തൃശൂര്‍ സിറ്റിംഗ് എംപിയും ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ ടി‌എന്‍ പ്രതാപന്‍ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തി എന്നൊരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പ്രചരണം

“ആറ്റുകാൽ പൊങ്കാല മീൻ കറിയും, കപ്പയും കൂട്ടി കഴിച്ചാൽ ആകാശമിടിഞ്ഞു വീഴുമോ?’ എന്ന് ടി‌എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു എന്നാരോപിച്ച് അദ്ദേഹത്തിന്‍റെ ചിത്രവും ചേര്‍ത്താണ് പ്രചരണം നടത്തുന്നത്. ടി‌എന്‍ പ്രതാപനെ പരിഹസിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: "ഇല്ല .ഒരിയ്ക്കലും ഇല്ല.പക്ഷെ അതിന് ഭക്തര്‍ തയ്യാറാകില്ലല്ലോ ?സ്വന്തം തള്ളയെ കെട്ടിയാലും,സഹോദരിയെ കെട്ടിയാലും മക്കളുണ്ടാകും.പക്ഷെ അത് മനുഷ്യര്‍ ചെയ്യില്ലല്ലോ ?എന്നാല്‍ മൃഗങ്ങള്‍ക്ക് മാതാവെന്നോ,സഹോദരിയെന്നോ ഇല്ല.അപ്പോള്‍ പ്രതാപന് സ്വന്തം അമ്മയേയും,സഹോദരിയേയും കെട്ടാം.പക്ഷെ മനുഷ്യര്‍ക്ക് അത് പറ്റില്ല.”

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ടി‌എന്‍ പ്രതാപന്‍ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ എന്തെങ്കിലും പരാമര്‍ശം നടത്തിയതായി തെളിവുകള്‍ ഒന്നും കാണാന്‍ സാധിച്ചില്ല. തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരത്തിലൊരു പരാമര്‍ശം വിവാദമാവുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്യുമായിരുന്നു.

തുടര്‍ന്ന് ഞങ്ങള്‍ ടി‌എന്‍ പ്രതാപനുമായി സംസാരിച്ചു: “ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശങ്ങളും ഒരിടത്തും നടത്തിയിട്ടില്ല. അടിസ്ഥാനമില്ലാത്ത വ്യാജ പ്രചരണമാണ്. തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അവസരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനപൂര്‍വമായ ശ്രമമാണിത്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്കിയിട്ടുണ്ട്.”

അദ്ദേഹത്തിന്‍റെ ഓഫീസില്‍ നിന്നും ഞങ്ങള്‍ക്ക് കൈമാറിയ പരാതിയുടെ കോപ്പി:

ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുറാനെ കുറിച്ച് ടി‌എന്‍ പ്രതാപന്‍ നാശത്തിയ പ്രഭാഷണം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേപ്പറ്റി ഞങ്ങളുടെ ഫാക്റ്റ് ചെക്ക് ലേഖനം ഇവിടെ വായിക്കാം:

ശരിയത്ത് നിയമം ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ മികച്ചതെന്ന് തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍ പറഞ്ഞുവെന്ന് വ്യാജപ്രചാരണം…

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ആറ്റുകാല്‍ പൊങ്കാലയെ അധിക്ഷേപിച്ച് ടി‌എന്‍ പ്രതാപന്‍ അഭിപ്രായ പ്രകടനം നടത്തി എന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണമാണ് നടത്തുന്നത്. വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആറ്റുകാല്‍ പൊങ്കാലയെ അധിക്ഷേപിച്ച് ടി‌എന്‍ പ്രതാപന്‍ എം‌പി പരാമര്‍ശം നടത്തിയെന്ന് വ്യാജ പ്രചരണം...

Fact Check By: Vasuki S

Result: False