
വിവരണം
50 വയസ് വരെയുള്ള സ്ത്രീകള്‍ യുവതികള്‍ എന്ന് സുപ്രീം കോടതി.. യുവതികളെ കിളവി എന്ന് വിളിക്കുന്നവര്‍ക്ക് തടവും പിഴയും.. എന്ന പേരില്‍ ബ്രേക്കിങ് ന്യൂസ് എന്ന തലക്കെട്ട് നല്‍കി ഒരു സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗൗരി സിജി മാത്യൂസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 447ല്‍ അധികം റിയാക്ഷനുകളും 12ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി ഇത്തരത്തിലൊരു പരാമര്‍ശം സ്ത്രീകളുടെ പ്രായത്തെ കുറിച്ച് നടത്തിയിട്ടുണ്ടോ? ഇത്തരമൊരു നിയമം നിലവില്‍ രാജ്യത്ത് നിലവിലുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ യുവാക്കളാണെന്നും രണ്ടാം വിവാഹത്തിന് ഭാര്യയുടെ അനുമതി വേണ്ടയെന്നും നിയമ ഭേദഗതി നിലവില്‍ വന്നു എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫാക്‌ട് ചെക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സന്ദേശവും പ്രചരിക്കുന്നത്.
ലൈവ് ലോ ഉള്‍പ്പടെയുള്ള നിയമ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുകളും മറ്റ് ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ പരിശോധിച്ചെങ്കിലും സ്ത്രീകളും പ്രായം സംബന്ധിച്ച് സുപ്രീംകോടതി ഇത്തരത്തില്‍ ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതായി യാതൊരു വിവരവും ലഭിച്ചില്ല.
ഇതെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി അഭിഭാഷകനായ അനില്‍കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. സുപ്രീം കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചിട്ടില്ലെന്നും ആരോ തമാശയ്ക്ക് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാവാം ഇതെന്നും അഭിഭാഷകനും പ്രതികരിച്ചു. അതുകൊണ്ട് തന്നെ വ്യാജ പ്രചരണമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.
നിഗമനം
സ്ത്രീകളുടെ പ്രായം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:50 വയസുള്ള സ്ത്രീകള്‍ യുവതികളാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
