
വിവരണം
ലഹരിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പരമ്പരയില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇടതുപക്ഷം പ്രതിഷേധം ശക്തപ്പെടുത്തിയരിക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെ (മാര്‍ച്ച് 4) ഏഷ്യാനെറ്റ് ന്യൂസിന്‍റെ എറണാകുളം ബ്യൂറോയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ഓഫിസില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ലഹരിക്കെതിരെ വാര്‍ത്ത പരമ്പരയില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിതനായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ഏഷ്യാനെറ്റ് ന്യൂസ് പുറത്താക്കിയെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഏഷ്യാനെറ്റ് ന്യൂസ് തന്നെ നൗഫലിനെ പുറത്താക്കിയ വിവരം അവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ വാര്‍ത്തയായി നല്‍കിയെന്ന പേരില്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്‍ കേരള എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 494ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പുറത്താക്കിയിട്ടുണ്ടോ? ഈ വിവരം ഏഷ്യാനെറ്റ് ന്യൂസ് തന്നെ വാര്‍ത്തയിലൂടെ അറിയിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി ബ്യൂറോയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-
ഏഷ്യാനെറ്റിനെതിരെ സംഘടിതമായി നടക്കുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായി തന്നെയാണ് ഈ പ്രചരണവും. നൗഫല്‍ ബിന്‍ യൂസഫിനെ പുറത്താക്കേണ്ട സാഹചര്യം നിലവിലില്ലാ. യാതൊരു നടപടിയും നൗഫലിനെതിരെ സ്വീകരിച്ചിട്ടില്ലായെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രതികരിച്ചു.
നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് തന്നെ പ്രചരണം അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ പുറത്താക്കിയിട്ടില്ലെന്നും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
