ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു എന്ന് വ്യാജ പ്രചരണം…

False പ്രാദേശികം | Local രാഷ്ട്രീയം

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍ ഇക്കഴിഞ്ഞ ദിവസം X പ്ലാറ്റ്ഫോമില്‍ കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അവിടെ പ്രധാനമന്ത്രി “വികസനത്തോടുള്ള ഇന്ത്യയുടെ സൃഷ്ടിപരമായ അക്ഷമയും കൊളോണിയൽ അനന്തര വളർച്ചയുടെ ശക്തമായ പ്രേരണയും” എന്നതിനെക്കുറിച്ച് ആഴത്തില്‍ സംസാരിക്കുകയും ഉണ്ടായി എന്നാണ് തരൂര്‍ കുറിച്ചത്.

ഇതിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുതന്നെ അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ നേരിട്ടു. ഈ പശ്ചാത്തലത്തില്‍ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ശശി തരൂരിന്‍റെ ചിത്രവും ഒപ്പം “ശശി തരൂർ കോൺഗ്രസിൽ നിന്നും രാജിവെച്ചു” എന്ന വാചകവുമുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്.

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ആദ്യം തന്നെ ഞങ്ങള്‍ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍  ഇത് വ്യാജ പ്രചാരണമാണ് എന്ന് അവിടെ നിന്നും അറിയിച്ചു. കൂടാതെ ശശി തരൂരിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് എന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗം അറിയിച്ചു.

റിപ്പോര്‍ട്ടര്‍ ചാനല്‍ ലോഗോയും പേരും ദുരുപയോഗം ചെയ്ത് ശശി തരൂരിന് എതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് കാര്‍ഡ് വഴി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്കിയിട്ടുണ്ട്. 

നിഗമനം 

ശശി തരൂര്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ് കാര്‍ഡ് ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു എന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

Leave a Reply