ട്രമ്പിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണോ അമേരിക്ക ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്?
വിവരണം
എന്തൊക്കെ ആയിരുന്നു മൈ പ്രണ്ട് ,ഇന്ത്യാ പ്രണ്ട് ഡോലാൻ ട്രമ്പ് ആ നൂറു കോടി സ്വാഹാ ട്രംമ്പ് മിത്രം നൈസായിട്ട് ഒരു പണി തന്നു.. എന്ന തലക്കെട്ട് നല്‍കി ന്യൂസ് 18 കേരള ചാനലില്‍ സംപ്രേഷണം ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയെ വ്യാപാര പട്ടികയില്‍ നിന്നും ഒഴിവാക്കി.. ജൂണ്‍ അഞ്ച് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ട്രമ്പ്.. ഇന്ത്യയുടെ വ്യാപാര രംഗത്ത് അമേരിക്കയുടെ കനത്ത തിരിച്ചടി.. എന്ന മൂന്ന് വാചകങ്ങള്‍ വാര്‍ത്ത സംപ്രേഷണം ചെയ്തതിന്‍റെ സെക്രീന്‍ഷോട്ട് ഉള്‍പ്പടുത്തിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡൊണാള്‍ഡ് ട്രമ്പിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യാ-അമേരിക്ക വ്യാപാര കരാര്‍. എന്നാല്‍ ഇന്ത്യ പര്യടനത്തിന് എത്തിയ ട്രമ്പ് വ്യാപാര കരാര്‍ തല്‍ക്കാലം ഒപ്പ് വെയ്ക്കുന്നില്ല വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ട്രമ്പിന് വേണ്ടി ഒരുക്കി സൗകര്യങ്ങള്‍ക്കും മുന്നരൊക്കങ്ങള്‍ക്കും വേണ്ടി വന്ന ഭീമമായ തുക വെറുതെയായി എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്ന തലക്കെട്ട് നല്‍കി വ്യാപാര പട്ടികില്‍ നിന്നും ഇന്ത്യയെ അമേരിക്കയെ ഒഴിവാക്കിയ വാര്‍ത്ത ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. അനസ് നാസര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 50ല്‍ അധികം ഷെയറുകളും 48ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
Facebook Post | Archived Link |
എന്നാല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയെ വ്യാപാര കരാറില്‍ നിന്നും അമേരിക്ക ഒഴിവാക്കിയിട്ടുണ്ടോ? പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഏറ്റവും പുതിയ വാര്‍ത്തയുടേത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ന്യൂസ് 18 കേരളയുടെ വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്നത് കൊണ്ട് തന്നെ അവരുടെ യൂട്യൂബ് ചാനല്‍ തന്നെ ആദ്യം പരിശോധിച്ചു. ഇന്ത്യയെ വ്യാപാര പട്ടികയില്‍ നിന്നും ഒഴിവാക്കി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ ആദ്യം തന്നെ പ്രസ്തുത വാര്‍ത്ത ആദ്യം തന്നെ കണ്ടെത്താന്‍ കഴിഞ്ഞു.
എന്നാല്‍ ഈ വാര്‍ത്ത ന്യൂസ് 18 കേരളയുടെ യൂട്യൂബ് ചാനലില്‍ കഴിഞ്ഞ 9 മാസങ്ങള്‍ക്ക് മുന്‍പ് അപ്‌ലോഡ‍് ചെയ്തതാണെന്ന് തീയതി പരീശോധിച്ചതില്‍ നിന്നും മനിസാലാക്കാന്‍ സാധിച്ചു. അതായത് 2019 ജൂണ്‍ ഒന്നിനുള്ള ഇതെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 4.17 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്ത വീഡിയോയുടെ 8 സെക്കന്‍ഡ് മുതല്‍ ഏതാനം സെക്കന്‍ഡുകള്‍ മാത്രം ഉപയോഗിച്ച് സ്ക്രീന്‍ഷോട്ടുകളാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വീഡിയോ പരീശോധിച്ചതില്‍ നിന്നും വ്യക്തമായി.
അമേരിക്കയുമായുള്ള വ്യാപാര സൗഹൃദ രാജ്യങ്ങളില്‍ ഒന്നായിരുന്ന ഇന്ത്യയെ ഒഴിവാക്കുമെന്ന പ്രഖ്യാപനമായിരുന്നു 2019ല്‍ ഡൊണാള്‍ഡ് ട്രമ്പ് നടത്തയിത്. ഇന്ത്യ ഉള്‍പ്പടെയുള്ള നിരവധി വികസ്വര രാജ്യങ്ങളെ വ്യാപാര സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകളായി അമേരിക്ക വ്യാപാര മേഖലയില്‍ പിന്തുടര്‍ന്നിരുന്ന രീതി. എന്നാല്‍ അമേരിക്കയ്ക്ക് കൂടി ഗുണകരമാകും വിധം വ്യാപാര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിലും വിപണി തുറന്ന് നല്‍കാനും ഇന്ത്യ തയ്യാറായില്ലെങ്കില്‍ വ്യാപാര സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യ പുറത്താകുമെന്ന മുന്നറിയിപ്പ് 2019 മാര്‍ച്ചില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രമ്പ് വ്യക്തമാക്കിയതായും ന്യൂസ് 18 കേരളയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടാണ് ഇന്ത്യയുമായുള്ള വ്യാപര കരാര്‍ ഇത്ര പ്രാധാന്യത്തോടെ ട്രമ്പിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ടത്. കരാര്‍ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഒപ്പ് വെച്ചില്ലെങ്കിലും വിപുലമായ വലിയ വ്യാപാര കരാര്‍ ഒപ്പ് വെച്ചാക്കാമെന്ന സൂചനയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രമ്പിന്‍റെ സന്ദര്‍ശന സമയത്ത് പറഞ്ഞിരുന്നു. (വ്യാപാര കരാര്‍ സൂചന സംബന്ധിച്ച് സമയം മലയാളത്തിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍)
ന്യൂസ് 18 കേരളയുടെ വാര്‍ത്ത വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ കാണാം-
ന്യൂസ് 18 കേരള വാര്‍ത്ത വീഡിയോ-
സമയം മലയാളം വാര്‍ത്ത റിപ്പോര്‍ട്ട്-
Archived Link |
നിഗമനം
വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്ക ഇന്ത്യയെ ഒഴിവാക്കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ട്രമ്പിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷമുള്ളതെന്ന രീതിയില്‍ തെറ്റ്ദ്ധരിപ്പിക്കും വിധം പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:ട്രമ്പിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണോ അമേരിക്ക ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്?
Fact Check By: Dewin CarlosResult: False