കോടിയേരി ബാലകൃഷ്ണന്‍റെ അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണോ? വസ്‌തുത ഇതാണ്..
വിവരണം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയതിനെ തുടര്‍ന്ന് ചില വിവാദങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ യാത്ര-ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ അമേരിക്കന്‍ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും.. കഞ്ഞിക്ക് വകയില്ലാത്ത സഖാവാണ് കൊടുക്കണം.. കൊടുക്കുന്നവന് ഉളുപ്പില്ലെങ്കിലും വാങ്ങുന്നവന് വേണ്ടേ.. എന്ന പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലൈജു അരീപ്പറമ്പില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 70ല്‍ അധികം റിയാക്ഷനുകളും 30ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് (എകെജി സെന്‍റര്‍) സെക്രട്ടറി ബിജു മയ്യിലുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കിയല്ല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ ചികിത്സയ്ക്കായി പോയതെന്നും അദ്ദേഹ പറഞ്ഞു. അദ്ദേഹത്തിന്‍റെ സ്വന്തം ചെലവിലും പാര്‍ട്ടിയുടെ സഹയാത്തോടെയുമാണ് ചികിത്സയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയോടും ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. സര്‍ക്കാര്‍ കോടിയേരിയുടെ ചികിത്സയ്ക്കായി പണം ചെലവാക്കുന്നു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹവും മറുപടി നല്‍കി.
നിഗമനം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അമേരിക്കയിലെ ചികിത്സ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നതെന്ന് പ്രചരണം വ്യാജമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി തന്നെ മറുപടി നല്‍കിയിട്ടുണ്ട്. വ്യാജ പ്രചരണമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും ഞങ്ങളോട് പ്രതികരിച്ചു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കോടിയേരി ബാലകൃഷ്ണന്‍റെ അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണോ? വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False