ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ രണ്ട് രാജ്യങ്ങളും ചര്‍ച്ചയോടെ സമാധാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച അതിര്‍ത്തി പ്രശനം കര്‍ശനമായി ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷത്തിന്‍റെ രൂപത്തില്‍ കൊട്ടികലാശിച്ചു. ഇതില്‍ നമുക്ക് നമ്മുടെ 20 വീര ജവാന്മാരെ നഷ്ടപെട്ടു. ഇതിന്‍റെ പശ്ചാതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ വിവിധ പ്രതികരണങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകളുടെ പ്രചരണം തുടങ്ങി. ഇതിനിടയില്‍ ജപ്പാന്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനയുടെ അതിര്‍ത്തിയുടെ അടുത്ത് സൈന്യം വിന്യസിച്ചു എന്ന് വാദിച്ച് പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവാന്‍ തുടങ്ങി. പോസ്റ്റില്‍ ജപ്പാന്‍റെ പെട്രയറ്റ് മിസൈല്‍ ലോഞ്ചറിന്‍റെ ചിത്രവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ വൈറല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദത്തില്‍ എത്ര സത്യമുണ്ട് എന്ന് അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ നല്‍കിയ വാദം വ്യജമാന്നെന്ന്‍ കണ്ടെത്തി. എന്താണ് പോസ്റ്റിന്‍റെ ഉള്ളടക്കം, വാദത്തിന്‍റെ യഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.

പ്രചരണം

ഫെസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകല്‍-

ഇന്‍സ്റ്റാഗ്രാമില്‍ പരിശോധനക്കായി ലഭിച്ച അഭ്യര്‍ഥന-

പോസ്റ്റിന്‍റെ ഉള്ളടക്കം-

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “🇮🇳🇮🇳🇮🇳 ജപ്പാൻ ചൈനക്കെതിരെ തിരിയുന്നു അതിർത്തിയിൽ സേനാ വിന്യാസം. എന്റെ ഭാരതം കുതിക്കുന്നു !😍😍😍😍😍”

ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം: “നരേന്ദ്ര ജാലം...ഇന്ത്യക്ക് പിന്തുണ അറിയിച്ച് ചൈന അതിര്‍ത്തിയില്‍ മിസൈലുകള്‍ വിന്യസിച്ച് ജപ്പാന്‍റെ വെടിക്കെട്ട് എന്‍ട്രി.”

വസ്തുത അന്വേഷണം

ഞങ്ങള്‍ ഇന്ത്യയെ ഇയിടെയുണ്ടായ സംഘര്‍ഷത്തില്‍ പിന്തുണ പ്രഖ്യാപിച്ച് ജപ്പാന്‍ ഔദ്യോഗികമായി വല്ല പ്രസ്താവന നടത്തിയോ എന്ന് പരിശോധിച്ചു. പക്ഷെ ഞങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു വാര്‍ത്ത‍ ലഭിച്ചില്ല. കുടാതെ ഞങ്ങള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, വിദേശകാര്യ മന്ത്രാലയം, ജപ്പാന്‍ സര്‍ക്കാര്‍ എന്നിവരുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചു. പക്ഷെ അതിലും ഇന്ത്യയെ പിന്തുണച്ചിട്ടുള്ള യാതൊരു പ്രസ്താവനയും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ ജപ്പാന്‍ അതിര്‍ത്തിയില്‍ സൈന്യം വിന്യസിച്ചുവോ എന്നറിയാന്‍ അന്വേഷിച്ചപ്പോള്‍ താഴെ നല്‍കിയ വാര്‍ത്ത‍യാണ് ലഭിച്ചത്.

