ശ്രീകുമാര്‍ മേനോന്‍റെ അടുത്ത ചിത്രം മോഹന്‍ലാല്‍ നയകനായ 'ദ് കോമ്രേഡോ'...?
വിവരണം
ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന്‍ (വി.എ.ശ്രീകുമാര്‍) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ദ് കോംറേഡ് എന്നാണെന്നും അതിന്‍റെ പോസ്റ്ററുകള്‍ എന്ന പേരില്‍ മോഹന്‍ലാലിന്‍റെ ചില വേഷപകര്‍ച്ചകളുടെ ഡിജിറ്റല്‍ വരകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യം തോന്നുന്ന തരത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതോടെ പല സിനിമ പ്രൊമോഷന്‍ പേജുകളും ആരാധകരുമെല്ലാം ഇത് വൈറലാക്കാന്‍ തുടങ്ങി. അതെസമയം കലാസൃഷ്ടിയാണോ എന്ന സംശയം പ്രകടിപ്പിച്ച് പോസ്റ്റ് ചെയ്യുന്നവരും ധാരാളമുണ്ട്. മോഹന്‍ലാല്‍ ദ് ലെജെന്‍ഡ് എന്ന പേരിലുള്ള പേജില്‍ പ്രചരിപ്പിച്ച ഈ ചിത്രങ്ങള്‍ക്ക് 250ല്‍ അധികം ലൈക്കുകളും 25 ഷെയറുകളും ലഭിച്ചു. മാത്രമല്ല പല വ്യക്തികളുടെ പ്രൊഫൈലുകളും പോസ്റ്റര്‍ പ്രചരിപ്പിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഇറക്കുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പോസ്റ്റര്‍ കണ്‍സ്പ്റ്റ് തന്നെയാണോ ഇത്? എന്താണിതിന് പിന്നിലെ വാസ്തവം എന്നത് പരിശോധിക്കാം.
വസ്തുത വിശകലനം
ഡിജിറ്റല്‍ പെയിന്‍റ് ചെയ്ത പോസ്റ്റര്‍ വര്‍ക്കുകള്‍ വൈറലായതോടെ ശ്രീകുമാര്‍ മേനോന്‍ തന്നെ വിശദീകരണവുമായി രംഗത്ത് എത്തി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം -
ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക് എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി.
പ്രചരിക്കുന്ന പോസ്റ്റര്‍:
നിഗമനം
ഒടിയന് വളരെ മുന്‍പെ ആലോചിച്ച പ്രൊജെക്ടിന്‍റെ കണ്‍സ്പെറ്റ് സെക്ച്ചാണെന്നാണ് ഇപ്പോള്‍ വൈറലായിരിക്കുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. മോഹന്‍ലാല്‍ പോലും താന്‍ ആലോചിച്ച ഈ പ്രൊജെക്ടിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്നു. ചിലത് നടക്കും ചിലത് നടക്കാതെ പോകുമെന്നു പറഞ്ഞെങ്കിലും താന്‍ ഈ പ്രൊജെക്ട് ഉപേക്ഷിച്ചതാണെന്ന് ശ്രീകുമാര്‍ മേനോന്‍ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. എന്നിരുന്നാലും വെറും കണ്‍സെപ്റ്റ് മാത്രമായ ചില ചിത്രങ്ങള്‍ ചോര്‍ത്തി അത് ഒരു സംവിധായകന്‍റെ അടുത്ത പ്രൊജെക്ടാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍. അതുകൊണ്ട് തന്നെ ഇത് വ്യാജപ്രചരണം മാത്രമാണെന്ന നിഗമനത്തില്‍ എത്താന്‍ കഴിയും.
ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ, ഫെസ്ബൂക്ക്
Title:ശ്രീകുമാര്‍ മേനോന്‍റെ അടുത്ത ചിത്രം മോഹന്‍ലാല്‍ നയകനായ 'ദ് കോമ്രേഡോ'...?
Fact Check By: Harishankar PrasadResult: False