ബിജെപിയും ശ്രീ രാമനെയും ആക്ഷേപ്പിച്ച് നടി ഉര്‍വ്വശി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉര്‍വ്വശിയുടെ പേരില്‍ ഒരു പ്രസ്താവന വ്യാപകമായി പ്രച്ചരിപ്പിക്കുകെയാണ്.

പക്ഷെ ഈ പ്രതാവനയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രസ്താവന വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് പ്രസ്താവനയും പ്രസ്താവനയുടെ യാഥാര്‍ത്ഥ്യവും നമുക്ക് പരിശോധിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് നടി ഉര്‍വ്വശിയുടെ പേരില്‍ ഒരു പ്രസ്താവന കാണാം. പ്രസ്താവന ഇങ്ങനെയാണ്: “ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് BJPയുടെ രാഷ്ട്രീയ രാമനെ... ഉര്‍വ്വശി

എന്നാല്‍ ഈ പ്രതാവന ശരിക്കും ഉര്‍വ്വശി നടത്തിയതാണോ അതോ അവരുടെ പേരില്‍ നടത്തുന്നത് വ്യാജ പ്രച്ചരനമാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ പ്രചരണത്തിന്‍റെ ആധാരം എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ ഓണ്‍ലൈന്‍ അന്വേഷണം നടത്തി. പക്ഷെ ഉര്‍വ്വശി ഇത്തരമൊരു പ്രസ്താവന നടത്തിയത്തിന്‍റെ തെളിവ് എവിടെയും ലഭിച്ചില്ല. ഞങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഉര്‍വ്വശിയുടെ പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്‌ ലഭിച്ചു. ഈ ഇന്‍സ്റ്റാ അക്കൗണ്ടില്‍ ഞങ്ങള്‍ക്ക് ഒരു പോസ്റ്റ്‌ ലഭിച്ചു. പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

Embed Post

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്:

പ്രിയ സുഹൃത്തുക്കളേ...

എൻറെ പേരിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞുവെന്ന രീതിയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു..

ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതിൽ എനിക്കു വിഷമമുണ്ട്..ആത്യന്തികമായി ഞാൻ ഒരു കലാകാരിയാണ്..അഭിനയത്തിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ ചെലുത്തുന്നത്..

രാഷ്ട്രീയ -വർഗ്ഗീയ സ്പർദ്ധതയോ അനുഭാവമോ പുലർത്തുന്ന ഇത്തരം വ്യാജപോസ്റ്റുകളിൽ എനിക്ക് യാതൊരു രീതിയിലുള്ള പങ്കും ഇല്ലെന്ന് അറിയിച്ചുകൊള്ളട്ടെ..ഒരു കലാകാരിയ്ക്ക് എല്ലാവരെയും ഒരുപോലെ കാണുന്ന മനസ്സായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു..ഒപ്പം എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് ഞാൻ.

അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഷെയർ ചെയ്യാതിരിക്കുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക..നിങ്ങളുടെ പ്രിയ കലാകാരിയെന്ന നിലയ്ക്ക് എൻറെ അഭ്യർത്ഥനയാണത്.

എന്ന്,

നിങ്ങളുടെ സ്വന്തം ഉർവ്വശി

ഞങ്ങള്‍ ഉര്‍വ്വശിയുടെ ഭര്‍ത്താവ് ശിവപ്രസാദുമായി ബന്ധപെട്ടു. ഈ പോസ്റ്റിനെയും സമൂഹ മാധ്യമങ്ങളില്‍ ഉര്‍വ്വശിയുടെ പേരില്‍ നടക്കുന്ന പ്രചാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്‌ ഉര്‍വ്വശിയുടെതാണ്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരമുള്ള വ്യാജപ്രചരണത്തിനെതിരെ അവര്‍ പോസ്റ്റില്‍ വ്യക്തമായി പ്രതികരിച്ചിട്ടുണ്ട്.”

നിഗമനം

നടി ഉര്‍വ്വശി ശ്രീ രാമനെയും BJPയെയും ആക്ഷേപ്പിച്ചു എന്ന് അവകാശിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അവരുടെ പേരിലുള്ള വ്യാജ പ്രസ്താവനയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നടി ഉര്‍വ്വശിയുടെ പേരില്‍ ശ്രീ രാമനും ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്ന പ്രസ്താവന വ്യാജം...

Written By: K. Mukundan

Result: False