
വിവരണം
കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് എതിരാണെന്ന മട്ടില്‍ ഈയിടെ ചില പ്രചരണങ്ങള്‍ നടന്നു വന്നിരുന്നു. ഇതിനെതിരെ ശോഭാ സുരേന്ദ്രന്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഒരു പ്രചരണം ഇന്നലെ മുതല്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. മനോരമ ഓണ്‍ ലൈന്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിന്‍റെ രൂപത്തിലാണ് പ്രചരണം. തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് കെ സുരേന്ദ്രന്‍ പറഞ്ഞിട്ട് : ശോഭാ സുരേന്ദ്രന്‍ എന്നാണ് പോസ്റ്റിലൂടെയുള്ള പ്രചരണം.

എന്നാല്‍ ഇത് വെറും തെറ്റായ പ്രചാരണമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുതാ വിശകലനം
ഫേസ്ബുക്കില്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് തന്നെ പ്രചരണം വ്യാപകമായി.

ഞങ്ങള്‍ ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയാന്‍ ആദ്യം മനോരമ ഇങ്ങനെയൊരു വാര്‍ത്ത പ്രസിധീകരിച്ചിരുന്നോ എന്ന് അന്വേഷിച്ചു നോക്കി. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത മനോരമ ഓണ്‍ ലൈന്‍ ഇതുവരെ നല്‍കിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം തൃപ്തി ദേശായി ശബരിമല സന്ദര്‍ശിക്കാന്‍ എത്തിയ വേളയിലാണ് അവരെ പറ്റി ഒടുവില്‍ വാര്‍ത്ത വന്നത്.
തുടര്‍ന്ന് ഞങ്ങള്‍ മനോരമ ഓഫീസുമായി ബന്ധപ്പെട്ടു. ഇങ്ങനെയൊരു വാര്‍ത്ത ഞങ്ങള്‍ നല്‍കിയിട്ടില്ല. പൂര്‍ണ്ണമായും വ്യാജ വാര്‍ത്തയാണിത്. എന്ന മറുപടി ലഭിച്ചു. അതിനുശേഷം മനോരമ തന്നെ ഒരു വിശദീകരണ ലേഖനം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് ഞങ്ങളുടെ പ്രതിനിധി പ്രതികരണം അന്വേഷിച്ചിരുന്നു. “കുറേ നാളുകളായി ബിജെപിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ നിലനില്‍പ്പില്ലാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മറ്റൊരു ആരോപണവും ഇല്ലാത്തതിനാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ബിജെപിക്കെതിരെ വെറുതേ പൊരുതി നോക്കുകയാണ്. ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണം മാത്രമാണ്.” അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനെതിരെ പ്രതികരണം നടത്തിയിട്ടുണ്ട്.
ഇങ്ങനെയൊരു പരാമര്‍ശം ഒരിടത്തും നടത്തിയിട്ടില്ല എന്നും വെറും വ്യാജ പ്രചരണം മാത്രമാണ് ഇതെന്നും ശോഭാ സുരേന്ദ്രനും ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ ശോഭ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് മനോരമ ഓണ്‍ ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണ്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ബിജെപി ദേശീയ എക്സിക്യുട്ടിവ് മെമ്പര്‍ ശോഭ സുരേന്ദ്രനുമെതിരെ മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് പോസ്റ്റിലൂടെ ചെയ്തിട്ടുള്ളത്.

Title:മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: False
