
വിവരണം
ഇന്നലെ വൈകുന്നേരം പ്രാചരണത്തിന് ഇറങ്ങിയപ്പോള്‍ പോസ്റ്ററുകള്‍ ആരും തന്നെ വാങ്ങിയില്ല. അവര്‍ ബിജെപിയാണെന്ന് പറഞ്ഞപ്പോള്‍ ഗേറ്റ് പോലും തുറുന്നില്ല. എന്ന തലക്കെട്ട് നല്‍കി തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പൊറേഷനില്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും നേതാവുമായ വി.വി.രാജേഷിന്‍റെ പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിയെ ജനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന വിലാപം തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വി.വി.രേജേഷ് പങ്കുവെച്ചു എന്ന തരത്തിലാണ് സുദര്‍ശനം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരമൊരു സ്ക്രീന്‍ഷോട്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 160ല്‍ അധികം റിയാക്ഷനുകളും 247ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വി.വി.രാജേഷ് ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വി.വി.രാജേഷിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റ് പരിശോധിച്ച് അതില്‍ ഇത്തരമൊരു തലക്കെട്ട് നല്‍കിയ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോയെന്ന് ആദ്യം തന്നെ പരിശോധിച്ചു. എന്നാല്‍ വി.വി.രാജേഷിന്‍റെ പേജില്‍ ഇത്തരത്തിലൊരു പോസ്റ്റില്ല എന്നതണ് വാസ്‌തവം. നവംബര്‍ 26ന് പൂജപ്പുരയിലെ വിവധ വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ചിത്രങ്ങള്‍ അദ്ദേഹം ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പൂജപ്പുരയിലെ വൈകുന്നേരം.. തെരഞ്ഞെടുപ്പ് പ്രചരണങ്ങലില്‍ എന്ന തലക്കെട്ട് നല്‍കി രാജേഷ് പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ടാണ് എഡിറ്റ് ചെയ്ത ശേഷം വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നതാണ് വസ്‌തുത. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ വോട്ട് അഭ്യര്‍ത്ഥന നടത്തുന്നത്. അത്തരത്തില്‍ അടച്ചിട്ട ഗേറ്റിന് മുകളിലൂടെ നോട്ടീസ് നല്‍കുന്ന ചിത്രം സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം ബിജെപിയുടെ പോസ്റ്ററുകള്‍ ആരും വാങ്ങിയില്ലെന്നും ഗേറ്റ് പോലും തുറന്നില്ലെന്നും രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു എന്ന പേരിലാണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തം.
വി.വി.രാജേഷ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രങ്ങളും അതിന്‍റെ ക്യാപ്ഷനും ഇങ്ങനെയാണ്-

നിഗമനം
പൂജപ്പുര വാര്‍ഡിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വൈകുന്നേരം വീടുകളില്‍ നടത്തിയ പ്രചരണ പരിപാടിയുടെ ചിത്രമാണ് രാജേഷ് ഫെയ്‌സബുക്ക് പേജില്‍ പങ്കുവെച്ചത്. എന്നാല്‍ ഇതിന്‍റെ ക്യാപ്ഷനില്‍ ബിജെപിയായതിനാല്‍ ആരും ഗേറ്റ് തുറക്കുന്നില്ലെന്നും നോട്ടീസ് വാങ്ങുന്നില്ലയെന്നും ആയിരുന്നില്ല. ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് ക്യാപ്ഷന്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണിതെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:FACT CHECK – “ബിജെപി സ്ഥാനാര്‍ത്ഥിയായതിനാല്‍ ആരും ഗേറ്റ് പോലും തുറക്കുന്നില്ല..” വി.വി.രാജേഷ് ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ..
Fact Check By: Dewin CarlosResult: False
