നരേന്ദ്ര മോദിയെ പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന    വ്യാജ വാര്‍ത്തയുമായി ദേശാഭിമാനിയുടെ വ്യാജ ന്യൂസ് കാര്‍ഡ്

False ദേശീയം | National രാഷ്ട്രീയം | Politics

നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എക്സിറ്റ്പോൾ പ്രവചനങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ദേശാഭിമാനിയുടെ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.

പ്രചരണം

“എൽഡിഎഫ് തുടർഭരണം

സത്യപ്രതിജഞക്ക് നരേന്ദ്ര മോദിയെ ക്ഷണിക്കാൻ റിയാസും ജോൺ ബ്രിട്ടാസും നാളെ മോഡിയെ സന്ദർശിക്കും” എന്ന വാചകങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി മുഹമ്മദ്‌ റിയാസ്, രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ ചിത്രങ്ങളും  ദേശാഭിമാനിയുടെ പേരും ലോഗോയും വാര്‍ത്തയുടെ തിയതിയും ന്യൂസ് കാര്‍ഡില്‍ കാണാം. 

instagramarchived link

എന്നാല്‍ ഇത് വ്യാജ ന്യൂസ് കാര്‍ഡ് ആണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ന്യൂസ് കാര്‍ഡിനെ കുറിച്ചും പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ചും കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ദേശാഭിമാനിയുടെ സോഷ്യല്‍ മീഡിയ പേജുകളും ഓണ്‍ ലൈന്‍ പതിപ്പും തിരഞ്ഞെങ്കിലും ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കണ്ടെത്താനായില്ല. 

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന അറിയിപ്പുമായി ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തിരച്ചിലിനിടയില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. 

“ദേശാഭിമാനി ലോഗോയും ഡിസൈനും ഫോർമാറ്റും അടക്കം ഉപയോഗിച്ചാണ്‌ വ്യാജ കാർഡുകൾ പ്രചരിപ്പിക്കുന്നത്. സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ പി എ മുഹമ്മദ് റിയാസും ജോൺ ബ്രിട്ടാസും നരേന്രമോദിയെ ന്ദർശിക്കുമെന്നാണ് പുതിയ വ്യാജപ്രചാരണം. വ്യാജപ്രചാരണത്തിനെതിരെ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, റസിഡന്‍റ് എഡിറ്റർ എം സ്വരാജ് എന്നിവർ പരാതി നൽകിയിട്ടുണ്ട്.”- എന്ന് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ദേശാഭിമാനി കോട്ടയം ന്യൂസ് ഡെസ്ക്കുമായി ബന്ധപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല വ്യാജ പ്രചരണങ്ങളും ദേശാഭിമാനിയുടെ പേരില്‍ നടക്കുന്നുണ്ടെന്നും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിന് ദെശാഭിമാനിയുമായൊഇ യാതൊരു ബന്ധവുമില്ലെന്നും നിയമ നടപടികള്‍ സ്വീകരിക്കുകയാണെന്നും അവിടെ നിന്നും വിശദീകരണം ലഭിച്ചു. 

നിഗമനം 

സത്യപ്രതിജഞക്ക് നരേന്ദ്ര മോദിയെ ക്ഷണിക്കാൻ റിയാസും ജോൺ ബ്രിട്ടാസും നാളെ മോഡിയെ സന്ദർശിക്കും എന്ന വാര്‍ത്തയുമായി പ്രചരിക്കുന്ന ദേശാഭിമാനി ന്യൂസ് കാര്‍ഡ് വ്യാജമാണ്. ദേശാഭിമാനി ന്യൂസ് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: നരേന്ദ്ര മോദിയെ പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന വ്യാജ വാര്‍ത്തയുമായി ദേശാഭിമാനിയുടെ വ്യാജ ന്യൂസ് കാര്‍ഡ്

Fact Check By: Vasuki S

Result: False

Leave a Reply