
മാസഡോണിയയുടെ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കുറിച്ച് നമ്മള്‍ എല്ലാവരും കേട്ടു കാണും. ലോകം വിജയിക്കാന്‍ ഇറങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഭാരതത്തില്‍ എത്തി തന്‍റെ സ്വപ്നം പാതിയില്‍ ഉപേക്ഷിച്ച് തിരിച്ച് മടങ്ങേണ്ടി വന്നു എന്നാണ് ചരിത്രം.
പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കുറിച്ച് ഇയടെയായി നടക്കുന്ന ചില പ്രചരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഈ പ്രചരണങ്ങളില്‍, പ്രാചീന തക്ഷശില സര്‍വ്വകലാശാലയെ തകര്‍ത്തത് അലക്സാണ്ടറാണെന്നും അലക്സാണ്ടര്‍ ഭാരതത്തില്‍ നിന്ന് മടങ്ങിയത് ചാണക്യനോടും ചന്ദ്രഗുപ്തനോടും തോറ്റിട്ടാണ് എന്നുമുള്ള വാദങ്ങള്‍ ഉന്നയിക്കുന്നു.
പക്ഷെ ചരിത്രം പരിശോധിച്ചാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് നമുക്ക് മനസിലാക്കാം. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ചരിത്രത്തില്‍ നമ്മെ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നില്ല എന്ന് വാദിച്ച് ചില അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. ഈ അവകാശവാദങ്ങള്‍ എന്താണ് നോക്കുന്നതിന് മുമ്പേ പോസ്റ്റില്‍ എന്താണ് പറയുന്നത് നമുക്ക് നോക്കാം:
“NAMASHIVAYA
എന്തുകൊണ്ട്??
നമ്മുടെ സ്കൂളിൽ നമ്മെ അവർ പഠിപ്പിച്ചു..
ആരാണ് താജ് മഹൽ നിർമ്മിച്ചതെന്ന്..
പിന്നെയും അവർ നമ്മെ പഠിപ്പിച്ചു..
ആരാണ് കുത്തബ് മീനാർ നിർമ്മിച്ചതെന്ന്..
എന്നാൽ അവർ നമ്മെ പഠിപ്പിച്ചില്ല.. !!
എന്ത്??
ഭാരതീയരുടെ അഭിമാനവും 2000 വർഷം മുൻപ് 10,000 വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്ന കുമാരഗുപ്തൻനിർമ്മിച്ച ബീഹാറിലെ നളന്ദ സർവകലാശാല ആരാണ് നശിപ്പിച്ചതെന്ന് അവർ എന്നെ പഠിപ്പിച്ചില്ല..
ശ്രീ രാമ ഭൂമിയായ അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ആര് നശിപ്പിച്ചതെന്ന് അവർ നമ്മെ സ്കൂളിൽ പഠിപ്പിച്ചില്ല !!
പിന്നെയോ..
ഭൂമിയുടെ അഭിമാനം ആയ കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ചു പള്ളി പണിയുകയും. ഒടുവിൽ യഥാർത്ഥ കാശി ക്ഷേത്രത്തിൽ നിന്നും മാറി ഒരു ചെറിയ ക്ഷേത്രം നിർമ്മിക്കേണ്ടി വന്ന അവസ്ഥ അവർ എന്നെ പഠിപ്പിച്ചില്ല !!
പിന്നെയോ !!
ശ്രീ കൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമായ മധുരയിലെ വാസുദേവർ തടവിൽ കിടന്ന കാരാഗൃഹം പൊളിച്ചു പള്ളി പണിഞ്ഞത് ആരെന്ന് അവർ നമ്മെ പഠിപ്പിച്ചില്ല !!
എന്തു കൊണ്ട്??
എന്നാൽ അവർ നമ്മെ പഠിപ്പിച്ചു..
ലോകം കീഴടക്കിയ അലക്സാണ്ടറേ ഗ്രേറ്റ് അലക്സാണ്ടർ എന്ന് വിളിക്കാൻ എന്നെ പഠിപ്പിച്ചു..
ഈ അലക്സാണ്ടർ ഭാരതത്തെ ആക്രമിക്കുകയും അന്നുവരെ ലോകത്തു ഉണ്ടായിരുന്ന ഒരേഒരു സർവകലാശാലയായ
തക്ഷശില നശിപ്പിക്കുകയും ചെയ്തു.
