ശ്രീലങ്കയിൽ നടന്നറെയ്‌ഡിന്‍റെ പേരിൽ സാമുഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

സാമൂഹികം

വിവരണം

Archived Link

“ഇ വാർത്ത സത്യമാകരുതേ എന്ന് പ്രാർത്ഥിക്കുന്നു

“ശ്രീലങ്കയിൽ 2മുസ്ലീംപള്ളികളിൽ നിന്ന് കെട്ടുകണക്കിന് മരുന്നുകൾ പിടികൂടി. മറ്റു മതസ്ഥർക്ക് കുട്ടികളുണ്ടാകാതിരിക്കാനും, ലൈംഗിക ശേഷി നഷ്ടപ്പെടാനും, ഗർഭപാത്രരോഗങ്ങൾ വരാനും ജിഹാദി കടകളിലൂടെ ഭക്ഷണത്തിൽ കലർത്തി നൽകി വരികയായിരുന്നുവെന്ന്.

ജിഹാദികൾ വിളയാടുന്ന കേരളത്തിലും മുസ്ലീങ്ങളുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാതിരിക്കുക. പ്രത്യേകിച്ച് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ സൂക്ഷിക്കുക. എല്ലാ മുസ്ലീങ്ങളും ഇങ്ങനെയാണെന്നല്ല. നാം സൂക്ഷിച്ചാൽ നമുക്ക് ദു:ഖിക്കേണ്ട. അല്ലെങ്കിൽത്തന്നെ കേരളത്തിൽ കാൻസർ ബാധിതരിൽ അധികവും ഹിന്ദുക്കളാകുന്നതിന്റെ പൊരുൾ എന്താണെന്ന് മനസ്സിലാക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല.” എന്ന വാചകത്തോടൊപ്പം 2019 മെയ് 4 ന് Pratheesh Viswanath എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ട്വീറ്റിന്‍റെ സ്ക്രീൻഷോട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. പോസ്റ്റിൽ  പറയുന്ന പോലെ തന്നെ ഇംഗ്ലീഷിൽ വിവരണം ഈ ട്വീറ്റിൽ നല്കിട്ടുണ്ട്. ട്വീറ്റ് പ്രകാരം ശ്രിലങ്ക പോലിസ് രണ്ട് പള്ളികളിൽ റെയ്‌ഡ്‌ നടത്തി ചിത്രങ്ങളിൽ കാണുന്ന മരുന്നുകൾ പിടിച്ചെടുത്തു.രോഗങ്ങൾ വരാനും ജിഹാദി കടകൾ ഗൂഢാലോചന നടത്തിയെന്ന് പോസ്റ്റിൽ പറയുന്നു. മുസ്ലിം കടകളിൽ നിന്ന് ഭക്ഷണം കഴിക്കരുതെന്ന മുന്നറിയിപ്പും ഈ പോസ്റ്റിൽ നൽകുന്നുണ്ട്. എന്നാൽ ഒരു മതത്തിന്റെ എതിരെ ഇത്ര വലിയൊരു ആരോപണം നടത്തി അവരുടെ കടകളുടെ ഭക്ഷണ സാധനം വാങ്ങാതെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയുന്ന ഈ പോസ്റ്റ് വസ്തുതപരമാണോ? നമുക്ക് അന്വേഷിക്കാം.

.വസ്തുത വിശകലനം

ഈ സംഭവത്തെപ്പറ്റി  കൂടുതൽ അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ പരിശോധിച്ചു. അതിലുടെ ഞങ്ങള്‍ക്ക് ചില ട്വീറ്റുകള്‍ ലഭിച്ചു.

