
വിവരണം
ഇടതുപക്ഷ അനുഭാവികളുടെ നേതൃത്വത്തില്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍മ്മ പ്രവാസി കൂട്ടായിമയുടെ പേരിലുള്ള ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓര്‍മ്മ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ഓര്‍മ്മ കൂട്ടായ്മയുടെ ദുബായ് ഘടകം ഭാരവാഹി ഉസ്മാന് പിടിയില്‍ എന്ന തലക്കെട്ട് നല്കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ഒരു വ്യക്തിയുടെ ചിത്രവും സഹതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റാഫി സുനി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 606 ഷെയറുകളും 58ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഓര്‍മ്മ കൂട്ടായ്മ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ സ്വര്‍ണ്ണം കടത്തിയതിന് കൂട്ടായ്മയുടെ ദുബായി ഘടകം ഭാരവാഹിയെ പിടികൂടിയിട്ടുണ്ടോ? അത്തരത്തില്‍ പിടിയിലായ ഉസ്മാന്റെ ചിത്രമാണോ ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
സിപിഎം അനുഭാവികളുടെ നേതൃത്വത്തിലുള്ള പ്രവാസി കൂട്ടായ്മയായ ഓര്മ്മയ്ക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന് ചൂണ്ടികാട്ടി അതെ ഫെയ്സ്ബുക്ക് പോസ്റ്റിലെ കമന്റില്‍ ചില ലിങ്കുകള്‍ പങ്കുവെച്ചതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതില്‍ നിന്നും സ്വര്‍ണ്ണം പിടിക്കപ്പെട്ടു എന്ന് ആരോപണ വിധേയനായ ഉസ്മാന് എന്ന വ്യക്തി ഓര്‍മ്മ കൂട്ടായ്മയ്ക്ക് എതിരെയും തനിക്കെതിരെയും പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോയും കണ്ടെത്താന്‍ കഴിഞ്ഞു.
ഉസ്മാന്റെ വിശദീകരണത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്-
താന്‍ ഇടതുപക്ഷ പ്രവാസി സംഘടനയായ നവോദയയുടെ ഒരു പ്രവര്ത്തകന് മാത്രമാണ്. ദുബായി ഘടകം ഓര്‍മ്മ കൂട്ടായ്മയുടെ ഭാരവാഹിയല്ല. താമസിക്കുന്നതും ജോലി ചെയ്യുന്നതും സൗദി അറേബിയയിലെ മക്കയിലാണ്. ഇപ്പോഴും മക്കയിലാണുള്ളത്, അല്ലാതെ നാട്ടിലെത്തിയട്ടില്ല. കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ പേരില്‍ നടതത്തുന്ന സാമ്പത്തിക നേട്ടത്തെ കുറിച്ച് പ്രതികരിച്ച് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ തനിക്കെതിരെയും ഓര്‍മ്മ കൂട്ടായ്മയ്ക്ക് എതിരെയും വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി തന്നെ സ്വര്‍ണ്ണക്കടത്തിന് വിമാനത്താവളത്തില്‍ പിടികൂടിയെന്ന് ചിത്രം സഹിതം ഉപയോഗിച്ച് നുണപ്രചരണം നടത്തുകയാണെന്ന് ഉസ്മാന് വീഡിയോയിലൂടെ വിശദീകരിക്കുന്നുണ്ട്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഒന്നര മിനിറ്റിലാണ് തനിക്കെതിരെയുള്ള വ്യാജ പ്രചരണത്തെ കുറിച്ച് ഉസ്മാന് വിശദീകരിക്കുന്നത്.
കമന്റില്‍ നിന്നും ലഭിച്ച വീഡിയോയുടെ സ്ക്രീന്‍ഷോട്ട്-
ഉസ്മാന് പങ്കുവെച്ച വീഡിയോയുടെ പൂര്‍ണ്ണരൂപം-
NRI Usman explaining about the allegation against him and Orma – Full from Dewin Carlos on Vimeo.
ഓര്‍മ്മയ്ക്ക് എതിരെയും തന്റെ ചിത്രം ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണത്തെ കുറിച്ചുള്ള വിശദീകരണം (പ്രസ്കത ഭാഗം)-
WhatsApp Video 2020-06-24 at 81839 PM from Dewin Carlos on Vimeo.
നിഗമനം
സ്വര്‍ണ്ണക്കടത്തിന് പിടിയിലായി എന്ന് ആരോപിക്കപ്പെട്ട വ്യക്തി തന്നെ പ്രചരണം വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് വീഡിയോയിലൂടെ വിശദീകരണം പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഓര്‍മ്മ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ സ്വര്‍ണ്ണം കടത്തിയ ഓര്‍മ്മ ഭാരവാഹിയെ വിമാനത്താവളത്തില്‍ പിടികൂടിയോ?
Fact Check By: Dewin CarlosResult: False
