വിവരണം

എല്ലാവരും ആകാംഷയോടെ കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 19ന് നടന്നു. ടിഎം 160869 എന്ന സീരിയല്‍ നമ്പറിനാണ് ഒന്നാം സമ്മാനം 12 കോടി രൂപ നേടിയത്. ആലപ്പുഴ ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നേടിയതെന്ന വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഇത് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓട്ടോ ഡ്രൈവറായ റിയാസ് മംഗലശേരി എന്ന യുവാവിനാണ് നേടിയതെന്ന തരത്തില്‍ ഒരാളുടെ ചിത്രം സഹിതം ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും നിമിഷ നേരം കൊണ്ട് വൈറലാകാന്‍ തുടങ്ങി. Cinema Darbaar എന്ന പേരിലുള്ള പേജില്‍ പ്രചരിച്ച പോസ്റ്റിന് 71ലൈക്കുകളും 11ല്‍ അധികം ഷെയറുകളും ലഭിച്ചു.

എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്ന ഓട്ടോ ഡ്രൈവറായ യുവാവിനാണോ 12 കോടി ഒന്നാം സമ്മാനം നേടിയത്? യഥാര്‍ത്ഥത്തില്‍ ആരാണ് ആ ഭാഗ്യശാലി? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

യുവാവിന്‍റെ ചിത്രം സഹിതമുള്ള പോസ്റ്റ് വൈറലായതിന് തൊട്ടുപിന്നാലെ തന്നെ എല്ലാ മലയാളം ചാനലുകളിലും ഒന്നാം സമ്മാനം നേടിയവരെ കുറിച്ചുള്ള വിവരങ്ങള്‍ വന്നുതുടങ്ങി. ശിവന്‍കുട്ടി എന്ന ലോട്ടറി ഏജെന്‍റില്‍ നിന്നും കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറി സ്റ്റാഫുകളായ ആറു പേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം 12 കോടി രൂപ നേടിയത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളു. സീ കേരള ഓണ്‍ലൈനിലും ന്യൂസ് 18നും ഉള്‍പ്പടെയുള്ള ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതെ സമയം പ്രചരിച്ച ചിത്രത്തിലുള്ളതാരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ന്യൂസ് 18 റിപ്പോര്‍ട്ട് -

സീ കേരള ഓണ്‍ലൈന്‍ -

Archived LinkArchived Link

നിഗമനം

ടിക്കറ്റ് ജേതാവിന്‍റെ വിവരങ്ങള്‍ മുഖ്യധാരമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറി സ്റ്റാഫുകളായ ആറു പേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം 12 കോടി രൂപ നേടിയത് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഫോട്ടോയില്‍ പ്രചരിക്കുന്ന വ്യക്തിയാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങല്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:12 കോടി ഓണം ബമ്പര്‍ ജേതാവ് ചിത്രത്തില്‍ കാണുന്ന ഓട്ടോ ഡ്രൈവറായ യുവാവോ?

Fact Check By: Dewin Carlos

Result: False