
വിവരണം
കേരളം………തളർത്താൻ നോക്കുമ്പോഴും കുതിച്ചു മുന്നേറുന്ന കേരളം. എന്ന തലക്കെട്ട് നല്‍കി മനോഹരമായ ഒരു എലിവേറ്റഡ് ഹൈവേയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു മലയോര മേഖലയിലൂടെ ഉയര്‍ന്ന പില്ലറുകളിലൂടെ കടന്ന് പോകുന്ന ഈ പാത കേരളത്തിലെ എന്നതാണ് അവകാശവാദം. ഏണെസ്റ്റോ ചെ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിനും ചിത്രത്തിനും 570ല്‍ അധികം റിയാക്ഷനുകളും 73ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വൈറല്‍ ചിത്രം കേരളത്തില്‍ നിന്നുമുള്ളതാണോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ചിത്രത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. പാക്കിസ്ഥാന്‍ ടൂറിസം എന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നും പങ്കുവെച്ച ചിത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഹസരാ മോട്ടോര്‍വേ (Hazara Motorway) എന്നതാണ് സ്ഥലത്തിനെ കുറിച്ച് എക്‌സില്‍ പങ്കുവെച്ചിരിക്കുന്ന വിവരം.
പാക്കിസ്ഥാന്‍ ടൂറിസം എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് ഇതാണ്-
ഗൂഗിളില്‍ ഹസരാ മോട്ടോര്‍ വേ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും വിക്കിപ്പീഡിയ വിവരങ്ങള്‍ ലഭിച്ചത് ഇപ്രകാരമാണ്. ഹസാര മോട്ടോര്‍വേ അഥവാ എം 15 മോട്ടോര്‍ വേ 180 കിലോമീറ്റര്‍ ദൂരമുള്ള ഒരു എക്‌സ്പ്രസ് ഹൈവേ ആണ്. പഞ്ചാബ് പ്രൊവിന്‍സിലെ ഹസന്‍ അബ്ദലിനോട് ചേര്‍ന്ന് ബുഹര്‍ഹാന്‍ ഇന്‍ററ്റര്‍ ചെയ്ഞ്ചുമായി ചേരുന്ന പ്രദേശത്താണിത്. ഹരിപ്പൂര്‍, ഹവേലിയന്‍, അബ്ബോട്ടാബാദ്, മന്‍സെഹ്റാ, ശിന്‍കിയാരി, ബട്ടാഗ്രാം, ഹസരാ ഡിവിഷനിലെ ധകോട്ട് എന്നിവ കടന്ന് പോകുന്നതാണ് ഹസരാ മോട്ടോര്‍വേ. വിക്കിപ്പീഡിയ വിവരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
യൂട്യൂബില്‍ ഹസരാ മോട്ടര്‍വേ എന്ന് സെര്‍ച്ച് ചെയ്തതില്‍ നിന്നും ബിഗ് ഭായി എന്ന യൂട്യൂബര്‍ പങ്കുവെച്ച വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോയുടെ പൂര്‍ണ്ണരൂപം ഇതാണ്-
നിഗമനം
പാക്കിസ്ഥാനിലെ ഹസരാ മോട്ടോര്‍വേ അഥവാ എം 15 മോട്ടര്‍വേയുടെ ചിത്രമാണ് കേരളമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:മനോഹരമായ ഈ മലയോര എലിവേറ്റഡ് ഹൈവെയുടെ ചിത്രം കേരളത്തിലെ അല്ലാ.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