ഒടുവിൽ 8 ലക്ഷം പ്രാകൃത സൈന്യവുമായി വന്നു ഭാരതത്തെ ആക്രമിച്ച അലക്സാണ്ടർ ചാണക്യന്റെ ബുദ്ധിയിൽ ചന്ദ്ര ഗുപ്‌ത മൗര്യന്റെ മുന്നിൽ തോറ്റു.
എങ്ങനെ??
ലോകം കീഴടക്കിയ അലക്സാണ്ടറെ ചാണക്യന്റെ ബുദ്ധിയിൽ ചന്ദ്രഗുപതന്റെ വെറുമൊരു പടയാളിയുമായുള്ള യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റു തിരിച്ചു പോയി..
അഫ്ഗാനിസ്ഥാൻ വരെ മാത്രമേ അലക്സാണ്ടക്കു ജീവൻ ഉണ്ടായിരുന്നുള്ളു.
ചത്തു ശവമായാണ് അലക്സാണ്ടർ ഗ്രീസിൽ തിരിച്ചെത്തിയത്.
അതാണ് ചാണക്യന്റെ വിജയം. അതോടെ ചന്ദ്ര ഗുപതന്റെ സാമ്രാജ്യം ഗ്രീസ് വരെ പരന്നു. അതോടെ ചന്ദ്ര ഗുപ്‌ത മൗര്യൻ ലോക ചക്രവർത്തിയായി.
എന്നാൽ നമ്മെ പഠിപ്പിച്ചതോ !!
നമ്മുടെ രാജ്യത്തെ ആക്രമിച്ചു നമ്മുടെ അഭിമാനം ആയ തക്ഷശില സർവകലാശാല നശിപ്പിച്ച അലക്സാണ്ടറെ ഗ്രേറ്റ് അലക്സാണ്ടർ എന്ന് വിളിക്കണമെന്ന് !!
അപ്പോൾ നമ്മുടെ പൂർവികരായ ചാണക്യനെയും, ചന്ദ്ര ഗുപ്‌ത മൗര്യനെയും അപമാനിക്കുകയല്ലേ നമ്മുടെ പാഠ പുസ്തകത്തിൽ… !!
ചിന്തിക്കൂ… സുഹൃത്തുക്കളെ..”
കാശി, അയോധ്യ, മധുര എന്നി വിവാദങ്ങളെ കുറിച്ചും ഈ പോസ്റ്റില്‍ പറയുന്നുണ്ട്. ഇതില്‍ രാമ ജന്മഭൂമി വിവാദത്തില്‍ 2019ല്‍ സുപ്രീം കോടതി വിധി വന്നതോടെ വിവാദം അവസാനിച്ചു പക്ഷെ കാശിയും, മധുരയുടെ വിവാദം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ നമുക്ക് ഈ പോസ്റ്റില്‍ പ്രധാനമായി വാദിക്കുന്ന അലക്സാണ്ടറെ കുറിച്ചുള്ള വാദങ്ങളെ കുറിച്ച് മാത്രം അന്വേഷിക്കാം. അലക്സണ്ടറെ കുറിച്ച് ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന മുന്ന്‍ വാദങ്ങള്‍ നമുക്ക് പരിശോധിക്കാം:
- തക്ഷശില സര്‍വ്വകലാശാല നശിപ്പിച്ചത് അലക്സാണ്ടരായിരുന്നു.
- അലക്സാണ്ടര്‍ ചന്ദ്രഗുപ്ത മൌര്യയോട് തോറ്റിട്ടാണ് ഭാരതം വിട്ടത്.
- അലക്സാണ്ടര്‍ മരിച്ചത് അഫ്ഗാനിസ്ഥാനിലായിരുന്നു.
വസ്തുത അന്വേഷണം
- തക്ഷശില സര്‍വ്വകലാശാല നശിപ്പിച്ചത് അലക്സാണ്ടരല്ല.
