വിവരണം

ശബരിമലയിൽ ഓർഡിനൻസ് ഇല്ല. അത് ഞങ്ങളുടെ വിഷയമല്ല.

പക്ഷേ ശരണം വിളിച്ചു വോട്ട് തെണ്ടുന്നതും ആളെ പറ്റിക്കുന്നതും ബിജെപി തുടരും.

#മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ചിന്തിക്കൂ.. സംസാരിക്കൂ..

ഭക്തിയുടെ പേരിൽ എല്ലാ കാലവും സമൂഹത്തെ പറ്റിക്കുന്നവരെ മനസിലാക്കൂ.. Vote ഫോർ.. LDF എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ മനോജ് മനു എക്‌സല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 195ല്‍ അധികം റിയാക്ഷനുകളും 430ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇല്ലെന്ന് വി.മുരളീധരന്‍ പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കേന്ദ്രമന്ത്രി മുരളീധരന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിന് കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കേന്ദ്ര മന്ത്രിയുടെ പിഎ സോഹന്‍ ലാലുമായി ഫോണില്‍ ബന്ധപ്പെട്ടു. കേന്ദ്രമന്ത്രിയുടെ പേരിലുള്ള പ്രചരണത്തെ കുറിച്ച് അന്വേഷിച്ചതില്‍ നിന്നും മുരളീധരനോട് തന്നെ ചോദിച്ച് അറിഞ്ഞ ശേഷം അദ്ദേഹത്തിന്‍റെ പിഎ ഞങ്ങള്‍ക്ക് നല്‍കിയ മറുപടി ഇപ്രകാരമാണ്-

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് വി.മുരളീധരന്‍ എവിടെയും പറഞ്ഞിട്ടില്ല. ബിജെപിയുടെ നിലപാട് കൃത്യമായി അറിയിച്ചിട്ടുള്ളതാണ്. പ്രകടന പത്രികയില്‍ പോലും അത് വ്യക്തമാക്കിയതാണ്. വിശ്വാസികള്‍ക്കൊപ്പമാണ് ബിജെപിയെന്നും ഇത് തെരഞ്ഞെടുപ്പ് സമയത്ത് വിശ്വാസികളെ വീണ്ടും തെറ്റദ്ധരിപ്പിക്കാനായി സിപിഎം പടച്ചുവിടുന്ന വ്യാജ പ്രചരണം മാത്രമാണെന്നും വി.മുരളീധരന്‍ പറഞ്ഞതായി സോഹന്‍ ലാല്‍ അറിയിച്ചു.

വി.മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തയിട്ടില്ലന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും ഇത് സംബന്ധിച്ച് മുഖ്യധാര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും ഞങ്ങള്‍ പരിശോധിച്ചു. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു പ്രസ്താവന മുരളീധരന്‍ നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

നിഗമനം

കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന ശബരിമല വിധിക്കെതിരെയുള്ള ഓര്‍ഡിനന്‍സിനെ കുറിച്ച് നടത്തിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വി.മുരളീധരന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False