https://twitter.com/Shree4Bharath/status/1124226085795667968

Archived Link

Archived Link

ആദ്യത്തെ ട്വീറ്റ് ശ്രദ്ധിച്ചാൽ , പ്രസ്തുത  പോസ്റ്റിന്‍റെ വിവരണം ഈ ട്വീറ്റിൽ പറയുന്ന വിവരണത്തോട് യോജിക്കുന്നു.  പോസ്റ്റിൽ ഉപയോഗിച്ച ചിത്രം ഈ ട്വീറ്റിന്‍റെ തനെ സ്ക്രീൻഷോട്ട് ആകാം. Hindu Volcano 2.0-Agniveer എന്ന ട്വിറ്റർ  അക്കൗണ്ടിലൂടെ 2019 മെയ് 3നാണു ഈ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനു ലഭിച്ചിരിക്കുന്നത് 1600 ക്കാളധികം റീട്വീറ്റുകളാണ്. എന്നാൽ  സംഭവത്തിന്റെ വസ്തുത അറിയാൻ ഞങ്ങൾ ട്വീറ്റിൽ നല്കിയ ചിത്രങ്ങൾ ഗൂഗിൾ reverse image search ഉപയോഗിച്ച് അന്വേഷിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങൾ  പരിശോധിച്ചപ്പോൾ സംഭവത്തിന്റെയാഥാർഥ്യം എന്താണെന്ന് മനസിലായി. സംഭവത്തെപ്പറ്റി ഡെയിലി മിറർ ലങ്ക എന്ന വെബ്സൈറ്റ് മെയ് 2ന് ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാ൪ത്തയിൽ   പോസ്റ്റിൽ കാണുന്ന ചിത്രങ്ങൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ വാർത്തയിൽ നല്കിയവിശദാംശങ്ങൾ പോസ്റ്റിൽ നല്കിയ വിവരണവുമായി യോജിക്കുന്നില്ല. കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന  ചാവേർ ആക്രമണം നടത്തിയ രണ്ട് സഹോദരൻമാരുടെ പിതാവ് പോലിസുകാർക്ക് ഈ മരുന്നുകളുടെ പേര് കുറിച്ച കുറിപ്പടി നല്കി. തുടർന്ന് പോലിസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അബ്ദുൾ കാദർ മൊഹമ്മദ് ഇല്മുദീൻ , മൊഹമ്മദ് ഇല്മുദീൻ  മൊഹമ്മദ് ഫശാദീൻ എന്നിവരുടെ കൊളംബോയിലെ വുൾഫ്എൻഡോൾ സ്ട്രീറ്റിലുള്ള വീട്ടിൽ റെയിഡ് നടത്തി മരുന്നുകൾ പിടിച്ചെടുത്തു . ഈ മരുന്നുകളുടെ വില്പന ശ്രിലങ്കയിൽ നിരോധിച്ചിരിക്കുന്നു. ഈ മരുന്ന് ഇവർ പാകിസ്ഥാനിൽ നിന്നാണ് കടത്തി കൊണ്ടുവരാറുള്ളത്. പിന്നീട് ഇവർ  ശ്രിലങ്കയിൽ ഈ മരുന്ന് വിൽക്കാറുണ്ട്. ഇവരുടെ തിവ്രവാദി ബന്ധം പോലിസ് അന്വേഷിക്കുന്നു എന്ന് ഡെയിലി മിറർ ലങ്ക റിപ്പോർട്ട്‌ ചെയ്യുന്നു.

Daily Mirror LankaArchived Link
Colombo TodayArchived Link
ArunaArchived Link

പോസ്റ്റിൽ  പറയുന്ന പോലെ പള്ളികളിലല്ല പോലിസ് റെയിഡ് നടത്തിയത്. മുസ്ലിം കടകളിൽ  നിന്ന് വിൽക്കുന്ന ഭക്ഷണത്തിൽ മരുന്നു ചേർത്തു മുസ്ലിം അല്ലാത്തവരിൽ  വന്ധ്യത, ലൈംഗിക ശേഷി നഷ്ടപെടുത്തുന്നതായോ, ഗർഭപാത്രരോഗങ്ങൾ ഉണ്ടാക്കാനുള്ള ഒരു ഗൂടാലോചനയെ കുറിച്ചോ  വാർത്തകളിൽ ഒന്നും പറയുന്നില്ല. ഈ പരിശോധന തമിഴില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്യുക.

இலங்கையில் முஸ்லீம் ஹோட்டலில் வைத்திருந்த ஆண்மை இழப்பு மருந்து பறிமுதல்: உண்மை என்ன?

നിഗമനം

ഈ പോസ്റ്റ് വ്യാജമാണ്. വ്യാജ വിവരണങ്ങൾ  ഉപയോഗിച്ചു മതവിദ്വേഷം പകർത്താൻ ഈ പോസ്റ്റ് പ്രചരിപ്പിക്കുകയാണ്. അതിനാൽ  പ്രിയ വായനക്കാർ ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ വസ്തുത അറിയാതെ ഷയർ ചെയ്യരുതെന്ന്  ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ശ്രീലങ്കയിൽ നടന്നറെയ്‌ഡിന്‍റെ പേരിൽ സാമുഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

Fact Check By: Harish Nair 

Result: False