
വിവരണം
എല്ലാ പ്രമുഖ മാധ്യമങ്ങളും വോട്ട് എണ്ണലിനു മുന്നോടിയായി തന്നെ എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി സംപ്രേക്ഷണം ചെയ്തിരുന്നു. ഇത്തരത്തില്‍ ജനം ടിവിയില്‍ വന്ന സര്‍വേ ഫലമെന്ന പേരില്‍ Sanjeevani എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ ഒരു സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ എന്‍ഡിഎ 18 മുതല്‍ 19 വരെ സീറ്റ് നേടി വിജയിക്കുമെന്നാണ് സ്ക്രീന്‍ഷോട്ടില്‍ വ്യക്തമാക്കുന്നത്. സഞ്ചീവിനിയുടെ പേജില്‍ പ്രചരിക്കുന്ന പോസ്റ്റ് ഇതാണ്-

മെയ് 20ന് (2019) അപ്‌ലോഡ് ചെയ്‌ത പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ലൈക്കുകളും 59ല്‍ ഏറെ ഷെയറുകളും ഇതുവരെ ലഭിച്ചു കഴിഞ്ഞു. എന്നാല്‍ ജനം ടിവി യഥാര്‍ത്ഥ സര്‍വേ ഫലത്തിന്‍റെ സ്കക്രീന്‍ഷോട്ട് തന്നെയാണോ പേജിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. 18 മുതല്‍ 19 വരെ സീറ്റുകള്‍ നേടുമെന്ന് ജനം ടിവി സര്‍വേ അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ. വസ്തുത എന്തെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മെയ് 19നാണ് ജനം ടിവി-സവ്യ സാചി ആന്‍ഡ് ടീം എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നത്. എന്നാല്‍ ജനം ടിവിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വിവരങ്ങള്‍ പ്രകാരവും എന്‍ഡിഎ കേരളത്തില്‍ 1 മുതല്‍ 2 വരെ മാത്രം സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് 11 മുതല്‍ 15 വരെയും എല്‍ഡിഎഫ് 4 മുതല്‍ 7 വരെയും സീറ്റുകള്‍ നേടിയാക്കാമെന്നും സര്‍വേയില്‍ കണക്കാക്കുന്നുണ്ട്. ഇതിന്‍റെ ഗ്രാഫ് മാതൃകയിലാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇതിനു വേണ്ടി ഉപയോഗിച്ച പോസ്റ്റര്‍ മാതൃക എഡിറ്റ് ചെയ്ത് എന്‍ഡിഎ 18 മുതല്‍ 19 വരെ സീറ്റുകള്‍ നേടുമെന്നും യുഡിഎഫ് 1 അല്ലെങ്കില്‍ 2 എന്നും എല്‍ഡിഎഫ് പൂജ്യമെന്നനും ചേര്‍ത്താണ് സഞ്ചീവനി എന്ന പേജില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നതാണ് വാസ്തവം. ജനം ടിവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സര്‍വേ ഫലവും പരിശോധിക്കാം-


Janam TV | Archived Link |
നിഗമനം
ജനം ടിവി ചാനലിന്‍റെ ഔദ്യോഗിക വേരിഫൈഡ് ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് എഡിറ്റ് ചെയത് തെറ്റ്ദ്ധരിപ്പിക്കപ്പെടുന്ന തരത്തില്‍ പ്രചരിപ്പിച്ചിരിക്കുകയാണ് സഞ്ചീവനി എന്നത് വ്യക്തമായി കഴിഞ്ഞു. യഥാര്‍ത്ഥ പോസ്റ്റ് ഇപ്പോഴും ജനം ടിവിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ കാണാന്‍ സാധിക്കും. വെബ്‌സൈറ്റിലും സര്‍വേയുടെ പൂര്‍ണമായ ഫലം ലഭ്യമാണ് അതുകൊണ്ട് തന്നെ സഞ്ചീവനി എന്ന പേജില്‍ പ്രചരിക്കുന്ന സര്‍വേ ഫലത്തിന്‍റെ സ്ക്രീന്‍ഷോട്ട് പൂര്‍ണമായും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Title:ജനം ടിവിയുടെ പേരില്‍ പ്രചരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലം ശരി തന്നയോ?
Fact Check By: Harishankar PrasadResult: False
