
പ്രചരണം
കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഒരു സംഘം പ്രവർത്തകർ പ്രതിഷേധമുയർത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. നിലവിൽ കൊല്ലം ഡിസിസി അധ്യക്ഷയാണ് ബിന്ദുകൃഷ്ണ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നും അവര്‍ ജനവിധി തേടുന്നുണ്ട്. സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് ബിന്ദു കൃഷ്ണയെ പറ്റി കഴിഞ്ഞദിവസം മുതൽ പ്രചരിച്ചു വരുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. ന്യൂസ് ചാനലിന്‍റെ ഒരു സ്ക്രീൻഷോട്ടിലാണ് പ്രചരണം. ഈ സ്ക്രീൻ ഷോട്ടിൽ നൽകിയിട്ടുള്ള വാർത്ത ഇങ്ങനെയാണ്:
“കെപിസിസി ഓഫീസിൽ വച്ച് കാണാൻ പറ്റാത്തത് ഞാനും കണ്ടിട്ടുണ്ടെന്ന് ബിന്ദുകൃഷ്ണ “

ഫാക്റ്റ് ക്രെസണ്ടോ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു.
ഇത് വ്യാജ സ്ക്രീൻ ഷോട്ടിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്ത ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ഫേസ്ബുക്കിൽ തിരിഞ്ഞപ്പോൾ ഈ സ്ക്രീൻഷോട്ട് വളരെ വൈറലാണ് എന്ന് മനസ്സിലായി.

തുടർന്ന് വാർത്തയുടെ വ്യക്തതയ്ക്കായി ന്യൂസ് 18 ചാനല്‍ അധികൃതരുമായി ബന്ധപ്പെട്ടു. അവിടെനിന്നും ന്യൂസ് വിഭാഗം മേധാവി എൻ ശ്രീനാഥ് അറിയിച്ചതിങ്ങനെയാണ്: ഇത്തരത്തില്‍ ഒരു വാർത്ത ഞങ്ങളുടെ ചാനൽ നല്‍കിയിട്ടില്ല. ഇത് വെറും വ്യാജപ്രചരണം മാത്രമാണ്. ഞങ്ങളുടെ ചാനലിന്‍റെ സ്ക്രീന്‍ ഷോട്ട് ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഞങ്ങൾ ഉപയോഗിക്കുന്ന ഫോണ്ടും ഇതല്ല. ന്യൂസ് 18 ചാനല്‍ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാകും”
കൂടാതെ ഞങ്ങൾ കൊല്ലത്തെ സ്ഥാനാർത്ഥിയും ഡിസിസി പ്രസിഡണ്ടുമായ ബിന്ദുകൃഷ്ണ യുമായി സംസാരിച്ചു അവർ പറഞ്ഞത് ഇങ്ങനെയാണ് ഇങ്ങനെയൊരു കാര്യം ഞാൻ മനസ്സില്‍ പോലും വിചാരിക്കാതതാണ്. എൻറെ പേരിൽ നടത്തുന്ന വ്യാജപ്രചരണം മാത്രമാണിത്. ഇതിനെതിരെ ഞാൻ പോലീസിൽ സൈബർ പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. സ്ക്രീൻഷോട്ട് വ്യാജമാണ് ന്യൂസ് 18 ചാനൽ ഇങ്ങനെ ഒരു വാർത്ത നൽകിയിട്ടില്ല.
പ്രചരണത്തിനെതിരെ ബിന്ദു കൃഷ്ണ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു വിശദീകരണം നല്‍കിയിരുന്നു.
വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണ് ഇതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ് ന്യൂസ് 18 ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് കൊല്ലം സ്ഥാനാർത്ഥിയായ ബിന്ദുകൃഷ്ണ ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്

Title:കോണ്‍ഗ്രസ്സിനെതിരെ ബിന്ദുകൃഷ്ണയുടെ പരാമർശം പ്രചരിപ്പിക്കുന്ന ന്യൂസ് 18 ചാനൽ സ്ക്രീൻഷോട്ട് വ്യാജമാണ്…
Fact Check By: Vasuki SResult: False
