FACT CHECK: കേരളത്തില്‍ നിന്ന് പോയി ഐ. എസില്‍ ചേര്‍ന്നവരെ മുഖ്യമന്ത്രി ‘പോരാളികള്‍’ എന്ന തരത്തില്‍ വിശേഷിപ്പിച്ചിട്ടില്ല...
കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐ. എസില്‍ ചേര്‍ന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഫൈറ്റെഴ്സ്’ അതായത് പോരാളികള്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചു എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. ഈ സംഭവം മുഖ്യമന്ത്രി വയ്കുനേരമുള്ള പത്രസമ്മേളനത്തിലാണ് നടത്തിയത് എന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ PTIയുടെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പക്ഷെ ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രി ഈ രിതിയില്‍ ആരെയും തന്‍റെ പത്രസമ്മേളനത്തില്‍ വിശേഷിപ്പിച്ചില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും, പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
ട്വീറ്റ് കാണാന്‍-Twitter | Archived Link
മുകളില്‍ നമുക്ക് പി.ടി.ഐയുടെ ട്വീറ്റ് കാണാം. ട്വീറ്റില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, “കാബുലിലെ ജയിലില്‍ കിടക്കുന്ന ഐ.എസ് പോരാളികളുടെ വിധവകളെ തിരിച്ച് കൊണ്ട് വരുന്നതിനെ കുറിച്ച് തിരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ”
ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പല മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധികരിച്ചു. മുഖ്യമന്ത്രി ഐ.എസില്‍ ചേര്‍ന്ന ഭീകരരെ എങ്ങനെ പോരാളികള്‍ എന്ന് വിളിച്ചു എന്ന് ചോദിച്ച് പലരും രംഗത്തെത്തി. ഇത്തരത്തില്‍ ചില ട്വീറ്റുകള്‍ നമുക്ക് താഴെ കാണാം.
Opindia എന്ന വെബ്സൈറ്റ് ‘മുഖ്യമന്ത്രി ഐ.എസ്. ഭീകരരെ പോരാളികള്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ച് അവരെ വെള്ളപൂശാന്‍ ശ്രമിച്ചു’ എന്ന തരത്തില്‍ ലേഖനം പ്രസിദ്ധികരിച്ചു.
ലേഖനം വായിക്കാന്‍-Opindia | Archived Link
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി എന്താണ് പറഞ്ഞത് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് പത്രസമ്മേളനത്തിലാണ് എന്ന് മനസിലായി. മുഖ്യമന്ത്രി എല്ലാ ദിവസം നടത്തുന്ന പത്ര സമ്മേളനത്തിനിടയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ “കേന്ദ്ര സര്‍ക്കാര്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഐ.എസ്. ഭീകരരുടെ വിധവകളെ തിരിച്ച് കേരളത്തില്‍ കൊണ്ട് വരാന്‍ കേന്ദ്രം വിസമ്മതിച്ചു; സംസ്ഥാനത്തിന്‍റെ ഈ കാര്യത്തില്‍ നിലപാട് എന്താണ് എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് എന്ന് വാര്‍ത്തകളില്‍ നിന്ന് മനസിലാവുന്നു.
ലേഖനം വായിക്കാന്‍- Outlook | Archived Link
ഞങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം പൂര്‍ണമായി കണ്ടു. മുഖ്യമന്ത്രി എല്ലാ ദിവസം നടത്തുന്ന വാര്‍ത്ത സമ്മേളനം അദ്ദേഹത്തിന്‍റെ ഫെസ്ബൂക്ക് പേജില്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നതാണ്. താഴെ നമുക്ക് അദ്ദേഹം ജൂണ്‍ 14ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിന്‍റെ മുഴുവന്‍ വീഡിയോ കാണാം.
44 മിനിറ്റ് 17ആം സെക്കന്‍റിനാണ് മുഖ്യമന്ത്രിയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദ്യം ചോദിക്കുന്നത്, “സി.എമ്മേ..ഈ ഐ.സില്‍ പോയ ചിലര്‍...മലയാളികള്‍ അടക്കമുള്ള ചിലര്‍...ഇപ്പൊള്‍ അഫ്ഗാന്‍ ജയിലിലുണ്ട്, അവരെ തിരികെ കൊണ്ട് വരില്ല എന്ന് കേന്ദ്രം പ്രഖ്യാപിച്ചു. എന്താണ് സംസ്ഥാനത്തിന്‍റെ നിലപാട്?”
ഈ ചോദ്യത്തിന്‍റെ മറുപടി മുഖ്യമന്ത്രി കൊടുക്കുന്നത് ഇങ്ങനെയാണ്: “ഈ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര ഗവര്‍മന്‍റ് ആണ്. കാരണം...നമ്മുടെ രാജ്യത്തിന്‍റെ പ്രശ്നമാണ്, രാജ്യത്തിന്‍റെ ഭാഗമായി അവര്‍ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അപ്പൊ...അതിന്‍റെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് വരുന്നത് കുടുതല്‍ മനസിലാക്കേണ്ടത് ആയിട്ടുണ്ട്. ഈ പറയുന്നവര്‍ അവിടെത്തെ ജയിലിലാണ്...അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ? അതെ പോലെ തന്നെ...കുടുംബത്തിന്‍റെ അഭിപ്രായം അറിയാന്‍ തയ്യാറാകണം. അങ്ങനെയൊക്കെ കൂടി ഒരു പൊതുവായ നിലപാട് ഈ കാര്യത്തില്‍ സ്വീകരിക്കാനാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാറിന് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ഇതില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര ഗവര്‍മന്‍റ് ആണ്. കേന്ദ്ര ഗവര്‍മന്‍റ ഈ കാര്യങ്ങള്‍ എല്ലാം പരിശോധിച്ച് ആയിരിക്കണം ഒരു നിലപാട് സ്വീകരിക്കുന്നത്.”
മുഖ്യമന്ത്രി അദ്ദേഹം നല്‍കിയ മറുപടിയില്‍ എവിടെയും ഐ.എസ്. ഭീകരരെ ‘പോരാളികള്‍’ അഥവ ‘ഫൈറ്റര്‍’ എന്ന് വിളിക്കുന്നില്ല എന്ന് നമുക്ക് വ്യക്തമാവുന്നു. പി.ടി.ഐ. നല്‍കിയ വാര്‍ത്തയിലാണ് മുഖ്യമന്ത്രി ഐ.എസ്. ഭീകരരെ ഫായ്റ്റര്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചു എന്ന് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സാമുഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ തെറ്റായ പ്രചരണ൦ നടക്കുന്നത്.
ഞങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ശ്രി. പി.എം. മനോജുമായി ബന്ധപെട്ടപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെയുള്ള ഈ പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.
നിഗമനം
മുഖ്യമന്ത്രി കേരളത്തില്‍ നിന്ന് പോയി ഐ.എസില്‍ ചേര്‍ന്ന ഭീകരരെ പോരാളികള്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചിട്ടില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കേരളത്തില്‍ നിന്ന് പോയി ഐ. എസില്‍ ചേര്‍ന്നവരെ മുഖ്യമന്ത്രി ‘പോരാളികള്‍’ എന്ന തരത്തില്‍ വിശേഷിപ്പിച്ചിട്ടില്ല...
Fact Check By: Mukundan KResult: False