
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന അതായത് കോൺഗ്രസ് പാര്‍ട്ടി ന്യൂനപക്ഷ നേതാക്കളെ ഒഴിവാക്കുകയാണ് എന്ന പ്രസ്താവന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കിടയിലും വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
കോൺഗ്രസിന്‍റെ മതേതര നിലപാടിൽ മാറ്റം വന്നു എന്നാണ് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്. ഇതിനുശേഷം യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഇതിനെതിരെ പത്രസമ്മേളനം നടത്തി, കോൺഗ്രസ് പാർട്ടിക്ക് ഇക്കാര്യത്തിൽ ഇതിൽ പറയാനുള്ളത് പൊതുവേദികളിൽ അറിയിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി വർഗ്ഗ സമരം അവസാനിപ്പിച്ച് ഇപ്പോൾ വർഗീയ സമരമാണ് നടത്തുന്നത് എന്ന് എം എം ഹസ്സന്‍ കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകളെ വിശേഷിപ്പിച്ചു. ഇതിനുശേഷം എം എം ഹസ്സനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങൾ നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.
പ്രചാരണം
മനോരമ ന്യൂസ് ടിവി വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. മനോരമ ന്യൂസ് ടിവിയുടെ ലോഗോയും പേരുമുള്ള സ്ക്രീൻഷോട്ടില്‍ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: നീതി പുലർത്തിയില്ല 14 പ്രസിഡന്‍റുമാരിൽ ആകെ രണ്ട് മുസ്ലിം പ്രാധിനിധ്യം കോൺഗ്രസ് ബിജെപിയുടെ വഴിയെ പോകുന്നു തുറന്നടിച്ച് എം എം ഹസ്സൻ കൂടാതെ ലേഖനത്തിന് ലിങ്ക് സ്ക്രീൻ ഷോട്ടിൽ കാണാം. നീതി പുലർത്തുന്നില്ല സമുദായത്തെ അവഗണിച്ചു തുറന്നടിച്ചു എംഎം ഹസൻ എന്ന തലക്കെട്ടും സ്ക്രീൻ ഷോട്ടിൽ കാണാവുന്നതാണ്.

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പൂർണ്ണമായും തെറ്റായ പ്രചരണമാണ് മനോരമയുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് നടത്തുന്നതെന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
സ്ക്രീൻഷോട്ട് സൂക്ഷിച്ചു നോക്കിയാൽ ‘പ്രാതിനിധ്യം’ എന്ന വാക്കിലെ അക്ഷരത്തെറ്റ് ഒറ്റനോട്ടത്തിൽ മനസ്സിലാവും.
താൻ പറയാത്ത ചില കാര്യങ്ങൾ മനോരമയുടെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും എന്ന് വ്യക്തമാക്കി എം എം ഹസ്സൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് നൽകിയിട്ടുണ്ട്.
കൂടാതെ എം എം ഹസ്സന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആധാരമാക്കി മനോരമ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനോരമ വാർത്താ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ പ്രചരിക്കുന്ന സ്ക്രീൻഷോട്ടിന് മനോരമയും ആയി യാതൊരു ബന്ധവും ഇല്ലെന്നും വ്യാജ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത് എന്നും അവർ വ്യക്തമാക്കി.
നിഗമനം
പോസ്റ്റ് നൽകിയിരിക്കുന്ന മനോരമയുടെ സ്ക്രീൻഷോട്ട് വ്യാജമായി ഉണ്ടാക്കിയതാണ് അതിനു നൽകിയിരിക്കുന്ന വാർത്തയും വ്യാജമാണ് എംഎം ഹസനെതിരെ മനോരമയുടെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനെതിരെ വ്യാജ പ്രചരണം
Fact Check By: Vasuki SResult: False