326 BCയില്‍ അലക്സാണ്ടര്‍ സിന്ധു നദിയുടെ തീരത് അതായത് ഭാരതത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്നത്. ജൂലൈ 326 BCയില്‍ തക്ഷശിലയുടെ രാജാവായ അംബി അലക്സാണ്ടറുമായി ഒത്തുതീര്‍പ്പുണ്ടാക്കി. ഇരുവര്‍ തമ്മിലുണ്ടായ കരാര്‍ പ്രകാരം അലക്സാണ്ടര്‍ അംബിക്ക് തന്‍റെ രാജ്യം ഗാന്ധാര്‍ വിട്ടു കൊടുത്തു. ഇതിനെ പകരം അംബി ഇന്നത്തെ പഞ്ചാബില്‍ പെടുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്ന പുരുവിനെതിരെ അലക്സാണ്ടറെ സഹായിച്ചു. അലക്സാണ്ടറും പുരുവും തമ്മില്‍ ഹിദാപ്പ്സെസ് അതയത് ഝലം നദിയുടെ തീരത്ത് യുദ്ധമുണ്ടായി. ഈ യുദ്ധത്തില്‍ പുരു തോറ്റെങ്കിലും അലക്സാണ്ടര്‍ പുരുവിന്‍റെ ശൌര്യം കണ്ട് പുരുവുമായി കരാര്‍ ചെയ്ത് അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രാജ്യം അദ്ദേഹത്തിന് തിരിച്ച് നല്‍കി അംബിയെ പോലെ തന്നെ തന്‍റെ വൈസ്രോയിയാക്കി.
തക്ഷശില ഗാന്ധാറിന്‍റെ തലസ്ഥാന നഗരിയായിരുന്നു. തക്ഷശില നഗരത്തില്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ വന്നിരുന്നത്. ഗ്രീക്ക്, ഭാരതിയന്‍ ചരിത്ര പുസ്തകങ്ങളില്‍ എവിടെയും അലക്സാണ്ടര്‍ തക്ഷശിലയെ നശിപ്പിച്ചതായി എവിടെയും എഴുതിയിട്ടില്ല.
അംബി തന്‍റെ രാജ്യം അലക്സാണ്ടറിന് സമരപണം ചെയ്ത സാഹചര്യത്തില്‍ തക്ഷശിലയില്‍ ആക്രമിക്കാന്‍ അലക്സാണ്ടറിന് യാതൊരു കാരണവുമുണ്ടായിരുന്നില്ല. അലക്സാണ്ടറിന്‍റെ ഒപ്പമുള്ളവര്‍ തക്ഷശില വലിയ ജനസംഖ്യയുള്ള, ഉത്തമമായ ഭരണവ്യവസ്ഥയുള്ള ഒരു നഗരമായിട്ടാണ് അവരുടെ ലേഖനങ്ങളില്‍ വിശേഷിപ്പിക്കുന്നത്.

A guide to Taxila (archive.org)
ചരിത്രം പറയുന്നത് തക്ഷശിലയെ നശിപ്പിച്ചത് പിന്നിട് ഭാരതത്തെ ആക്രമിച്ച ഹുണുകലാണ്. അലക്സാണ്ടര്‍ മറിച്ച് ഏകദേശം 800 കൊല്ലങ്ങള്‍ വരെ തക്ഷശില അഭിവൃദ്ധിപ്രാപിച്ചിരുന്നു. 455 AD ക്ക് ശേഷം ഭാരതത്തെ ആക്രമിച്ച ഹുണുകലാണ് തക്ഷശിലയെ തകര്‍ത്തത് എന്ന് തക്ഷശിലയില്‍ പുരാവസ്തു ഗവേഷണം നടത്തിയ സര്‍ ജോണ്‍ മാര്‍ഷല്‍ തന്‍റെ പുസ്തകം എ ഗൈഡ് ടൂ തക്ഷശിലയില്‍ വ്യക്തമാക്കുന്നു.

A guide to Taxila (archive.org)
- അലക്ഷന്ദരും ചന്ദ്രഗുപ്തനും തമ്മില്‍ യുദ്ധം നടന്നിട്ടില്ല.
