
വിവരണം
കുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി സിപിഎം നേതാവ് ജി.സുധാകരനും ഭാര്യയും എന്ന തരത്തില്‍ 24 ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാം എസ് എന്ന വ്യക്തിയുടെ പ്രഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ ജി.സുധാകരനും ഭാര്യയും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയോ? 24 ന്യൂസ് ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ 24 ന്യൂസ് വെബ്സൈറ്റും അവരുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലെ പേജുകളും പരിശോധിച്ചെങ്കിലും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ 24 ന്യൂസ് വെബ് ഡെസ്‌കുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്നും ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും അവര്‍ പ്രതികരിച്ചു.
പിന്നീട് ജി.സുധാകരനുമായും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും താനും ഭാര്യയും കുംഭമേളയില്‍ പങ്കെടുത്തിട്ടില്ലായെന്നും പ്രചരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹവും പറഞ്ഞു.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2020ല്‍ തിരുവോണ ആശംസകള്‍ നേര്‍ന്ന് ജി.സുധാകരന്‍ ഭാര്യയോടൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് കുംഭമേളയില്‍ പങ്കെടുത്തു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
ജി.സുധാകരന്‍ പങ്കുവെച്ച ചിത്രം –
നിഗമനം
24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജമായി നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണിത്. ജി.സുധാകരനും അദ്ദേഹവും ഭാര്യയും കുംഭമേളയില്‍ പങ്കെടുത്തിട്ടില്ലായെന്നും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ജി.സുധാകരനും ഭാര്യയും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
