുകയും ചെയ്തു. ഇപ്പോഴും അജ്ഞാതമായതുകൊണ്ട് തന്നെ ആരാണ് രചിച്ചതെന്ന് ഉറപ്പിച്ച് പറയാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നതാണ് വാസ്‌തവം. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അവകാശവാദം സംമിശ്രമാണെന്ന് അനുമാനിക്കാം.

Title:ഹരിവരാസനം ഉറക്കുപാട്ട് രചിച്ചതാരാണെന്ന തര്‍ക്കത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്..
Fact Check By: Dewin CarlosResult: Mixture
