
വിവരണം
സംസ്ഥാന സര്‍ക്കാരിന്‍റെ നവ കേരള സദസ് 14 ജില്ലകളിലെ 140 മണ്ഡലങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. എന്നാല്‍ നവകേരള സദസുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന്‍റെ കാല്‍ തല്ലിയൊടിച്ച് സിപിഎം പ്രവര്‍ത്തകനായ മകന്‍..
എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരിലാണ് ഇത്തരത്തിലൊരു സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പൊളിറ്റിക്‌സ് കേരള എന്ന ഗ്രൂപ്പില്‍ അഷ്ഫാക് അഹമ്മത് മുക്കംതൊടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ടാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ നവകേരള സദസില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ കാല്‍ സിപിഎം പ്രവര്‍ത്തകനായ മകന്‍ തല്ലിയൊടിച്ചത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്. ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്ച്ച് ചെയ്തെങ്കിലും ഇത്തരത്തിലൊരു സംഭവം ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലെ പേജുകളിലും വാര്‍ത്ത തിരഞ്ഞെങ്കിലും യാതൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം റിപ്പോര്‍ട്ടര്‍ ടിവി വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയിട്ടില്ലായെന്നും. പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും അവര്‍ വ്യക്തമാക്കി.
നിഗമനം
റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡ് മാത്രമാണിത്. മാത്രമല്ലാ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തതായും ആധികാരികമായി യാതൊരു തെളിവുകളുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:നവകേരള സദസില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ കാല്‍ സിപിഎം പ്രവര്‍ത്തകനായ മകന്‍ തല്ലിയൊടിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
Written By: Dewin CarlosResult: False