ചക്രവര്‍ത്തി ചന്ദ്രഗുപ്ത മൌര്യയാണ് 324 BCയില്‍ മൌര്യ സാമ്രാജ്യം സ്ഥാപ്പിച്ചത്. ഈ കാര്യത്തില്‍ അദ്ദേഹത്തിന്‍റെ ആചാര്യന്‍ ചാണക്യന്‍റെ വലിയൊരു പങ്കുണ്ടായിരുന്നു. പക്ഷെ ചന്ദ്രഗുപ്ത മൌര്യയും അലക്സാണ്ടരും തമ്മില്‍ നേര്‍ക്കുന്നെര്‍ യുദ്ധമുണ്ടായിരുന്നില്ല. ഇന്ത്യയുടെ വടക്കന്‍-പടിഞ്ഞാറന്‍ പ്രദേശങ്ങളെ വിജയിച്ചതിന് ശേഷം അലക്സാണ്ടറിന്‍റെ സൈന്യം ഇനി മുന്നോട്ട് പോകാന്‍ വിസമതം കാണിച്ചു. അലക്സാണ്ടര്‍ സൈന്യത്തിനെ മനസിലാക്കി എടുക്കാന്‍ ഒരുപ്പാട് ശ്രമിച്ചു. പക്ഷെ അവര്‍ ഒന്നും കേട്ടില്ല. അവസാനം അലക്സാണ്ടറിന് ഭാരതം വിട്ടു തിരിച്ച് മാസെഡോണിയയിലേക്ക് മടങ്ങേണ്ടി വന്നു. അദ്ദേഹം ഭാരത്തില്‍ വിജയിച്ച പ്രദേശങ്ങള്‍ തന്‍റെ വൈസ്രോയിമാര്‍ക്ക് ഏല്‍പ്പിച്ചു സ്വദേശത്തിലേക്ക് മടങ്ങി. ഇതിന്‍റെ പല കാരണങ്ങളാണ് ചരിത്രകാര്‍ പറയുന്നത്.
കുറെ സമയമായി യുദ്ധങ്ങളില്‍ പങ്കെടുത്ത ഗ്രീക്ക് സൈന്യം ഇപ്പൊഴ് ക്ഷീണിച്ചിരുന്നു. അവര്‍ക്ക് തിരിച്ച് അവരുടെ വീട്ടില്‍ പോന്നമായിരുന്നു. കുടാതെ പുരുവിനോടൊപ്പം നടന്ന യുദ്ധങ്ങളിലും മറ്റേ ഭാരതീയരുമായി നടന്ന യുദ്ധങ്ങളില്‍ ഭാരതീയരുടെ യുദ്ധ കുശലം കണ്ട് ഗ്രീക്ക് സൈനികര്‍ പേടിച്ചിരുന്നു. കുടാതെ അവര്‍ നന്ദ് വംശത്തിന്‍റെ വിശാലമായ സൈന്യത്തിനെ കുറിച്ച് കേട്ടിരുന്നു. മഗധ് പോലെയുള്ള ശക്തമായ ഒരു എതിരാളിയെ നേരിടാന്‍ അവര്‍ക്ക് പേടിയുമുണ്ടായിരുന്നു.

India’s Ancient Past, R.S. Sharma, Iranian and Macedonian Invasions, P. No. 170
- അലക്സാണ്ടര്‍ മരിച്ചത് അഫ്ഗാനിസ്ഥാനിലല്ല പകരം ബാബിലോണിലാണ്
അലക്സാണ്ടര്‍ ഇന്ത്യ വിട്ടത് 325 BCയിലാണ്. അദ്ദേഹം അന്തരിച്ചത് ജൂണ്‍ 13, 323 BCന് ഇന്നത്തെ ഇറാക്കില്‍ പെടുന്ന പ്രാചീന ബാബിലോണിലാണ് മരിച്ചത്. മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹം ഈജിപ്റ്റില്‍ കൊണ്ട് പോയി സംസ്കരിക്കുകയുണ്ടായി.

Alexander the Great | Biography, Empire, Death, & Facts | Britannica
നിഗമനം
പോസ്റ്റില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കുറിച്ച് ഉന്നയിക്കുന്ന മുന്ന്‍ വാദങ്ങള്‍ തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. തക്ഷശില സര്‍വ്വകലാശാല നശിപ്പിച്ചത് അലക്സാണ്ടരല്ല പകരം അദ്ദേഹം മറിച്ച് 778 കൊല്ലങ്ങള്‍ക്ക് ശേഷം ഭാരതത്തെ ആക്രമിച്ച ഹുണുകലാണ്. കുടാതെ അദ്ദേഹം ചന്ദ്രഗുപ്ത മൌര്യയുമായി യുദ്ധം ചെയ്തിട്ടില്ല. അദ്ദേഹം മരിച്ചത് അഫ്ഗാനിസ്ഥാനിലല്ല ബാബിലോണ്‍ അതായത് ഇന്നത്തെ ഇറാക്കിലാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:തക്ഷശിലയിലെ പ്രാചീന സര്‍വ്വകലാശാല നശിപ്പിച്ചത് അലക്സാണ്ടറാണോ…? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
