
മലയാളത്തിലെ പ്രമുഖ ചാനലായ 24 ന്യൂസ് ഈയിടെ തുടർച്ചയായി ഓരോ വിവാദങ്ങളിൽ പെട്ട വാർത്തകള്‍ നാം കേൾക്കുന്നുണ്ട്. ചാനൽ മേധാവിയും മാധ്യമപ്രവർത്തകനുമായ ശ്രീകണ്ഠൻ നായരുമായി ബന്ധപ്പെട്ട ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് രൂപത്തിലാണ് പ്രചരണം നടക്കുന്നത്. ബാംഗ്ലൂരിൽ നിശാപാർട്ടിയ്ക്കിടെ ലഹരി വസ്തുക്കളുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായരുടെ മകൻ അറസ്റ്റിലായി.
ഈ വാചകങ്ങൾ ക്കൊപ്പം ഒപ്പം ഒരു യുവാവ് രണ്ട് യുവതികളുമായുള്ള സെല്‍ഫിയുടെ ചിത്രവും നൽകിയിട്ടുണ്ട്

ഞങ്ങൾ വാർത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പൂർണ്ണമായും തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്ന് കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഫേസ്ബുക്കില്‍ പലരും ഇതേ പോസ്റ്റര്‍ പങ്കുവയ്ക്കുന്നുണ്ട്.

ഇത്തരത്തിൽ വാര്‍ത്ത പ്രസിദ്ധീകരിച്ചോ എന്നറിയാൻ ഞാൻ ഞങ്ങൾ മനോരമ ഓൺലൈൻ വെബ്സൈറ്റില്‍ തിരഞ്ഞുനോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത അവർ പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. മറ്റു മാധ്യമങ്ങളിലും ഇത്തരത്തിലൊരു വാര്‍ത്ത നൽകിയിട്ടില്ല. വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ ഞങ്ങൾ മനോരമ ഓഫീസുമായി ബന്ധപ്പെട്ടു. വാർത്താ വിഭാഗത്തിൽ നിന്നും ഞങ്ങളെ അറിയിച്ചത് ഇത്തരത്തിൽ ഒരു വാര്‍ത്ത മനോരമ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ് എന്നുമാണ്.
ഞങ്ങള്‍ പോസ്റ്റിലെ ചിത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സിനിമാ അഭിനേതാവായ രാകേന്ദു കുമാര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ 2015 ഡിസംബര്‍ 14 ന് ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട് എന്ന് കാണാന്‍ കഴിഞ്ഞു. ശ്രീകണ്ഠൻ നായരുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത വേളയിലുള്ള ചിത്രങ്ങള്‍ എന്ന പേരില്‍ മറ്റു ചില ചിത്രങ്ങളും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. രാകേന്ദു കുമാറിന്‍റെ ചിത്രമാണ് പോസ്റ്റില്‍ ശ്രീകണ്ഠൻ നായരുടെ മകന്‍റെത് എന്ന മട്ടില്‍ നല്‍കിയിരിക്കുന്നത്.

കൂടാതെ ഞങ്ങൾ 24ന്യൂസ് വാർത്താ വിഭാഗവുമായും പ്രചരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത് എന്ന് അവരും സ്ഥിരീകരിച്ചു.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. മനോരമ ഓൺലൈൻ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ വാർത്തയാണ് പ്രചരിപ്പിക്കുന്നത്. 24 ന്യൂസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായരുടെ മകനെ ഒരു കേസിലും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ഒരു സിനിമാ അഭിനേതാവിന്‍റെതാണ്. വാര്‍ത്ത പൂർണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:24 ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠൻ നായരുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വ്യാജ പ്രചരണം….
Fact Check By: Vasuki SResult: False
