
സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവും ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രിയുമായ മാണിക്ക് സര്‍ക്കാരിന്‍റെ മകനും മകളും ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചരണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുകയാണ്.
മുന്‍ കേരള മുഖ്യമാന്ത്രിമാരായിരുന്ന എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയും കെ. കരുണാകരന്‍റെ മകള്‍ പദ്മജ വേണുഗോപാലും കോണ്‍ഗ്രസ്സ് വിട്ടു ബിജെപിയുടെ അംഗങ്ങളായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രചരണം നടക്കുന്നത്.
പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിന്‍റെ താഴെ എഴുതിയ വാചകം ഇപ്രകാരമാണ്: “ത്രിപുര സിപിഎം മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍കാരിന്‍റെ മകനും മകളും ബിജെപിയില്‍ ചേര്‍ന്നു.”
എന്നാല്‍ ഈ വാദം എത്രത്തോളം സത്യമാണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക്ക് സര്‍ക്കാര്‍ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവും പോളിറ്റ് ബ്യുറോ അംഗവുമാണ്. അദ്ദേഹം 1998 മുതല്‍ 2018 വരെ ത്രിപുരയുടെ മുഖ്യമന്ത്രി ആയിരുന്നു.
അദ്ദേഹം ഇന്ത്യയില്‍ ‘ഏറ്റവും പാവപെട്ട മുഖ്യമന്ത്രിയായിരുന്നു’. 2018ല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനിന് സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്‍റെ ആസ്തി മൊത്തത്തില്‍ വെറും 3930 രൂപയാണ്. ഇത് അല്ലാതെ 0.0118 എക്കര്‍ കൃഷിഭൂമിയും അദ്ദേഹത്തിന്‍റെയും സഹോദരിയുടെയും പേരിലുണ്ട്.
അദ്ദേഹത്തിന്‍റെ ഭാര്യ പാഞ്ചാലി സര്‍ക്കാര്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. അവരുടെ ആസ്തി രൂപ 34 ലക്ഷത്തോളമുണ്ട്. മാണിക്ക് സര്‍ക്കാറിനും ഭാര്യ പാഞ്ചാലിക്കും മക്കളില്ല. 2018ല്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ ഈ കാര്യം വ്യക്തമാക്കിയിരുന്നു. “എന്‍റെ സംസ്ഥാനത്തിലെ ജനങ്ങളാണ് എന്‍റെ മക്കള്‍” എന്ന് മാണിക്ക് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

വാര്‍ത്ത വായിക്കാന്‍ – TOI | Archived Link
മുഖ്യമന്ത്രി എന്ന നിലയില്‍ കിട്ടിയ ശമ്പളം മുഴുവന്‍ സി.പി.എമ്മിന് നല്‍കി വെറും 5000 രൂപ മാസം അലവന്‍സാണ് മാണിക്ക് സര്‍ക്കാര്‍ വാങ്ങിയിരുന്നത്. അദ്ദേഹത്തിന്‍റെ ലളിതമായ ജിവിതത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു റിപ്പോര്‍ട്ട് നമുക്ക് താഴെ കാണാം.
നിഗമനം
മുന്‍ ത്രിപുര മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ മാണിക്ക് സര്‍ക്കാരിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. മാണിക്ക് സര്‍ക്കാറിന് മക്കളില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രി മാണിക്ക് സര്‍ക്കാറിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം…
Written By: Mukundan KResult: False
