ലോകത്തിനെ ഒരു വിധം സ്തംഭിച്ച കോവിഡ്‌-19 മഹാമാരിയില്‍ നിന്ന് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്ത‍കളാണ് കോവിഡ്‌-19 വാക്സിനെ കുറിച്ചുള്ളത്. കോവിഡ്‌-19 ആദ്യ വാക്സിന്‍ സ്പുട്നിക് 5 റഷ്യ വികസിപ്പിച്ചു എന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ പ്രഖ്യാപനം ലോകത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വാക്സിനുകള്‍ നമുക്ക് ആശ്വാസമായി വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കുന്നതിന് മുമ്പേ അത് വസ്തുതപരമായി എത്രത്തോളം ശരിയാണ് എന്ന് അന്വേഷിക്കുന്നത് ആവശ്യമാണ്. ഓക്സ്ഫോര്‍ഡ് യുണിവെഴ്സിറ്റിയും ആസ്റ്റ്രാസ്നേക്ക എന്ന കമ്പനി ഇന്ത്യയിലെ സീറം ഇന്സിറ്റിട്യുറ്റ് ഓഫ് ഇന്ത്യ (SII)യോടൊപ്പം ചേര്‍ന്നുണ്ടാക്കുന്ന COVISHIELD എന്ന വകസിന്‍ വെറും 73 ദിവസങ്ങള്‍ക്കുള്ളില്‍ വില്പനക്കെത്തും എന്ന വാര്‍ത്ത‍ ഈയിടെയായി സാമുഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയുടെ വിഷയമായിരുന്നു. ഈ വാര്‍ത്ത‍ വൈറല്‍ ആയതോടെ SIIക്ക് ഔദ്യോഗികമായി ഈ കാര്യം നിഷേധിക്കേണ്ടി വന്നു. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും ഇത്തരത്തിലുള്ള വ്യാജവാര്‍ത്ത‍ പ്രചരിക്കുന്നുണ്ട് എന്ന് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ ഈ വാര്‍ത്ത‍യുടെ യഥാര്‍ത്ഥ്യം എന്താന്നെന്ന്‍ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

73 ദിവസങ്ങളില്‍ കോവിഡ്‌-19 രോഗം പ്രതിരോധിക്കാനുള്ള COVISHIELD വാക്സിന്‍ വിലപന്ക്കെത്തും എന്ന് വാദിക്കുന്ന ഈ വീഡിയോ വാട്സപ്പിലൂടെയും ഫെസ്ബൂക്കിലൂടെയും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന്‍റെ സത്യാവസ്ഥ ഇങ്ങനെ..

വസ്തുത അന്വേഷണം

വീഡിയോയില്‍ പറയുന്ന മിക്കവാറും കാര്യങ്ങള്‍ ശരിയാണെങ്കിലും വീഡിയോയില്‍ ഉന്നയിക്കുന്ന ഒരു പ്രധാന വാദമാണ് 73 ദിവസത്തിനുള്ളില്‍ കോവിഡ്‌-19 വാക്സിന്‍ COVISHIELD വില്പനക്കെത്തും എന്ന്. പക്ഷെ ഞങ്ങള്‍ മുമ്പേ പറഞ്ഞ പോലെ ഈ വാദം തെറ്റാണ്. ഇത്തരത്തിലുള്ള വാര്‍ത്ത‍ തുടങ്ങിയത് എവിടെയില്‍ നിന്നാണ് എന്ന് അറിയാന്‍ സാധിച്ചില്ല പക്ഷെ ഈ വീഡിയോയില്‍ ഡോ. ഖലീല്‍ പോലെ പലരും ഈ വ്യാജവാര്‍ത്ത‍യെ ശരിയായി കരുതി പ്രചരിപ്പിച്ചു. ഇത്തരത്തിലുള്ള വാര്‍ത്ത‍ വൈറല്‍ ആയതോടെ SII അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വിശദികരണം നല്‍കി. അവരുടെ വിശദികരണം ഇപ്രകാരമാണ്:

Archived Link

സീറം ഇന്‍സ്റ്റിട്ട്യുറ്റ് ഓഫ് ഇന്ത്യ ഇവിടെ വിഷാദികരിക്കുന്നു, നിലവില്‍ മാധ്യമങ്ങളില്‍ COVISHIELD വാക്സിന്‍ 73 ദിവസങ്ങള്‍ക്കുള്ളില്‍ വില്പനക്കെത്തും എന്ന വാര്‍ത്ത‍കള്‍ പുര്‍ണമായി വ്യാജവും പകുതി വിവരങ്ങളുടെ പശ്ചാതലത്തില്‍ എത്തിയ ഒരു നിഗമനവുമാണ്. നിലവില്‍ ഈ വാക്സിന്‍ ഉണ്ടാക്കാനും സ്റ്റോര്‍ ചെയ്യാനുമുള്ള അനുമതിയാണ് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എല്ലാം പരീക്ഷണങ്ങള്‍ വിജയിച്ച് എല്ലാ നിയമനടപടികള്‍ എടുത്തശേഷം മാത്രമേ COVISHIELD മാര്‍ക്കെറ്റില്‍ വില്പനക്ക് ഇറക്കുകയുള്ളൂ. നിലവില്‍ ഓക്സ്ഫോര്‍ഡ്-ആസ്റ്റ്രാസ്നേക്ക വാക്സിനുടെ മുന്നാം ഘട്ടം പരീക്ഷണം നടക്കുകയാണ്. ഈ പരീക്ഷണങ്ങള്‍ വിജയിച്ചതിന് ശേഷം SII ഔദ്യോഗികമായി ഈ വാക്സിന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും എന്ന് പ്രഖ്യാപിക്കും.

SIIയുടെ സി.ഇ.ഓ. ആദാര്‍ പൂനവാല ട്വിറ്ററിലൂടെ നടത്തിയ വാക്സിന്‍ പരീക്ഷണങ്ങളെ കുറിച്ച് പകുത്തി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത‍കള്‍ കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ നടപടിക്രമങ്ങളെ നിഷ്പക്ഷമായി തുടരാന്‍ അനുവദിക്കണം. രണ്ട് മാസം കഴിഞ്ഞാല്‍ മുഴുവന്‍ വിവരങ്ങള്‍ പുറത്ത് വിടും അത് വരെ ക്ഷമിക്കുക എന്നും അദേഹം കൂട്ടിചേര്‍ക്കുന്നു.

നിഗമനം

ഓക്സ്ഫോര്‍ഡ്, ആസ്റ്റ്രാസെനെക്ക സീറം ഇന്‍സ്റ്റിട്ട്യുറ്റ് ഓഫ് ഇന്ത്യ ചേര്‍ന്നുണ്ടാക്കുന്ന കോവിഡ്‌-19 പ്രതിരോധിക്കാനുള്ള വാക്സിന്‍ 73 ദിവസങ്ങളില്‍ വില്പന്ക്കെത്തും എന്ന വാര്‍ത്ത‍ വ്യാജമാണ് എന്ന് സീറം ഇന്‍സ്റ്റിട്ട്യുറ്റ് ഓഫ് ഇന്ത്യ വ്യക്തമാക്കിട്ടുണ്ട്.

Avatar

Title:കോവിഡ്‌-19 വാക്സിന്‍ COVISHIELD, 73 ദിവസങ്ങളില്‍ വില്പനക്ക് എത്തില്ല...

Fact Check By: Mukundan K

Result: False