SwarajyaArchived Link
CNNArchived Link

കിഴക്കന്‍ ചൈന സമുദ്രത്തില്‍ ജപ്പാന്‍റെ അധികാരത്തിലുള്ള ചെറിയൊരു ദ്വീപ സമുഹമുണ്ട്. ഈ ദ്വീപസമുഹത്തിനെ ജപ്പാന്‍ സെന്‍കാകു (Senkaku) വിളിക്കുമ്പോള്‍ ചൈനീസ് ദിയാവ്യൂ(Diaoyu) എന്ന് വിളിക്കും. രണ്ട് രാജ്യങ്ങളും ഈ ദ്വീപിന് അവകാശമുന്നയിക്കുന്നുണ്ട്. പക്ഷെ 1972 മുതല്‍ ഈ ദ്വീപ് ജപ്പാന്‍റെ അധികാരത്തിലാണ്. ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന പ്രശ്നത്തിനെ തുടര്‍ന്ന്‍ ജപ്പാന്‍ ഈ ദ്വീപ സമൂഹങ്ങളുടെ മുകളില്‍ അധികാരം ശക്തമാക്കി. ഒക്കിനാവ പ്രീഫെക്ച്ചറിലുള്ള ഇഷിഗാകി സിറ്റി കൌണ്‍സില്‍ ഇതിനെ കുറിച്ച് ഒരു ബില്‍ പാസാക്കിട്ടുണ്ട്. ഇതിനെ ചൈന ശക്തമായി എതിര്‍ത്തിയിട്ടുമുണ്ട്. ഈ ദ്വീപങ്ങളുടെ അടത്ത് ചൈനയുടെ യുദ്ധ കപ്പലുകളും കണ്ടിരുന്നു. താഴെ നല്‍കിയ ഭുപടത്തില്‍ നമുക്ക് ഈ ദ്വീപങ്ങളെ കാണാം. കുടാതെ ചൈനയും ജപ്പാനും തമ്മില്‍ ഭൌതികമായി അതിര്‍ത്തിയില്ല. ജപ്പാന്‍ ദ്വീപങ്ങളായ കാരണം അവര്‍ക്ക് ഭുമിയില്‍ ഒരു രാജ്യവുമായി അതിര്‍ത്തിയില്ല. പക്ഷെ സമുദ്രത്തില്‍ അതിര്‍ത്തികളുണ്ട്. ചൈനയോടൊപ്പമുള്ള സമുദ്രത്തിലെ അതിര്‍ത്തിയുടെ വിവാദവുമുണ്ട്.

ചിത്രം കടപ്പാട്: വിക്കിപീഡിയ

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന പേട്രിയറ്‍റ് മിസൈല്‍ ലോഞ്ചറിന്‍റെ ചിത്രം ഒരു സ്റ്റോക്ക്‌ ചിത്രമാണ്. ചിത്രത്തിനെ Tineye എന്ന വെബ്‌സൈറ്റില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ഫോട്ടോയുടെ വിവരങ്ങള്‍ ലഭിച്ചു. ഈ ഫോട്ടോ 2012ല്‍ റോയിട്ടറസിന് വേണ്ടി ഫോട്ടോഗ്രഫേര്‍ ഇസ്സെ കാറ്റോയാണ് പകര്‍ത്തിയത്. ജപ്പാന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ കെട്ടിടത്തിന്‍റെ അടത്ത് വിന്യസിച്ച പേട്രിയറ്റ് മിസൈല്‍ ലോഞ്ചറിന്‍റെ ചിത്രമാണ് ഇത്.

Adobe Stock PhotosArchived Link

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് പുര്‍ണമായി തെറ്റാണ്. ജപ്പാന്‍ ഇന്ത്യയെ പിന്തുണച്ച് ചൈനയുമായിയുള്ള അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ചിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാതലത്തില്‍ ജപ്പാന്‍ തന്‍റെ അധികാരത്തിലുള്ള ചൈന അവകാശപ്പെടുന്ന ദ്വീപിന്‍റെ മുകളില്‍ തന്‍റെ അധികാരം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചു.

Avatar

Title:ഇന്ത്യയെ പിന്തുണച്ച് ജപ്പാന്‍-ചൈന അതിര്‍ത്തിയില്‍ ജപ്പാന്‍ സേന വിന്യസിച്ചുവോ...? സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: False