FACT CHECK - തുടര്‍ഭരണം കിട്ടുമെന്ന ആത്മവിശ്വാസം വേണ്ട എന്ന് വിഎസ് പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..
വിവരണം
തുടര്‍ഭരണം കിട്ടുമെന്ന് ആത്മവിശ്വാസം വേണ്ട.. സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ പരിശോധിക്കണം.. പഞ്ചായത്ത് തെരഞ്ഞെടുപ്പല്ല നിയമ തെരഞ്ഞെടുപ്പ് എന്ന് വി.എസ്.അച്യുതാനന്ദന്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 67ല്‍ അധികം റിയാക്ഷനുകളും 251ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വി.എസ്.അച്യുതാനന്ദന്‍ ഇത്തരമൊരു പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ആദ്യം തന്നെ മലയാളം മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് ആദ്യം പരിശോധിച്ചു. കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ വാര്‍ത്ത തിരഞ്ഞെങ്കിലും അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിനെ കുറിച്ചുള്ള വാര്‍ത്ത മാത്രമാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വി.എസ്.അച്യുതാനന്ദന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചതിനാല്‍ ഇപ്പോള്‍ സ്റ്റാഫ് അംഗങ്ങളുമില്ലെന്ന് മനസിലാക്കാന്‍ സാധിച്ചു. അതില്‍ അദ്ദേഹത്തിന്‍റെ മകന്‍ അരുണ്‍ കുമറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
വി.എസ്.അച്യുതാനന്ദന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇത് അദ്ദേഹത്തിന്‍റെ പേരില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണമാത്രമായിരിക്കുമെന്നും അരുണ്‍ വ്യക്തമാക്കി.
നിഗമനം
ആരോഗ്യ പ്രശ്നങ്ങളാല്‍ ശീരീരക അസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നതിനാല്‍ വി.എസ്.അച്യുതാനന്ദന്‍ തന്‍റെ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെച്ച് വിശ്രമം ജീവതം നയിക്കുകയാണിപ്പോള്‍. അദ്ദേഹം ഇത്തരത്തിലൊരു വിമര്‍ശനം സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ മകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:തുടര്‍ഭരണം കിട്ടുമെന്ന ആത്മവിശ്വാസം വേണ്ട എന്ന് വിഎസ് പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..
Fact Check By: Dewin CarlosResult: False